Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കൂട്ടായ്മ പ്രവർത്തിക്കുമെന്ന് മോദി വ്യക്തമാക്കി. എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

വിവിധ ഭൂഖണ്ഡങ്ങളിലെ മൂന്ന് ജനാധിപത്യ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ കൂട്ടായ്മ, നൂതന സാങ്കേതികവിദ്യ, ശുദ്ധ ഊർജ്ജം, നിർമ്മിത ബുദ്ധി തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരിക്കാൻ സഹായിക്കുമെന്ന് മോദി വ്യക്തമാക്കി. ആഗോള വിതരണ ശൃംഖലകൾ കൂടുതൽ ശക്തവും വിശ്വസനീയവുമാക്കാൻ ലോകരാജ്യങ്ങൾ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ സഹകരണം ഏറെ പ്രയോജനകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

modi112-

സാങ്കേതിക പുരോഗതി ഭാവി തലമുറകൾക്ക് പ്രയോജനകരമാകുന്നുവെന്ന് ഉറപ്പാക്കാൻ മൂന്ന് രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു. 'മെച്ചപ്പെട്ട ഒരു ഭാവി ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു,'അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയിൽ ആഗോള വികസനം ലക്ഷ്യമിട്ട് നാല് പുതിയ പദ്ധതികൾ പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. ഒര ആഗോള പരമ്പരാഗത വിജ്ഞാന ശേഖരം, ആഫ്രിക്കൻ നൈപുണ്യ വികസന പദ്ധതി, ആഗോള ആരോഗ്യ പ്രതികരണ സംഘം, കൂടാതെ മയക്കുമരുന്ന്-തീവ്രവാദ ബന്ധങ്ങളെ ചെറുക്കുന്നതിനുള്ള പദ്ധതി എന്നിവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഈ പദ്ധതികൾ സാർവത്രിക വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും ഇന്ത്യയുടെ നാഗരിക മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിരമായ ജീവിതരീതികൾ ഉൾക്കൊള്ളുന്ന പരമ്പരാഗത അറിവുകൾ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജി20 ഗ്ലോബൽ ട്രഡീഷണൽ നോളജ് റെപ്പോസിറ്ററി സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഈ സംരംഭം, വരും തലമുറകളിലേക്ക് ഈ അറിവുകൾ കൈമാറുന്നത് ഉറപ്പാക്കുമെന്നും അതുവഴി, പ്രാചീന വിജ്ഞാനം ആധുനിക ലോകത്തിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇന്ത്യക്ക് ഈ മേഖലയിൽ സമ്പന്നമായ ചരിത്രമുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി കൈമാറാൻ സഹായിക്കും, ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് ദിവസത്തെ ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി, ആഫ്രിക്കയുടെ വികസനം ആഗോള പുരോഗതിക്ക് അത്യാവശ്യമാണെന്നും ഇന്ത്യ എപ്പോഴും ആഫ്രിക്കൻ ഭൂഖണ്ഡത്തോടൊപ്പം നിലകൊണ്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ആഫ്രിക്ക സ്കിൽസ് മൾട്ടിപ്ലയർ ഇനിഷ്യേറ്റീവ് വഴി അടുത്ത പത്ത് വർഷത്തിനുള്ളിൽ ആഫ്രിക്കയിൽ ഒരു ദശലക്ഷം സർട്ടിഫൈഡ് പരിശീലകരെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 'ട്രെയിൻ-ദി-ട്രെയിനർ' മാതൃകയാണ് ഉപയോഗിക്കുക.

'അടുത്ത ദശാബ്ദത്തിൽ ആഫ്രിക്കയിൽ ഒരു ദശലക്ഷം സർട്ടിഫൈഡ് പരിശീലകരെ പരിശീലിപ്പിക്കുക എന്നതാണ് നമ്മുടെ കൂട്ടായ ലക്ഷ്യം. ഈ പരിശീലകർ ദശലക്ഷക്കണക്കിന് യുവാക്കളെ പരിശീലിപ്പിക്കും. ഈ പദ്ധതിക്ക് ഗുണിതഫലമുണ്ടാകും. ഇത് പ്രാദേശിക ശേഷി വർദ്ധിപ്പിക്കുകയും ആഫ്രിക്കയുടെ ദീർഘകാല വികസനം ശക്തിപ്പെടുത്തുകയും ചെയ്യും," പ്രധാനമന്ത്രി ജി20 നേതാക്കളോട് പറഞ്ഞു.

ആരോഗ്യ അടിയന്തിര സാഹചര്യങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്നത് ഒരു ജി20 ആഗോള ആരോഗ്യ പ്രതികരണ സംഘം രൂപീകരിക്കാനും പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചു. 'ആരോഗ്യ അടിയന്തിര സാഹചര്യങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നമ്മൾ കൂടുതൽ ശക്തരാകും. ഏതെങ്കിലും ആഗോള ആരോഗ്യ പ്രതിസന്ധിയോ പ്രകൃതി ദുരന്തമോ ഉണ്ടായാൽ അതിവേഗം വിന്യസിക്കാൻ തയ്യാറായ ജി20 രാജ്യങ്ങളിലെ പരിശീലനം ലഭിച്ച മെഡിക്കൽ വിദഗ്ധരുടെ സംഘങ്ങളെ സൃഷ്ടിക്കാനാണ് നമ്മുടെ ശ്രമം,ട അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന്-ഭീകരവാദ ബന്ധത്തെ ചെറുക്കാൻ ഒരു G20 സംരംഭം പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചു. മയക്കുമരുന്ന് കടത്തും ഫെന്റാനിൽ പോലുള്ള അപകടകരമായ ലഹരിവസ്തുക്കളുടെ പ്രചാരണവും തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയെ ദുർബലപ്പെടുത്തുന്നതിനായി ധനകാര്യം, ഭരണം, സുരക്ഷ എന്നിവയിൽ നിന്നുള്ള സംവിധാനങ്ങൾ ഈ പദ്ധതിയിൽ സംയോജിപ്പിക്കുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+