Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ രാവിലെ മുതല്‍ കാത്തിരിക്കുകയായിരുന്നു അങ്ങനെയൊരാളെ, അഖിലേഷിനെ പരിഹസിച്ച് മോദി

ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ പുതിയൊരു രാഷ്ട്രീയ പോരിനാണ് അവിടെ തുടക്കമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഖിലേഷ് യാദവും തമ്മില്‍ ഒരു പദ്ധതിയുടെ പേരിലാണ് പോര്. 9800 കോടിയുടെ കനാല്‍ പദ്ധതി ബല്‍റാംപൂരില്‍ വരുന്നുണ്ട്. അതിന്റെ ലോഞ്ചിനെ അഖിലേഷ് പരിഹസിച്ചിരുന്നു. ഇത് തന്റെ കാലത്തെ പദ്ധതിയാണെന്നും അഖിലേഷ് പറഞ്ഞിരുന്നു. ഇതിനാണ് മോദി മറുപടി നല്‍കിയിരിക്കുന്നത്. ഞങ്ങളാണ് ഈ പദ്ധതിയുടെ തറക്കല്ലിട്ടതെന്ന് ആരെങ്കിലും പറയുമെന്ന് കാണാന്‍ ഞാന്‍ ദില്ലിയില്‍ രാവിലെ മുതല്‍ കാത്തിരിക്കുകയായിരുന്നുവെന്ന് അഖിലേഷിന്റെ പേര് പറയാതെ മോദി പരിഹസിച്ചു.

1

ചിലര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ശീലമാണ്. ഒരുപക്ഷേ അവര്‍ ഇത്തരം പദ്ധതികള്‍ക്കുള്ള ഉദ്ഘാടനത്തിന്റെ റിബ്ബണ്‍ അവരുടെ ചെറുപ്പത്തില്‍ മുറിച്ചിട്ടുണ്ടാവും. പിന്നെ ആ പദ്ധതി എവിടെയും എത്തിയിട്ടുണ്ടാവില്ല. ചിലര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രാധാന്യം നല്‍കുന്നത് ഇതൊക്കെ നടക്കുമെന്നുള്ള ഭാവനയ്ക്കായിരിക്കും. ഞങ്ങളുടെ മുന്‍ഗണന ഒരു കാര്യം ചെയ്ത് കാണിക്കുന്നതിലാണെന്നും മോദി പറഞ്ഞു. നാട മുറിച്ച് കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞുവെന്നാണ് ചിലരും ധാരണ. അവര്‍ പദ്ധതികളെ കുറിച്ച് മറക്കും. യഥാര്‍ത്ഥ നാട മുറിക്കല്‍ മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്. ഞങ്ങളുടേത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ്. അതിന് പദ്ധതികള്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്‍കുക എന്നതാണ് കടമയെന്നും മോദി പറഞ്ഞു.

മുന്‍ സര്‍ക്കാരുകള്‍ ഇതൊന്നും ചെയ്തിരുന്നില്ല. ജനങ്ങള്‍ അവരെ ശിക്ഷിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. ഈ പദ്ധതി കൊണ്ട് 29 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം കര്‍ഷകരുടെ പിന്തുണയ്ക്കായി വലിയ പദ്ധതികളാണ് ബിജെപിക്ക് മുന്നിലുള്ളത്. കര്‍ഷക സമരം അടക്കമുള്ളവ ബിജെപിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എസ്പി സര്‍ക്കാരിന്റെ കാലത്ത് സരയു പദ്ധതിയുടെ 75 ശതമാനവും പൂര്‍ത്തിയാക്കിയിരുന്നു. ബിജെപി അഞ്ച് വര്‍ഷമെടുത്താണ് അത് പൂര്‍ത്തിയാക്കുന്നത്. 2022ല്‍ സമാജ് വാദി പാര്‍ട്ടി പുതിയൊരു കാലഘട്ടത്തിന് തുടക്കമിടും. അതിലൂടെ സംസ്ഥാനത്തിന് വികസനത്തിന്റെ നേട്ടങ്ങള്‍ നേരിട്ട് ലഭിക്കുമെന്നും അഖിലേഷ് നേരത്തെ പറഞ്ഞിരുന്നു.

ഇതിന് മോദി മറുപടിയും നല്‍കിയിരുന്നു. സരയൂ കനാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 50 വര്‍ഷമെടുത്തു. മുമ്പ് സര്‍ക്കാരുകളുടെ മനോനില മോശമായത് കൊണ്ടാണ് ഇത്രയും വൈകിയതെന്നും മോദി തുറന്നടിച്ചു. അവര്‍ സര്‍ക്കാരിന്റെ അധികാരത്തെ ദുരുപയോഗം ചെയ്തു. പൊതുഖജനാവിലെ പണത്തിന് തന്നെ അത് അപമാനമായി. ഇത് സര്‍ക്കാരിന്റെ പണമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് ഏറ്റവും ആവശ്യം വികസനം സാധ്യമാക്കുന്നതിലുള്ള മനസ്സാണെന്നും മോദി പറഞ്ഞു. എസ്പി സര്‍ക്കാര്‍ മാഫിയകളെ സംരക്ഷിച്ചിരുന്നു. യോഗി സര്‍ക്കാര്‍ അതിനെ തുടച്ചുമാറ്റി. നേരത്തെയുണ്ടായിരുന്നവര്‍ ഭൂമി കൈയേറുമായിരുന്നു.ഇന്ന് അതേ മാഫിയകളെ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് നേരിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+