പ്രതിപക്ഷ നിരയില്‍ വീണ്ടും ട്വിസ്റ്റ്; രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഫാറൂഖ് അബ്ദുള്ളയും
ദില്ലി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനായി മമത ബാനര്‍ജി വിളിച്ച യോഗത്തിലും ഭിന്നിപ്പ് പ്രകടം. പല നേതാക്കളും ഇന്ന് എത്തിയില്ല. അതേസമയം സ്ഥാനാര്‍ത്ഥിത്വത്തില്‍ വീണ്ടും വഴിത്തിരിവുണ്ടായിരിക്കുകയാണ്. ഗോപാല്‍കൃഷ്ണ ഗാന്ധിയെ മമത നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പുറമേ ഫാറൂഖ് അബ്ദുള്ളയുടെ പേരും മമത തന്നെ നിര്‍ദേശിച്ചു. ഇത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ഫാറൂഖ് അബ്ദുള്ളയും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച വ്യക്തിയാണ്. എന്നാല്‍ ഫാറൂഖ് അബ്ദുള്ളയുടെ പേര് ഇന്ന് പരിഗണിക്കേണ്ടെന്നാണ് ഒമര്‍ അബ്ദുള്ള നിര്‍ദേശിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇന്ന് ചര്‍ച്ച ചെയ്യേണ്ടെന്നും ഒമര്‍ നിര്‍ദേശിച്ചു.
മമത കൊണ്ടുവന്ന പ്രമേയത്തില്‍ പ്രതിപക്ഷ യോഗത്തില്‍ തര്‍ക്കം ഉണ്ടായി. പ്രമേയം അതേപടി അംഗീകരിക്കാനാവില്ലെന്ന് ഇടതുപക്ഷം നിലപാടെടുത്തു. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള നാലുവരി മാത്രം അംഗീകരിച്ചു. അതേസമയം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ താന്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ആവര്‍ത്തിച്ചു.
യോഗത്തില്‍ ഇക്കാര്യം ശരത് പവാര്‍ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപക്ഷ നിരയില്‍ നിന്ന് പതിനേഴോളം പാര്‍ട്ടികളാണ് മമതയുടെ യോഗത്തില്‍ പങ്കെടുത്തത്.കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലീം ലീഗ്, ആര്‍എസ്പി, സമാജ് വാദി പാര്‍ട്ടി, ആര്‍എല്‍ഡി, ശിവസേന, എന്‍സിപി, ഡിഎംകെ, പിഡിപി, എന്‍സി, ആര്‍ജെഡി, ജെഡിഎസ്, ജെഎംഎം, സിപിഎംഎല്‍, എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
അതേസമയം ടിആര്‍എസ്, ബിജെഡി, എഎപി, അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തില്ല. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശരത് പവാര്‍ നേരത്തെ ഇടതുനേതാക്കളെ അറിയിച്ചു. പവാര്‍ മുന്നോട്ട് വെച്ച പേരാണ് ഗുലാം നബി ആസാദിന്റേത്. യശ്വന്ത് സിന്‍ഹയുടെ പേരുടെ പരിഗണനയിലുണ്ട്. ഗുലാം നബി ആസാദുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി സംയുക്തമായി ചേര്‍ന്ന് തന്ത്രം രൂപീകരിക്കാമെന്ന് മമത അറിയിച്ചു. മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത് മാത്രമേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കൂവെന്നും മമത വ്യക്തമാക്കി. അതേസമയം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഇതിനിടെ പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
കോണ്‍ഗ്രസിനോടും തൃണമൂലിനോടും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാന്‍ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം ആരെയും സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടില്ല. 2024 മുന്നില്‍ കണ്ടുള്ള പോരാട്ടമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പെന്ന് മമത ബാനര്‍ജി പറഞ്ഞു. ഭരണഘടനയുടെ യഥാര്‍ത്ഥ സംരക്ഷകനായിരിക്കണം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെന്നും മമത പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര-സംസ്ഥാന ഭരണം ഏറ്റവും മോശമായെന്ന് മമത കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ അധികാരത്തെ തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും മമത ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും മമത പറഞ്ഞു.
ജൂണ്‍ 20-21 തിയതികളിലായിരിക്കും അടുത്ത പ്രതിപക്ഷ യോഗം നടക്കുക. അതില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. അതേസമയം ഈ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സംസാരിക്കാനാവില്ലെന്ന് ഗോപാല്‍കൃഷ്ണ ഗാന്ധിയും വ്യക്തമാക്കി.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications