Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഭജനാനന്തരം ഇന്ത്യ ഹിന്ദു രാഷ്ട്രമായി'; വിവാദ പരാമർശവുമായി ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയ

BJP leader Kailash Vijayvargiya

വിഭജനത്തിനു ശേഷമുണ്ടായ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ. ഇൻഡോറിൽ മാധ്യമ പ്രവർത്തകരോടായിരുന്നു വിജയ് വർഗീയയുടെ പ്രതികരണം.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുള്ള ചിലരുടെ ആവശ്യത്തോടുള്ള പ്രതികരണം എന്താണെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. വിജയ് വർഗീയ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെ-'ഈ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാ വിഭജനമുണ്ടായത്. വിഭജനത്തോടെ പാകിസ്ഥാൻ രൂപീകരിക്കപ്പെട്ടു. ശേഷിക്കുന്ന രാജ്യം ഹിന്ദു രാഷ്ട്രമാണ്.ഭോപ്പാലിൽ താമസിക്കുന്ന തന്റെ മുസ്ലീം സുഹൃത്ത് എല്ലാ ദിവസവും ഹനുമാൻ ചാലിസ പാരായണം ചെയ്യാറുണ്ടെന്നും ശിവക്ഷേത്രം സന്ദർശിക്കാറുണ്ടെന്നും വിജയ് വർഗീയ അഭിപ്രായപ്പെട്ടു.

ഹനുമാനെയും ശിവനെയും ആരാധിക്കാൻ എങ്ങനെ പ്രചോദനം ലഭിച്ചുവെന്ന് ഞാൻ എന്റെ മുസ്ലീം സുഹൃത്തിനോട് ചോദിച്ചു. തന്റെ കുടുംബത്തിന്റെ ചരിത്രം വായിച്ചപ്പോൾ തന്റെ പൂർവ്വികർ രാജസ്ഥാനിലെ രജപുത്രരാണെന്നും അദ്ദേഹത്തിന്റെ ചില ബന്ധുക്കൾ ഇപ്പോഴും രാജസ്ഥാനിലും ഉത്തർപ്രദേശിലും താമസിക്കുന്ന രജപുത്രരാണെന്നും സുഹൃത്ത് മറുപടി നൽകി', വിജയ് വർഗീയ പറഞ്ഞു.

തന്റെ മുസ്ലീം സുഹൃത്തിനെപ്പോലെ, തങ്ങളുടെ പൂർവ്വികർ ഒരിക്കൽ ഹനുമാൻ ചാലിസ പാരായണം ചെയ്തിരുന്നുവെന്ന വിശ്വസിക്കുന്ന തോന്നുന്ന നിരവധി ആളുകൾ രാജ്യത്തുണ്ടെന്നും വിജയ് വർഗിയ പറഞ്ഞു. യുവാക്കളെ മയക്കുമരുന്നിൽ നിന്നും മുക്തരാക്കാൻ "ഹനുമാൻ ചാലിസ ക്ലബ്ബ്" രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും വിജയ് വർഗീ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+