രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ആദ്യ ദിനം പത്രിക സമർപ്പിച്ചത് 'ലാലുപ്രസാദ് യാദവ്' ഉള്‍പ്പടെ 11 പേർ
ദില്ലി: ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാനുള്ള ആദ്യ ദിവസമായ ബുധനാഴ്ച പത്രിക സമർപ്പിച്ചത് പതിനൊന്ന് പേർ. ഇവരിൽ ഒരാളുടെ പത്രിക മതിയായ രേഖകളില്ലാത്തതിനാൽ തള്ളിയതായി ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ആരംഭിച്ചുകൊണ്ട് ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച റിട്ടേണിംഗ് ഓഫീസറായ രാജ്യസഭ സെക്രട്ടറിക്ക് മുമ്പാകെയാണ് നാമനിർദേശ പട്ടിക സമർപ്പിക്കപ്പെട്ടത്.

സ്വന്തം പാർലമെന്റ് മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സാക്ഷ്യപ്പകർപ്പ് ഹാജരാക്കാത്തതിനാലാണ് ഒരാളുടെ പത്രിക ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിയത്. സ്ഥാനാർത്ഥികളിൽ ബിഹാറിലെ സരണിൽ നിന്നുള്ള ലാലു പ്രസാദ് യാദവും ഉണ്ട് എന്നതാണ് ശ്രദ്ധേയം. ബിഹാറില്‍ നിന്നും ഇതേപേരിലുള്ള രാഷ്ട്രീയ ജനതാദൾ നേതാവായ ലാലു പ്രസാദ് യാദവും ഉള്ളതിനാല്‍ ഇദ്ദേഹമായിരുന്നു ആദ്യ ദിവസത്തെ ശ്രദ്ധാ കേന്ദ്രം.
കറുപ്പില്‍ ഏഴഴക് വിടർത്തിയ മീരാ നന്ദന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

സമർപ്പിച്ച നാമനിർദ്ദേശങ്ങളിൽ ചിലത് രാഷ്ട്രപതി തെരഞ്ഞെടുപ്പിലും മറ്റ് തെരഞ്ഞെടുപ്പുകളിലും നിരവധി തവണ മത്സരിച്ച വ്യക്തികളിൽ നിന്നാണ്. തമിഴ്‌നാട് സേലം സ്വദേശി കെ.പത്മരാജൻ, ഡൽഹിയിലെ മോത്തി നഗറിൽ നിന്നുള്ള ജീവൻ കുമാർ മിത്തൽ, കൂടാതെ സൈറോ ബാനോ മുഹമ്മദ് പട്ടേലും ഭർത്താവ് മുഹമ്മദ് എ. ഹമീദ് പട്ടേലും മത്സരാർത്ഥികളായി പത്രിക സമർപ്പിച്ചിട്ടുണ്ട്.

ജൂൺ 9 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം, നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 29 ആയിരിക്കും. പാർലമെന്റ്, സംസ്ഥാന അസംബ്ലികളിലും ഡൽഹി, പുതുച്ചേരി നിയമസഭകളിലും ജൂലൈ 18 ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ജൂലൈ 18 ന് നടക്കും. ഇലക്ടറൽ കോളേജിൽ 4,809 അംഗങ്ങളുണ്ടാകും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത് ജൂലൈ 24-നാണ്.

നാമനിർദ്ദേശത്തിന്റെ അടുത്ത ഘട്ടത്തില്‍, സ്ഥാനാർത്ഥികൾക്ക് ഇലക്ടറൽ കോളേജിലെ 50 അംഗങ്ങളും അവരുടെ പേര് നിർദ്ദേശിക്കാൻ മറ്റൊരു 50 അംഗങ്ങളുടേയും പിന്തുണ ആവശ്യമാണ്. ഇതില്ലാതാവുന്നതോടെ മറ്റ് എല്ലാവരുടേയും സ്ഥാനാർത്ഥിത്വം തള്ളും. 4,809 ഇലക്ട്രല്‍ കോളേജില്‍ 776 പേര്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും 4,120 പേര്‍ എംഎല്‍എമാരുമാണ്

അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അനുപാതം അനുസരിച്ചാണ് എംഎല്‍എമാരുടെ വോട്ടിന്റെ മൂല്യം നിശ്ചയിക്കുക. ഇതനുസരിച്ച് ഉത്തര്‍ പ്രദേശിലെ എംഎല്‍മാര്‍ക്കാണ് ഏറ്റവുമധികം വോട്ടുമൂല്യം ഉള്ളത്. ഉത്തര്‍പ്രദേശിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം 209 ആണ്. ഏറ്റവും കുറഞ്ഞ വോട്ടുമൂല്യം സിക്കിമിലെ എംഎല്‍എമാര്‍ക്കാണ്. 7 ആണ് സിക്കിമിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം.

അതേസമയം, രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് ആരെയെങ്കിലും നിര്‍ദേശിക്കാനുണ്ടോ എന്ന് രാജ്നാഥ് സിങ് മുഖേനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷിച്ചതായി വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് മല്ലികാർജ്ജുന്‍ ഗാര്‍ഗെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് ആരെയെങ്കിലും നിര്‍ദേശിക്കാനുണ്ടോ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷിച്ചതെന്ന് ഗാര്‍ഗെ പറഞ്ഞു.
എങ്ങനെയുണ്ട് എന്റെ പുത്തന്‍ സ്റ്റൈല്‍: ചിത്രങ്ങളുമായി നടി ഗോപിക രമേശ്












Click it and Unblock the Notifications