ബന്ദികളെ കൈമാറുന്നത് ജി20യില്‍ സ്വാഗതം ചെയ്ത് മോദി, യുദ്ധം വ്യാപിക്കാതെ നോക്കാനും നിര്‍ദേശം
ന്യൂഡല്‍ഹി: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലെ ബന്ദികളെ കൈമാറുന്നത് സ്വാഗതം ചെയ്ത് പ്രധാനനമന്ത്രി നരേന്ദ്ര മോദി. ജി20 നേതാക്കളുടെ വിര്‍ച്വല്‍ യോഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. തീവ്രവാദം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്ന് മോദി പറഞ്ഞു. തീവ്രവാദത്തെ നേരിടാനുള്ള പോരാട്ടത്തില്‍ ജി20 രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയുമുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സാധാരണക്കാരുടെ മരണം തീവ്രവാദത്തെ തുടര്‍ന്ന് സംഭവിക്കുന്നത് അപലപനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിര്‍ച്വല്‍ ജി20 നേതാക്കളുടെ യോഗത്തില്‍ ഡീപ്പ് ഫേക്കുകളെ കുറിച്ച് അടക്കം അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ബന്ദികളെ വിട്ടയക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്നും മോദി വ്യക്തമാക്കി. ഹമാസ് ഗാസയില്‍ 239 പേരെ ബന്ദികളാക്കിയിട്ടുണ്ട്. ഇതില്‍ 26 രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദേശപൗരന്മാരുമുണ്ട്. ഇസ്രായേല്‍ സൈന്യമാണ് ഇക്കാര്യം പുറത്തുവിട്ടത്.

വിര്‍ച്വല്‍ യോഗത്തിനായി ഞാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഒരിക്കലും ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്നുള്ള ഈ സാഹചര്യം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസത്തിനുള്ളില്‍ പുതിയ വെല്ലുവിളികളാണ് വന്നിരിക്കുന്നത്. പശ്ചിമേഷ്യയില്‍ ഉണ്ടായിരിക്കുന്ന അനിശ്ചിതത്വത്തിന്റെയും, അരക്ഷിതാവസ്ഥയുടെയും സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും മോദി പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം മേഖലയിലെ എല്ലായിടത്തേക്കും വ്യാപിപ്പിക്കാതിരിക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. പ്രതിസന്ധിയുടെ സമയമാണിത്. മറ്റിടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രത ആവശ്യമാണ്. ഒന്നായി നിന്ന് സമാധാനത്തിന് വേണ്ടി ശ്രമിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വിഷയത്തിലും നമുക്ക് ഒരുമിച്ച് പരിഹാരം കാണാന്‍ സാധിക്കും.
എല്ലാവര്ക്കും തീവ്രവാദത്തെ അംഗീകരിക്കാന്‍ സാധിക്കില്ല. എവിടെ സാധാരണക്കാര്‍ മരിച്ചാലും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യുദ്ധം നാശം വിതച്ച ഗാസയില്‍ അടക്കം സഹായങ്ങള്‍ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഫ്രിക്കന്‍ വിഷയങ്ങള്‍ സംസാരിക്കാന്‍ അവര്‍ക്കായി ഒരു വേദിയൊരുക്കിയത് ഇന്ത്യയുടെ പ്രസിഡന്‍സി കാലയളവിലാണ്. വെല്ലുവിളികള്‍ നിറഞ്ഞ ഈ ലോകത്ത് പരസ്പരമുള്ള വിശ്വാസമാണ് നമ്മളെ ബന്ധിപ്പിച്ച് നിര്‍ത്തുന്നത്.
ജി20 ഭൂമിക്ക് അനുസൃതമായ ജീവിതശൈലിയെ തിരിച്ചറിഞ്ഞു. പുനര്നിര്മാവുന്ന ഊര്‍ജത്തിന്റെ ഉപയോഗം മൂന്ന് മടങ്ങായി വര്‍ധിപ്പിക്കാന്‍ വലിയ ആവശ്യകതയുണ്ട്. അതുപോലെ നമ്മള് ജീവിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലാണ്. പല പ്രശസ്തരായ ആളുകളുടെയും ഡീപ്പ് ഫേക്ക് വീഡിയോകള്‍ പുറത്തുവരുന്നുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നെഗറ്റീവായി ഉപയോഗിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.ആഗോള എഐ ഉച്ചകോടി ഇന്ത്യയുടെ സംഘാടകത്വത്തില്‍ നടക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെല്ലാം അതില്‍ ചര്‍ച്ചയാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമൂഹത്തിന് ഗുണകരമാകാന്‍ വേണ്ടിയുള്ളതാണെന്നും മോദി പറഞ്ഞു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications