കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭിണികളെ ഹജ്ജ് യാത്രയില്‍ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്രം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സുരക്ഷ മുന്‍നിര്‍ത്തി ഗര്‍ഭിണികളായ സ്ത്രീകളെ ഹജ്ജ് യാത്രയില്‍ നിന്നും ഒഴിവാക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി. ഹജ്ജ് യാത്രയ്ക്കുമുന്‍പ് നാലുമാസമോ അതില്‍ കൂടുതലോ ഗര്‍ഭിണിയായവരെ ഹജ്ജിന് അനുവദിക്കേണ്ടതില്ലെന്നാണ് ഹജ്ജ് കമ്മറ്റിയുടെ തീരുമാനം. ഗര്‍ഭിണിയുടെ സുരക്ഷയെക്കരുതിയാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഗര്‍ഭിണിയാണെന്നകാര്യം മറച്ചുവെച്ച് ഹജ്ജ് യാത്രയ്ക്ക് വിമാനത്തില്‍ കയറുകയാണെങ്കില്‍ അവരെ ഇറക്കിവിടുന്നതുള്‍പ്പെടെയുള്ള നടപടികളാണുണ്ടാവുകയെന്ന് ഹജ്ജ് കമ്മറ്റി അധികൃതര്‍ പറയുന്നു. എന്നാല്‍, വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ആരാണ് സ്ത്രീകളെ പരിശോധിക്കുകയെന്നകാര്യം വ്യക്തമല്ല.

pregnant

കേന്ദ്ര ഹജ്ജ് കമ്മറ്റി തലവന്‍ അതാവുര്‍ റഹ്മാന്‍ പുതിയ നിര്‍ദ്ദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ഗര്‍ഭിണികളുടെ പണം തിരികെ നല്‍കി അവരുടെ സീറ്റ് റദ്ദാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗര്‍ഭിണികളുടെ സുരക്ഷയ്ക്കുവേണ്ടിയാണെന്ന് ഇതെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി സിഇഒയും വ്യക്തമാക്കി. ഹജ്ജ് കര്‍മത്തിനായി ഏറെദൂരം നടക്കേണ്ടതായിട്ടുണ്ട്. പല ചടങ്ങള്‍ക്കും ആവശ്യമായ സ്റ്റാമിന ഗര്‍ഭിണികള്‍ക്ക് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

പുതിയ നിര്‍ദ്ദേശം എല്ലാ സംസ്ഥാനത്തെയും ഹജ്ജ് കമ്മറ്റികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അതാവുര്‍ റഹ്മാന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തീര്‍ഥാടകര്‍ ഹജ്ജ് കമ്മറ്റിയുമായി സഹകരിക്കണം. അമ്മയുടെയും കുഞ്ഞിന്റെ സുരക്ഷയ്ക്കുവേണ്ടി ഗര്‍ഭിണികള്‍ക്ക് വിശ്രമം ആവശ്യമാണ്. പ്രമുഖ ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമാണ് ഹജ്ജ് കമ്മറ്റി തീരുമാനം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Pregnant women can’t pursue Hajj: Central Hajj Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X