Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാന്‍സില്‍ സവര്‍ക്കറെ വാഴ്ത്തി നരേന്ദ്ര മോദി; 'ബ്രിട്ടീഷുകാരില്‍ നിന്ന് ധീരമായി രക്ഷപ്പെടാന്‍ ശ്രമിച്ചു'

പാരീസ്: സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കറെ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് നഗരമായ മാഴ്‌സെയില്‍ എത്തിയപ്പോഴായിരുന്നു മോദി സവര്‍ക്കറേയും അദ്ദേഹത്തിന്റെ 'ധീരമായ പ്രവൃത്തി'യേയും അനുസ്മരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചേര്‍ന്ന് പുതിയ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മോദി മാര്‍സെയിലിലെത്തിയത്.

''മാഴ്‌സെയില്‍ ഇറങ്ങി. സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഈ നഗരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മഹാനായ വീര്‍ സവര്‍ക്കര്‍ ധീരമായി രക്ഷപ്പെടാന്‍ ശ്രമിച്ചത് ഇവിടെ വച്ചാണ്. അദ്ദേഹത്തെ ബ്രിട്ടീഷ് കസ്റ്റഡിയില്‍ ഏല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട മാഴ്‌സെയിലെ ജനങ്ങളോടും അക്കാലത്തെ ഫ്രഞ്ച് ആക്ടിവിസ്റ്റുകളോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' മോദി ട്വീറ്റ് ചെയ്തു.

Narendra Modi

സവര്‍ക്കറുടെ ധീരത തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. ലോകമഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തെ ആദരിക്കുന്നതിനായി നിര്‍മിച്ച മസാര്‍ഗൂസ് യുദ്ധ സെമിത്തേരിയിലും മോദി മാക്രോണിനൊപ്പം സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇടം നേടിയ നഗരമാണ് ഫ്രാന്‍സിലെ മാഴ്‌സെ നഗരം.

1910-ല്‍ നാസിക് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സവര്‍ക്കര്‍ ലണ്ടനില്‍ അറസ്റ്റിലായിരുന്നു. വിചാരണയ്ക്കായി അദ്ദേഹത്തെ കപ്പലില്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാഴ്‌സെയില്‍ നിന്ന് സവര്‍ക്കര്‍ കടലിലേക്ക് ചാടി, കപ്പലില്‍ നിന്ന് ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ത്തെങ്കിലും അദ്ദേഹം നീന്തി രക്ഷപ്പെട്ടു എന്നാണ് സര്‍ക്കാര്‍ വെബ്‌സൈറ്റായി amritmahotsav.nic.in പറയുന്നത്.

എന്നാല്‍ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ മാഴസെയില്‍സില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഈ അറസ്റ്റിനെതിരെ ഫ്രഞ്ച് സര്‍ക്കാര്‍ ഹേഗ് അന്താരാഷ്ട്ര കോടതിയില്‍ പ്രതിഷേധിച്ചിരുന്നു. മാത്രമല്ല മാഴ്‌സെയിലെ ജനങ്ങളും സവര്‍ക്കറെ വിട്ടുകൊടുക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഫ്രഞ്ച് സര്‍ക്കാര്‍ അദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ ചരിത്രസംഭവത്തെ ഓര്‍ത്തെടുത്താണ് മോദി മാഴ്‌സെയില്‍ സവര്‍ക്കറെ വാഴ്ത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ധീരമായ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന നഗരമാണ് മാഴസെയ് എന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഫ്രഞ്ച് പ്രസിഡന്റിനൊപ്പം ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന അന്താരാഷ്ട്ര സംരംഭമായ ഇന്റര്‍നാഷണല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടറും മോദി ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+