മന്‍മോഹന്‍ സിംഗ് വിട പറയുന്നു
ദില്ലി: പത്ത് വര്‍ഷത്തെ ഭരണത്തിനൊടുവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചൊവ്വാഴ്ച ഓഫീസ് ജീവനക്കാരോട് ഔദ്യോഗികമായി വിടപറയുന്നു. ഈ മാസം 16നാണ് വോട്ടെണ്ണല്‍. 17നായിരിക്കും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മന്‍മോഹന്‍ സിംഗ് പടിയിറങ്ങുക.
മോത്തിലാല്‍ നെഹ്‌റു റോഡിലെ ബംഗ്ലാവിലായിരിക്കും സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി താമസിക്കുക. പുതിയ വസതി മോടിപിടിപ്പിക്കുന്ന പണികള്‍ ഏകദേശം പൂര്‍ത്തിയായതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വീട്ടുസാധനങ്ങള്‍ പുതിയ വീട്ടിലേയ്ക്ക് ഏറെക്കുറെ മാറ്റിക്കഴിഞ്ഞു.

മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതായിരുന്നു ഈ വീട്ടിലെ താമസക്കാരി. സി.പി.ഡ.ബ്ല്യൂ.ഡിയുടെ കീഴിലുള്ള ഈ വീട് രണ്ടര ഏക്കര്‍ സ്ഥലം ഉള്‍ക്കൊള്ളുന്നതാണ്. മുന്‍ പ്രധാനമന്ത്രിയുടെ വസതിക്ക് യോജിക്കുന്ന വിധത്തിലുള്ളതാണ് നാല് മുറിയുള്ള ബംഗ്ലാവ്.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ് ഈ ബംഗ്ലാവ്. റേസ് കോഴ്‌സ് റോഡിലെ ഏഴാം നമ്പര്‍ വസതിയില്‍ ജീവനക്കാര്‍ പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച പുസ്തകങ്ങളും പൂക്കുടകളും പാക്ക് ചെയ്യുന്ന തിരക്കിലാണ്.












Click it and Unblock the Notifications