പെണ്‍കുഞ്ഞിനെ ഗര്‍ഭംധരിച്ച യുവതിയെ തല്ലിക്കൊന്നു
ജോധ്പൂര്‍: പെണ്കുട്ടികള്ക്കെതിരയുള്ള പീഡനം ഗര്‍ഭപാത്രത്തില്‍നിന്ന് തുടങ്ങുന്നു. പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിന് ഇരുപതികാരിയെ ഭര്തൃവീട്ടികാര് തല്ലിക്കൊന്നു. ഷിവാരി ദേവി എന്ന യുവതിയാണ് കൊല ചെയ്യപ്പെട്ടത്. യുവതിയുടെ സഹോദരന്റെ പരാതിയെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ജോധ്പൂര്‍ പൊലീസ് കേസെടുത്തു.
ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം താമിസിക്കുകയായിരുന്ന യുവതി മരിച്ചെന്ന് കഴിഞ്ഞ ദിവസമാണ് സഹോദരന് രാംദീന ഇവര്‍ അറിയിച്ചത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ലിംഗ നിര്‍ണയ പരിശോധന നടത്തിയെന്നും കുട്ടി പെണ്ണാണെന്നറിഞ്ഞ് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുകയാണെന്നും ദേവി സഹോദരനോട് പറഞ്ഞിരുന്നു. അവര്‍ക്ക് വേണ്ടിയിരുന്നത് ആണ്കുഞ്ഞിനെയായിരുന്നത്രെ!

സംഭവമറിഞ്ഞ് വീട്ടിലെത്തിയ സഹോദരന് ദേവിയുടെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടെന്ന് കണ്ടത്തി. മര്‍ദനമേറ്റാണ് തന്റെ സഹോദരി മരിച്ചതെന്നാരോപിച്ച് രാംദീന്‍ ജോധ്പൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജോധ്പൂര്‍ ആശുപത്രിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഫാര്‍മസി സ്റ്റാഫാണ് ഷിവാരി ദേവിയുടെ ഭര്‍ത്താവ് സഹീറാം.
പെണ്‍ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമാണ് ജോധ്പൂരിലെ മിക്ക പ്രദേശങ്ങളും. 2011 ലെ സെന്‍സന്‍സ് പ്രകാരം ആയിരം ആണ്‍കുട്ടികള്‍ക്ക് 883 പെണ്‍കുട്ടികള്‍ എന്നി നിലയിലാണ് സംസ്ഥാനത്തെ ആണ്-പെണ് അനുപാതം
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ








Click it and Unblock the Notifications