Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ വകുപ്പിന്റെ ചുമതല അമിത് ഷായ്ക്ക്, മൻസുഖ് മാണ്ഡവ്യ ആരോഗ്യമന്ത്രി

Jul 07, 2021, 11:17 pm IST

ആഭ്യന്തര വകുപ്പിന് മൂന്ന് സഹമന്ത്രിമാരുണ്ട്. നിത്യാനന്ദ് റായ്, അജയ് കുമാര്‍, നിസിത് പ്രാമാണിക് എന്നിവരാണ് ആഭ്യന്തര സഹമന്ത്രിമാര്‍. ജി കിഷണ്‍ റെഡിയെ സാംസ്‌കാരിക വകുപ്പ് മന്ത്രിയാക്കി.
Jul 07, 2021, 11:16 pm IST

ജനറല്‍ വികെ സിങിന് വ്യോമയാന സഹമന്ത്രി പദവി നല്‍കി.
Jul 07, 2021, 10:25 pm IST

അനുരാഗ് താക്കൂറിന് വാര്‍ത്താ പ്രക്ഷേപണ വകുപ്പും എല്‍ജെപിയുടെ പശുപതി പരസിന് ഭക്ഷ്യ വകുപ്പും നല്‍കി.
Jul 07, 2021, 10:23 pm IST

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സിവില്‍ ഏവിയേഷന്‍ വകുപ്പ് നല്‍കി.
Jul 07, 2021, 10:22 pm IST

റെയില്‍വേ, ഐടി വകുപ്പുകളുടെ ചുമതല അശ്വരി വൈഷ്ണവിനായിരിക്കും.
Jul 07, 2021, 10:22 pm IST

എണ്ണ-പെട്രോളിയം മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്‍ ആണ് പുതിയ വിദ്യാഭ്യാസ-വിഭവ ശേഷി വികസന മന്ത്രി. പെട്രോളിയം വകുപ്പ് ഹര്‍ദീപ് സിങ് പുരിക്ക് കൈമാറി. കൂടാതെ നഗര വികസനം, ഭവനം വകുപ്പുകളും ഹര്‍ദീപ് സിങ് പുരി വഹിക്കും.
Jul 07, 2021, 10:20 pm IST

കഴിഞ്ഞ ദിവസം രൂപീകരിച്ച സഹകരണ വകുപ്പിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്‌
Jul 07, 2021, 10:19 pm IST

ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍.
Jul 07, 2021, 10:18 pm IST

പുതിയ സര്‍ക്കാരില്‍ വകുപ്പ് വിഭജനം തുടങ്ങി.
Jul 07, 2021, 7:33 pm IST

സത്യപ്രതിജ്ഞ ചടങ്ങുകള്‍ അവസാനിച്ചു
Jul 07, 2021, 7:30 pm IST

മുഞ്ചാപര മഹേന്ദ്രഭായ്, ജോൺ ബാർല, എൽ മുരുകൻ, നിസിത് പ്രമാണിക് എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
Jul 07, 2021, 7:21 pm IST

ഭാരതി പ്രവീൺ പവാർ, ബിശ്വേശ്വർ ടുഡു, ശാന്തനു താക്കൂർ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നു.
Jul 07, 2021, 7:11 pm IST

കേന്ദ്രമന്ത്രിസഭ പുനംസംഘടന
Jul 07, 2021, 7:06 pm IST

സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുന്നു.
Jul 07, 2021, 6:55 pm IST

സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുന്നു.
Jul 07, 2021, 6:47 pm IST

കേന്ദ്രമന്ത്രിസഭ പുനംസംഘടന
Jul 07, 2021, 6:41 pm IST

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ വക്തവാണ്. കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗം.
Jul 07, 2021, 6:36 pm IST

അനുപ്രിയ പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു
Jul 07, 2021, 6:32 pm IST

ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ക്യാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം.
Jul 07, 2021, 6:31 pm IST

ആഭ്യന്തര സഹമന്ത്രി ജി കിഷണ്‍ റെഡ്ഡിക്ക് ക്യാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം.
Jul 07, 2021, 6:27 pm IST

സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുന്നു
Jul 07, 2021, 6:24 pm IST

ഹര്‍ദീപ് സിംഗ് പുരിക്ക് ക്യാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം
Jul 07, 2021, 6:21 pm IST

പുതിയ കേന്ദ്ര മന്ത്രിസഭയില്‍ ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഭോപ്പാലിലെ ബിജെപി ഓഫീസിന് പുറത്ത് അനുയായികള്‍ ആഘോഷിക്കുന്നു.
Jul 07, 2021, 6:19 pm IST

ക്യാബിനറ്റ് പദവിയില്‍ സ്ഥാനകയറ്റം നേടി കിരണ്‍ റിജ്ജു
Jul 07, 2021, 6:15 pm IST

അശ്വനി വൈഷ്ണവ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Jul 07, 2021, 6:12 pm IST

ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ജനറല്‍ സെക്രട്ടറി ആണ്. 2020ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തി.
Jul 07, 2021, 6:11 pm IST

വീരേന്ദ്ര കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപിയാണ്. മികച്ച പാര്‍ലമെന്റേറിയനില്‍ ഒരാളാണ്. ഏഴാം തവണയാണ് ലോക്‌സഭയില്‍ എത്തുന്നത്.
Jul 07, 2021, 6:08 pm IST

സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ കേന്ദ്ര കായിക മന്ത്രിയായിരുന്നു
Jul 07, 2021, 6:06 pm IST

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് നാരായൺ റാണെ.മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയാണ്
Jul 07, 2021, 6:06 pm IST

കേന്ദ്രമന്ത്രിസഭാ പുനസംഘടന: സത്യപ്രതിജ്ഞയ്ക്ക് തുടക്കം
READ MORE

രണ്ടാം തവണ അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ പോരായ്മ മറികടക്കാനും നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുമാണ് പുതിയ നീക്കമെന്നാണ് സൂചന.

മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായും പാര്‍ട്ടി നേതൃത്വവുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ന് വൈകീട്ട് അഞ്ചരയോടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. 28ഓളം പുതുമുഖങ്ങള്‍ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം

modi

ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+