കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ വരാനിരിക്കുന്നത് മാറ്റത്തിന്‍റെ കൊടുങ്കാറ്റോ? രാമക്ഷേത്രത്തില്‍ മോദിക്ക് മൗനം!

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന് ചിന്തിച്ച് ആരും സമയം കളയണ്ടെന്നും മോദി പറയുന്നു. ഉത്തര്‍ പ്രദേശില്‍ വികസനത്തിന്റെ വനവാസം അവസാനിക്കാന്‍ പോവുകയാണെന്നും മോദി വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയ്‌ക്കെതിരെ ആഞ്ഞടിച്ചും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെ ഉയര്‍ത്തിക്കാട്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്‌നൗവില്‍ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുണ്ടാകുമെന്നും മോദി പറയുന്നു.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന് ചിന്തിച്ച് ആരും സമയം കളയണ്ടെന്നും മോദി പറയുന്നു. ഉത്തര്‍ പ്രദേശില്‍ വികസനത്തിന്റെ വനവാസം അവസാനിക്കാന്‍ പോവുകയാണെന്നും മോദി വ്യക്തമാക്കി. നോട്ട് നിരോധനത്തിന്റെ അമ്പത് ദിവസത്തെ കാലാവധി അവസാനിച്ച ശേഷം മോദി പങ്കെടുത്ത ആദ്യ പൊതു പരിപാടിയാണ് ലക്‌നൗവിലേത്. എന്നാല്‍ രാമക്ഷേത്രത്തെ കുറിച്ച് മോദി മൗനം പാലിച്ചത് ശ്രദ്ധേയമായി.

 മോദിയെ തുടച്ചു നീക്കാന്‍ പ്രതിപക്ഷം

മോദിയെ തുടച്ചു നീക്കാന്‍ പ്രതിപക്ഷം

കള്ളപ്പണക്കാര്‍ക്കു വേണ്ടി ബിഎസ്പിയു എസ്പിയും ഒന്നിക്കുകയാണെന്നും മോദി പറഞ്ഞു. മോദിയെ തുടച്ചുനീക്കാനാണ് പ്രതിപക്ഷത്തുള്ളവര്‍ ആവശ്യപ്പെടുന്നത്, എന്നാല്‍ താന്‍ ആവശ്യപ്പെടുന്നത് കള്ളപ്പണത്തെ തുടച്ചു നീക്കാനാണെന്നും അദ്ദേഹം.

 ഭീം ആപ്പിനെതിരെ പ്രതിഷേധം

ഭീം ആപ്പിനെതിരെ പ്രതിഷേധം

നോട്ട് നിരോധനത്തിനു ശേഷം ആനുകൂല്യങ്ങള്‍ കൊണ്ടുവന്നപ്പോഴും പ്രതിഷേധം ഉയര്‍ന്നു. ഭീം മൊബൈല്‍ ആപ്പിന് അംബേദ്കറുടെ പേര് നല്‍കിയതിലും പ്രതിഷേധമെന്ന് മോദി.

എതിര്‍ക്കുന്നവര്‍ അപ്രസക്തരാകും

എതിര്‍ക്കുന്നവര്‍ അപ്രസക്തരാകും

മോദി പണം എടുത്താലും കൊടുത്താലും പ്രശ്നമാണെന്ന് മോദി പറയുന്നു.
പുതു വര്‍ഷത്തിലെ തന്റെ പ്രസംഗത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യയില്‍ അപ്രസക്തരായിക്കൊണ്ടിരിക്കുന്നുവെന്നും മോദി.

മറ്റ് പാര്‍ട്ടികള്‍ സ്വയം രക്ഷിക്കാന്‍ ശ്രമിക്കുന്നു

മറ്റ് പാര്‍ട്ടികള്‍ സ്വയം രക്ഷിക്കാന്‍ ശ്രമിക്കുന്നു

ഉത്തര്‍പ്രദേശിനെ രക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ സ്വന്തം കുടുംബത്തെയും പണത്തെയും രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി. യുപിയില്‍ ആര് വിജയിക്കുമെന്ന് ചിന്തിച്ച് ആരും സമയം കളയണ്ടെന്നും അദ്ദേഹം.

 അവസരം തരണം

അവസരം തരണം

ബിജെപിക്ക് ഹൈക്കമാന്‍ഡ് ഇല്ലെന്നും അതിനാല്‍ ആരുടെ മുന്നിലും തല കുനിക്കേണ്ടതില്ലെന്നും മോദി. ജനങ്ങളാണ് ബിജെപിയുടെ പ്രഭുക്കളെന്നും അദ്ദേഹം വ്യക്തമാക്കി. ഒരവസരം നല്‍കിയാല്‍ യുപിയില്‍ ക്രമസമാധാനം സ്ഥാപിക്കുമെന്നും മോദി പറയുന്നു.

 രാമക്ഷേത്രത്തിലും സ്ഥാനാര്‍ഥികളിലും മൗനം

രാമക്ഷേത്രത്തിലും സ്ഥാനാര്‍ഥികളിലും മൗനം

റാലിയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരു പോലെ വിമര്‍ശിച്ച മോദി നോട്ട് നിരോധനത്തില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല. രാമക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ചും സ്ഥാനാര്‍ഥികളെ കുറിച്ചും മോദി മൗനം പാലിച്ചു.

English summary
At a time when Uttar Pradesh’s ruling party is dealing with chaos due to infighting, Prime Minister Narendra Modi is set to address a rally in the capital city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X