മാഹി സ്വദേശിയുടെ മരണം: കൊവിഡ് ബാധിച്ചത് ചികിത്സയ്ക്കിടെയല്ലെന്ന് സ്വകാര്യ ആശുപത്രി
തലശേരി: മാഹി ചെറുകല്ലായി സ്വദേശി കൊവിഡ്-19 ബാധിച്ച് മരിച്ച സംഭവത്തിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം ശക്തമാകുന്നു. 71കാരനായ പി മെഹ്റൂഫിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയായ 81ന്റെയും മെഹ്റൂഫിന്റെയും റൂട്ട്മാപ്പ് പരിശോധനയിൽ ഇരുവരും ഒരു സ്വകാര്യ ആശുപത്രിയിൽ ഒരേദിവസങ്ങളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ടാണ് കൊവിഡ് ബാധിച്ചയാളെയും അല്ലാത്തയാളെയും ഒരേ ഐസിയുവിലാണോ പ്രവേശിപ്പിച്ചിരുന്നത് എന്ന കാര്യം ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നത്.

വിവരങ്ങൾ കൈമാറാൻ നിർദേശം
71കാരന് കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷം മാത്രം ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ച സ്വകാര്യ ആശുപത്രിയുടെ നടപടിയിൽ ജില്ലാ ഭരണകൂടം അതൃപ്തിയിലാണ്. ഇക്കാര്യം വ്യക്തമായ ഉടനെ സ്വകാര്യ ആശുപത്രികൾ ഇത്തരം സംശയമുള്ള രോഗികളുടെ വിവരങ്ങൾ കൈമാറണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. കൊവിഡ് ലക്ഷണങ്ങളുമായി ചികിത്സയ്‌ക്കെത്തുന്ന രോഗികൾ, അവരെ ചികിത്സിച്ച ഡോക്ടർമാർ തുടങ്ങിയ വിവരങ്ങൾ അധികൃതർക്ക് കൈമാറാൻ ചില സ്വകാര്യ ആശുപത്രികൾ വിസമ്മതിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
71കാരന് കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷം മാത്രം ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ച സ്വകാര്യ ആശുപത്രിയുടെ നടപടിയിൽ ജില്ലാ ഭരണകൂടം അതൃപ്തിയിലാണ്. ഇക്കാര്യം വ്യക്തമായ ഉടനെ സ്വകാര്യ ആശുപത്രികൾ ഇത്തരം സംശയമുള്ള രോഗികളുടെ വിവരങ്ങൾ കൈമാറണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. കൊവിഡ് ലക്ഷണങ്ങളുമായി ചികിത്സയ്‌ക്കെത്തുന്ന രോഗികൾ, അവരെ ചികിത്സിച്ച ഡോക്ടർമാർ തുടങ്ങിയ വിവരങ്ങൾ അധികൃതർക്ക് കൈമാറാൻ ചില സ്വകാര്യ ആശുപത്രികൾ വിസമ്മതിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ആരോഗ്യവകുപ്പിനെ അറിയിച്ചു
സംഭവം വിവാദമായതിനെ തുടർന്ന് മരണമടഞ്ഞ മാഹി സ്വദേശിയെ ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെ 30ഓളം പേർ നിരീക്ഷണത്തിലാണെന്നും സ്വകാര്യ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇവരെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലേക്ക് മാറ്റാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.നഎന്നാൽ കൊവിഡ് ബാധിച്ചു മരിച്ച ചെറുകല്ലായി സ്വദേശിയും കൊവിഡ് രോഗിയായ വയോധികനായ ചെറുവാഞ്ചേരി സ്വദേശികളും വെവ്വേറെ മുറികളിലാണ് ചികിത്സയിൽ കഴിഞ്ഞതെന്നും കൊവിഡ് പകരാനുള്ള യാതൊരു സാദ്ധ്യതയുമില്ലെന്നുംസ്വകാര്യാശുപത്രി അധികൃതർ അറിയിച്ചു.

പ്രചാരണം തള്ളി ആശുപത്രി
കൊവിഡ് 19 ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് ആശുപത്രിയിൽ നിന്ന് രോഗബാധയുണ്ടായെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു. ആംബുലൻസിൽ തലശ്ശേരിയിലെ ആശുപത്രിയിൽ നിന്ന് ഹൃദയമിടിപ്പിനുള്ള വ്യതിയാനവും ഹൃദയത്തിന്റെ പമ്പിംഗിനുള്ള കുറവുമുണ്ട് എന്ന നിഗമനത്തിലാണ് രോഗി ആശുപത്രിയിലെത്തിയത്. ഇദ്ദേഹം ശ്വാസംവലിക്കുന്നതിനുള്ള കൃത്രിമ ഉപകരണവുമായാണ് ആസ്റ്റർ മിംസിൽ എത്തിയത്. മെഹറൂഫിന്റെ കൂട്ടിരിപ്പുകാരോട് ചോദിച്ചതിൽ വിദേശത്തുനിന്നു വന്നവരുമായോ കൊവിഡ് 19 രോഗബാധിതരുമായോ സമ്പർക്കമൊന്നും ഇല്ല എന്ന വിവരമാണ് ലഭിച്ചത്.

നെഞ്ചുവേദനയും ശ്വാസംമുട്ടലും
കോണിപ്പടികയറിയതിന് ശേഷം നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനാലാണ് മെഹറൂഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കൂട്ടിയിരിപ്പുകാരൻ അറിയിച്ചു.ഒന്നിന് എമർജൻസി വിഭാഗത്തിലെ ഐസൊലേഷൻ സോണിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് എംഡിഐസി.യുവിലേക്ക് മാറ്റി. നാലാം തീയതി എടുത്ത എക്‌സ്റേയിൽ വൈറൽ ന്യൂമോണിയ സംശയിച്ചതിനാൽ രാത്രി കൊവിഡ് രോഗികൾക്കുള്ള ഐസൊലേഷൻ ഐസിയുവിലേക്ക് മാറ്റുകയും സ്രവം എടുത്ത് പരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. റിപ്പോർട്ട് പോസിറ്റീവ് ആയതിനെ തുടർന്ന് 7ന് പരിയാരം മെഡിക്കൽ കോളേജിന്റെ നിർദ്ദേശപ്രകാരം രോഗിയെ അങ്ങോട്ടേക്ക് മാറ്റി.

വീഴ്ച സംഭവിച്ചിട്ടില്ലെന്ന്
മറ്റൊരു കൊവിഡ് രോഗി ചെറുവാഞ്ചേരി സ്വദേശി പനിയും ശ്വാസതടസവുമായി ആംബുലൻസിൽ രണ്ടിനാണ് ആശുപത്രിയിൽ എത്തിയത്. എമർജൻസി വിഭാഗത്തിലെ ട്രയാജ് ഏരിയയിൽ വെച്ച് ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം കൊവിഡ് രോഗികൾക്കുള്ള ഐസിയുവിലേക്ക് നേരിട്ട് പ്രവേശിപ്പിച്ചു. തുടർന്നുള്ള എക്‌സ്റേ പരിശോധനയിൽ രോഗം സംശയിച്ചതിനാൽ രോഗിയുടെ സ്രവം പരിശോധനക്കയച്ചതിന് ശേഷം പരിയാരം മെഡിക്കൽ കോളേജിനെ ബന്ധപ്പെട്ട് അങ്ങോട്ടേക്ക് മാറ്റി. രണ്ട് രോഗികളെയും ഓരേ ദിവസം ഒരേ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയോ ചികിത്സിക്കുകയോ ചെയ്തിട്ടില്ലെന്ന്എല്ലാ രേഖകളും ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.












Click it and Unblock the Notifications