
കൊൽക്കത്തയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്ത് പോലീസുകാരൻ വെടിയുതിർത്തു; രണ്ട് മരണം
കൊൽക്കത്ത: വിഷാദ രോഗത്തിന് അടിമയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് ജീവൻ നഷ്ടമായി. സംഭവത്തിൽ വെടിയേറ്റ് ഒരു സ്ത്രീയും കൊല്ലപ്പെട്ടു. കൊൽക്കത്തയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്താണ് സംഭവം നടന്നത്.
സായുധ പോലീസ് കോൺസ്റ്റബിളായ ചോഡപ് ലെപ്ച എന്നയാളാണ് വെടിയുതിർത്ത ശേഷം ജീവനൊടുക്കിയത്. സർവീസ് റിവോൾവർ ഉപയോഗിച്ചാണ് ഇദ്ദേഹം വെടിയുത്തതെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവിയോട് വ്യക്തമാക്കി.
ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷന് പുറത്ത് സുരക്ഷ ചുമതല വഹിച്ചിരുന്ന കോൺസ്റ്റബിളായിരുന്നു ചോഡപ് ലെപ്ച. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു കൊൽക്കത്തയിൽ വേറിട്ട സംഭവം റിപ്പോർട്ട് ചെയ്തത്. ഹൈക്കമ്മീഷന് പുറത്ത് ഇദ്ദേഹം ഒരു മണിക്കൂറോളം ചുറ്റിക്കറങ്ങി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വെടിയുത്തത്.
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം
സെൽഫ് ലോഡിംഗ് റൈഫിളിൽ നിന്നാണ് പോലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത്. ഉദ്യോഗസ്ഥൻ വെടിയുതിർത്തതോടെ അഞ്ച് മിനിറ്റോളം നേരം പ്രദേശത്ത് ഭയാനകമായ അന്തരീക്ഷം ഉണ്ടാകുകയായിരുന്നു.അവധിക്ക് ശേഷം ഇന്ന് രാവിലെയാണ് ചോഡപ് ലെപ്ചയെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഇയാൾ വിഷാദരോഗത്തിന് അടി ആയിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആംബുലൻസ് കിട്ടിയില്ല, സ്വകാര്യ വാഹനത്തിന് പണമില്ല; നാലുവയസുകാരിയുടെ മൃതദേഹം തോളിൽ ചുമന്ന് പിതാവ്
അതേസമയം, സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവ സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.