ദില്ലിയില്‍ മെട്രോ സ്‌റ്റേഷനില്‍ അശ്ലീല വീഡിയോ; അമ്പരന്ന് യാത്രക്കാര്‍, മൊബൈലില്‍ പകര്‍ത്തി
സംഭവം അന്വേഷിക്കാന്‍ ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് പ്രത്യേക സമിതിയെ നിയോഗിച്ചു.
ദില്ലി: ദില്ലിയില്‍ തിരക്കേറിയ മെട്രോ സ്‌റ്റേഷനില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലെ വലിയ സ്‌ക്രീനിലാണ് അശ്ലീല രംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സംഭവം അന്വേഷിക്കാന്‍ ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് പ്രത്യേക സമിതിയെ നിയോഗിച്ചു. ഒരു സ്ഥിരം യാത്രക്കാരനാണ് വീഡിയോ എടുത്തിരിക്കുന്നത്. നിരവധി യാത്രക്കാര്‍ വീഡിയോ കണ്ടു. സ്‌റ്റേഷനിലെ ഏറ്റവും വലിയ സ്‌ക്രീനിലാണ് വീഡിയോ കണ്ടത്.
നിരവധി യാത്രക്കാര്‍ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതാണ് ഈ സ്‌ക്രീന്‍. ഈ മാസം ഒമ്പതിനാണ് സംഭവം. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications