മുന്‍ കേന്ദ്ര മന്ത്രിയും പ്രശാന്ത് ഭൂഷണിന്റെ പിതാവുമായ ശാന്തി ഭൂഷണ് അന്തരിച്ചു
മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന ശാന്തിഭൂഷണ്‍ അന്തരിച്ചു. അദ്ദേഹത്തിന് 97 വയസ്സായിരുന്നു. പ്രമുഖ അഭിഭാഷകനും, പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിന്റെ പിതാവാണ്.

ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന ശാന്തിഭൂഷണ്‍ അന്തരിച്ചു. അദ്ദേഹത്തിന് 97 വയസ്സായിരുന്നു. പ്രമുഖ അഭിഭാഷകനും, പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിന്റെ പിതാവാണ്.
മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്നു ശാന്തിഭൂഷണ്‍. അലഹബാദ് ഹൈക്കോടതിയില്‍ രാജ് നരെയ്ന് വേണ്ടി ഹാജരായത് ശാന്തിഭൂഷണായിരുന്നു. അത് പിന്നീട് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഇന്ദിരാ ഗാന്ധിക്കുള്ള അയോഗ്യതയായി മാറുകയായിരുന്നു.
ചരിത്രത്തില്‍ ഇടംപിടിച്ച വിധിയായിരുന്നു ഇത്. രാജ് നരെയ്ന് റായ്ബറേലിയില്‍ നിന്ന് ഇന്ദിരാ ഗാന്ധിയോട് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയായിരുന്നു.
രാം മനോഹര്‍ ലോഹ്യയുടെ എസ്എസ്പിക്ക് വേണ്ടിയായിരുന്നു രാജ് നരെയ്ന് മത്സരിച്ചത്. എന്നാല്‍ തോല്‍വിക്ക് പിന്നാലെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നായിരുന്നു വാദം.
അടിയന്തരാവസ്ഥയ്ക്ക് ശേഷം മൊറാര്‍ജി ദേശായ് സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ശാന്തി ഭൂഷണായിരുന്നു നിയമ മന്ത്രി. 1977 മുതല്‍ 1979 വരെയായിരുന്നു അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടര്‍ന്നത്. ശാന്തി ഭൂഷണ് കോണ്‍ഗ്രസ് ഒയിലെ അംഗമായിരുന്നു.
എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍
പിന്നീട് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. ആറ് വര്‍ഷം ബിജെപിയിലും പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. ശാന്തിഭൂഷണും പ്രശാന്ത് ഭൂഷണുമായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങള്.
ഇതൊരു യുഗത്തിന്റെ അന്ത്യമാണെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു. ഭരണഘടനയുടെ ഉല്‍ഭവവും, നിയമ വ്യവസ്ഥയുടെ വളര്‍ച്ചയുമെല്ലാം നേരിട്ട് കണ്ട വ്യക്തിയാണ് അദ്ദേഹം.
രണ്ട് പുസ്തകങ്ങളിലായി അത് എഴുതിയിട്ടുണ്ട് അദ്ദേഹം. ഇത് നമുക്കെല്ലാം വലിയ നഷ്ടമാണ് എന്ന് മാത്രമാണ് പറയാനുള്ളതെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications