പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍; 'അധികാരത്തിലെത്തിയാല്‍ മദ്യനിരോധനം ഒഴിവാക്കും'
പാട്‌ന: സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജന്‍ സൂരജ് പാര്‍ട്ടിയുടെ ഔദ്യോഗിക രൂപീകരണം ഇന്ന് പാട്‌നയില്‍ നടന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ട്ടി സജീവമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. അടുത്ത ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജന്‍ സൂരജ് പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനാണ് സാധ്യത.
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ മനോജ് ഭാരതിയാണ് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ്. അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി സംസ്ഥാനത്തെ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി. 'ബിഹാറില്‍, കഴിഞ്ഞ 25 -30 വര്‍ഷമായി, ആളുകള്‍ ആര്‍ജെഡിക്കോ ബിജെപിക്കോ വോട്ടുചെയ്യുന്നു. ആ ശീലം അവസാനിപ്പിക്കണം,' അദ്ദേഹം പറഞ്ഞു.

ബിഹാറിലെ എല്ലാ ഗ്രാമങ്ങളും സന്ദര്‍ശിച്ച് താമസക്കാരെയും അവരുടെ കുട്ടികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ബോധവല്‍ക്കരിക്കുക, നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വോട്ട് ചെയ്യാതിരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയും വിദ്യാഭ്യാസം, കൃഷി, തൊഴില്‍ ഉള്‍പ്പെടെയുള്ള പ്രധാന മാനദണ്ഡങ്ങളില്‍ സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബിഹാര്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളുടെ ഒരു രൂപരേഖ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെയും ന്യൂനപക്ഷങ്ങളുടെയും സംയോജനമാണ് തന്റെ പാര്‍ട്ടിയെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. ബിഹാറിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാര്യമായ നവീകരണം ആവശ്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരം കൈവരിക്കുന്നതിന് അടുത്ത പത്ത് കൊല്ലത്തിന് അഞ്ച് ലക്ഷം കോടി രൂപ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മദ്യനിരോധനം മൂലം പ്രതിവര്‍ഷം നഷ്ടപ്പെടുന്ന വരുമാനം ഏകദേശം 20,000 കോടി രൂപയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'മദ്യനിരോധനം നീക്കം ചെയ്യുമ്പോള്‍, ആ പണം റോഡുകള്‍ക്കോ വെള്ളത്തിനോ വൈദ്യുതിക്കോ നേതാക്കള്‍ക്കുള്ള സുരക്ഷയ്ക്കോ വേണ്ടിയുള്ള ബജറ്റിലേക്ക് പോകില്ല. ബീഹാറില്‍ പുതിയ വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കാന്‍ മാത്രമേ അത് ഉപയോഗിക്കൂ,'' അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി ദേവേന്ദ്ര പ്രസാദ് യാദവ്, നയതന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ പവന്‍ വര്‍മ്മ, മുന്‍ എംപി മൊനാസീര്‍ ഹസ്സന്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങിലാണ് പാര്‍ട്ടിയുടെ ഔദ്യോഗിക രൂപീകരണം പ്രശാന്ത് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications