'ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, സ്വന്തം നേട്ടത്തിനായി നെഹ്‌റു ഭരണഘടന അട്ടിമറിച്ചു'; മറുപടിയുമായി മോദി
ന്യൂഡൽഹി: പാർലമെന്റിലെ ഭരണഘടനാ സംവാദത്തിലെ മറുപടിയിൽ കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പറഞ്ഞ നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. അടിയന്തരാവസ്ഥ അടക്കമുള്ള വിഷയങ്ങളും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ഭരണഘടനയെ മുറിപ്പെടുത്താൻ ഒരു കുടുംബം എല്ലാം ചെയ്‌തുവെന്നായിരുന്നു ഗാന്ധി കുടുംബത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മോദി പറഞ്ഞത്. ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് പാർലമെന്റിൽ നടന്ന സംവാദത്തിലാണ് മോദി പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

'ആരെയും വ്യക്തിപരമായി വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ കോൺഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ വ്രണപ്പെടുത്താൻ എല്ലാം ചെയ്‌തു. ഒരു കുടുംബം എന്ന് മാത്രം ഞാൻ പറയുന്നു, കാരണം ആ കുടുംബം 55 വർഷം രാജ്യം ഭരിച്ചു' മോദി പറഞ്ഞു. ഈ കുടുംബം എല്ലാകാലത്തും ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ചെയ്‌തതെന്നും പ്രധാനമന്ത്രി ഇതിനോട് കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയും മോദി പരാമർശിച്ചു. ഭരണഘടന മാറ്റുന്നതിൽ ആദ്യത്തെ പ്രധാനമന്ത്രി വിതച്ച വിത്ത് പിന്നീട് ഇന്ദിരാഗാന്ധി ഏറ്റെടുത്തുവെന്നും സുപ്രീം കോടതി വിധികൾ പോലും റദ്ദാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യറി കൈപ്പിടിയിലൊതുക്കാൻ അവർ ഭരണഘടനാ ഭേദഗതികളിലൂടെ കോടതികളുടെ ചിറകുകൾ പോലും വെട്ടിമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
അടിയന്തരാവസ്ഥയും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അടിയന്തരാവസ്ഥ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ്. 1975ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ ഇന്ദിരാഗാന്ധി ഭരണഘടന ദുരുപയോഗം ചെയ്‌തുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഭരണഘടനയെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് ഗാന്ധി കുടുംബത്തിന് ഒരു ശീലമായി മാറിയെന്നും മോദി ചൂണ്ടിക്കാട്ടി.
ആർട്ടിക്കിൾ 370 രാജ്യത്തെ ഐക്യത്തിന് തടസമായിരുന്നു എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് റദ്ദാക്കാനുള്ള നീക്കത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തു. കഴിഞ്ഞ 10 വർഷത്തെ ഞങ്ങളുടെ നയങ്ങളും തീരുമാനങ്ങളെടുക്കൽ പ്രക്രിയയും ഇന്ത്യയുടെ ഐക്യം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്; അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെ എങ്ങനെ ഏകോപിപ്പിച്ച് തീരുമാനങ്ങളെടുക്കുമെന്നതാണ് പ്രശ്‌നമെന്ന് പറഞ്ഞ പ്രധാനമന്ത്രി അടിമ മനോഭാവമുള്ള ആളുകൾ ഐക്യത്തിൽ വൈരുദ്ധ്യം കണ്ടെത്തുകയാണെന്നും പറഞ്ഞു. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്, ജിഎസ്‌ടി, ഒറ്റ ആരോഗ്യ കാര്‍ഡ് എന്നിവ രാജ്യത്തെ ഐക്യപ്പെടുത്തിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഭാരതീയ സംസ്‌കാരം ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. കഴിഞ്ഞ 75 വർഷങ്ങൾ തികച്ചും അസാധാരണമായിരുന്നു. സ്ത്രീ ശാക്തീകരണത്തിന് ഭരണഘടന അടിത്തറയായി, ഭരണഘടനാ നിർമ്മാണത്തിന് സ്ത്രീകൾ പ്രധാന പങ്കുവഹിച്ചു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications