പ്രതി രതി കൊലപാതകം: പ്രതിയെ തൂക്കി കൊല്ലാന്‍ കോടതി വിധി
മുംബൈ: ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് പ്രീതി രതി കൊലപാതക കേസില്‍ പ്രതിയെ തൂക്കി കൊല്ലാന്‍ കോടതി വിധിച്ചു. സഹപ്രവര്‍ത്തകനായ അങ്കുര്‍ ലാല്‍ പന്‍വാര്‍(26) കേസില്‍ കുറ്റകാരനാണെന്ന് കഴിഞ്ഞ ദിവസത്തില്‍ മുംബൈ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.
2013ലായിരുന്നു സഹപ്രവര്‍ത്തകയായ പ്രതീയ്ക്ക് നേരം അങ്കുര്‍ ആസിഡ് ആക്രമണം നടത്തിയത്. തൊഴില്‍പരമായ വളര്‍ച്ചയില്‍ അസൂയകൊണ്ടാണ് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് എന്ന് പറയുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഐഎന്‍എച്ച്എസ് ആശുപത്രിയില്‍ പ്രീതിയ്ക്ക് ജോലി കിട്ടിയ സാഹചര്യത്തിലായിരുന്നു ആക്രമണം.

പിതാവിനൊപ്പം മുംബൈയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് ആക്രമണം നടന്നത്. മുഖത്ത് ആസിഡ് ഒഴിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ആഴ്ചകള്‍ക്ക് ശേഷമാണ് പ്രതീ മരണത്തിന് കീഴടങ്ങിയത്. പ്രീതി മരിച്ച് 1 വര്‍ഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
ദില്ലിയില്‍ പ്രീതിയുടെ അയല്‍ക്കാരനായിരുന്നു അങ്കുര്‍. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദതാരിയാണെങ്കിലും ജോലി ഇല്ലായിരുന്നു. പ്രീതിയെ കണ്ട് പഠിയ്ക്കാന്‍ അങ്കുറിന്റെ വീട്ടുകാര്‍ നിരന്തരം പറയുമായിരുന്നു. ഇതായിരുന്നു പ്രീതിയോട് ഇയാള്‍ക്ക് വൈരാഗ്യം വരാന്‍ കാരണമെന്ന് പറയുന്നു.
പ്രീതിയുടെ മരണത്തില്‍ നഷ്ടപരിഹാരമായി ജില്ലാ ലീഗല്‍ അതോറിറ്റി 2 ലക്ഷം രൂപ മഹാരാഷ്ട്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീതിയുടെ മാതാപിതാക്കള്‍ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചു. പ്രതിയെ തൂക്കി കൊല്ലണം എന്നായിരുന്നു പ്രീതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications