കോടതി വിധി ഭയക്കേണ്ട; പോലീസ് എന്റെ കീഴിലാണ്... മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയാന്‍ സാധിക്കുമോ?
അഗര്‍ത്തല: കോടതികളെയും കോടതി വിധികളെയും അപ്രധാനമാക്കി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. ബിജെപി നേതാവിന്റെ പുതിയ പ്രസംഗം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പോലീസുകാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ത്രിപുര മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷമായ സിപിഎമ്മും ത്രിണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നു.
ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ഒരു മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുന്ന വ്യക്തിക്ക് എങ്ങനെ സാധിക്കുന്നു എന്ന് അവര്‍ ചോദിക്കുന്നു. കോടതി വിധികളെ നിങ്ങള്‍ ഭയപ്പെടേണ്ട എന്നാണ് ബിപ്ലബ് കുമാര്‍ ദേവ് പോലീസുകാരോട് പറഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ത്രിപുരയിലെ ഉന്നത പോലീസ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്യവെയാണ് ബിപ്ലബ് കുമാര്‍ ദേവ് വിവാദ പ്രസ്താവന നടത്തിയത്. കോടതി വിധിയെ നിങ്ങള്‍ കാര്യമാക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. കോടതി അലക്ഷ്യമാകുമെന്ന് ഭയപ്പെടേണ്ട ആവശ്യമില്ല. കോടതി വിധി നടപ്പാക്കേണ്ടത് പോലീസ് അല്ലേ. പോലീസ് എന്റെ കീഴിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതികള്‍ വിധി പുറപ്പെടുവിച്ചേക്കാം. എന്നാല്‍ അത് നടപ്പാക്കേണ്ടത് പോലീസുകാരാണ്. പോലീസ് എന്റെ കീഴിലാണ്. നിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധികള്‍ കാര്യമാക്കേണ്ടെന്നും നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്‌തോളൂ എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി സൂചിപ്പിക്കുന്നു.

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്. രബീന്ദ്ര ഭവനില്‍ ടിസിഎസ് ഓഫീസേഴ്‌സിന്റെ 26ാം സമ്മേളനം നടന്നിരുന്നു. ഈ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവ് ഭയമുള്ളതിനാല്‍ ജോലി കൃത്യമായി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് നിരവധി ഓഫീസര്‍മാര്‍ പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിവാദ പ്രസംഗം നടത്തിയത്.

എന്തിന് ഭയക്കണം. കോടതികള്‍ വിധി പുറപ്പെടുവിക്കും. പക്ഷേ, അത് നടപ്പാക്കേണ്ടത് പോലീസുകാരാണ്. പോലീസുകാര്‍ക്ക് പല രീതികളുമില്ലേ. ഞാന്‍ നോക്കിക്കോളാമെന്നും ബിപ്ലബ് കുമാര്‍ ദേവ് പറയുന്നു. ജനങ്ങള്‍ക്ക് നീതി ലഭിക്കുന്ന വിഷയത്തില്‍ അവസാന അത്താണിയാണ് കോടതികള്‍. കോടതി വിധിക്ക് പുല്ലുവില കല്‍പ്പിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് യോജിച്ചതല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

25 വര്‍ഷം സിപിഎം ഭരിച്ച സംസ്ഥാനമാണ് ത്രിപുര. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തകര്‍ന്നടിഞ്ഞു. ബിജെപി കുതിച്ചുകയറുകയും ചെയ്തു. പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. പലരും പാര്‍ട്ടി മാറി. ചിലര്‍ രാഷ്ട്രീയം പൂര്‍ണമായും വിടുകയും ചെയ്തു. എങ്കിലും സംസ്ഥാനത്തെ പ്രധാന ശക്തികളില്‍ ഒന്നാണ് സിപിഎം.

ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുര ലക്ഷ്യമിടുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ ത്രിപുരയുടെ ഭരണം പിടിക്കാനുള്ള നീക്കമാണ് മമത ബാനര്‍ജി നടത്തുന്നത്. തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി തുടര്‍ച്ചയായി സംസ്ഥാനം സന്ദര്‍ശിക്കുന്നത് ബിജെപി ആശങ്കയോടെയാണ് നോക്കുന്നത്. അദ്ദേഹത്തിന്റെ യാത്ര തടയാനുള്ള ശ്രമങ്ങള്‍ നേരത്തെ വിവാദമായിരുന്നു.
ഇതേതാ അങ്കത്തട്ടില്‍ പുതിയ ഭടന്‍!! ചിരി പടര്‍ത്തി പുതിയ ഫോട്ടോയുമായി രമേഷ് പിഷാരടി

തൃണമൂലിനെ കുടിയേറ്റ പാര്‍ട്ടി എന്നാണ് ബിജെപി പരിഹസിക്കുന്നത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ ജയിക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മയാണ് തൃണമൂല്‍ പ്രചരിപ്പിക്കുന്നത്. റിക്രൂട്ട് നടപടികള്‍ സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് 10000ത്തിലധികം അധ്യാപകര്‍ക്ക് ജോലി നഷ്ടമായ വിഷയവും തൃണമൂല്‍ ചൂണ്ടിക്കാട്ടുന്നു. സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളിലെ ചില നേതാക്കള്‍ ത്രിണമൂലില്‍ ചേരുന്നതും സംസ്ഥാനത്ത് സംഭവിക്കുന്ന രാഷ്ട്രീയ മാറ്റമാണ്.












Click it and Unblock the Notifications