വാക്‌സിന്‍ വാങ്ങാന്‍ മടി കാണിച്ച് സ്വകാര്യ ആശുപത്രികള്‍, വാങ്ങിയത് 10 ശതമാനത്തില്‍ താഴെ ഡോസുകള്‍
ദില്ലി: രാജ്യത്ത് വാക്‌സിനേഷന്‍ നന്നായി മുന്നേറി കൊണ്ടിരിക്കുകയാണ്. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഇതില്‍ പിന്നോട്ട് പോകുന്നു. വാക്‌സിന്‍ വാങ്ങുന്നതിന് സ്വകാര്യ ആശുപത്രികള്‍ മടി കാണിക്കുകയാണ്. അനുവദിച്ചിരിക്കുന്ന 25 ശതമാനം ക്വാട്ടയില്‍ വെറും 9.4 ശതമാനം വാക്‌സിനുകള്‍ മാത്രമാണ് സ്വകാര്യ ആശുപത്രികള്‍ വാങ്ങിയിരിക്കുന്നത്. മെയ് ഒന്നിനും ഓഗസ്റ്റ് 17നും ഇടയില്‍ സ്വകാര്യ ആശുപത്രികള്‍ വാങ്ങിയ ആകെ കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും കണക്കാണിത്. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന് പഴയ ഡിമാന്‍ഡില്ലെന്ന് നേരത്തെ തന്നെ വാദമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കാരണമാണ് സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ വാങ്ങാന്‍ മടിച്ച് നില്‍ക്കുന്നത്.
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

മൂന്ന് മാസത്തെ ഈ കാലയവളവില്‍ വാങ്ങിയ പത്ത് ശതമാനത്തില്‍ താഴെ വരുന്ന ഡോസുകളില്‍ 65 ശതമാനം മാത്രമാണ് സ്വകാര്യ ആശുപത്രികള്‍ ഉപയോഗിച്ചിട്ടുള്ളത്. ഓഗസ്റ്റ് പതിമൂന്ന് വരെയുള്ള കണക്കാണിത്. എല്ലായിടത്തും വാക്‌സിനേഷന്‍ വേഗത്തിലാക്കിയിട്ടുണ്ട്. എന്നിട്ടും സ്വകാര്യ മേഖലയില്‍ ഇത് വേണ്ടത്ര വേഗതയിലേക്ക് എത്തിയിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ 90.6 ശതമാനം ഡോസുകളാണ് ഈ കാലയളവില്‍ എത്തിയത്. സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകളിലൂടെ ഇവയില്‍ 97 ശതമാനം ഡോസുകളും നല്‍കി കഴിഞ്ഞു. രണ്ടും തമ്മില്‍ വലിയ തോതിലുള്ള വ്യത്യാസമാണ് ഉള്ളത്. ഇതാണ് കേന്ദ്ര സര്‍ക്കാരിനെയും അമ്പരിപ്പിക്കുന്നത്.
സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ തീര്‍ന്നാലും സ്വകാര്യ ആശുപത്രികളില്‍ ബാക്കിയുണ്ടാവുമെന്ന് വ്യക്തമാണ്. എന്നാല്‍ സ്വകാര്യ ആശുപത്രികളെ അധികം പേര്‍ വാക്‌സിനായി സമീപിക്കുന്നില്ല എന്നതും ഇതിലൂടെ തെളിയുകയാണ്. ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള വിവരാവകാശ രേഖയിലാണ് വാക്‌സിനേഷനെ കുറിച്ച് പറയുന്നത്. ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഹിമാചല്‍ പ്രദേശ്, ബീഹാര്‍, അസം, തുടങ്ങിയ 12 സംസ്ഥാനങ്ങളില്‍ മൊത്തം വിതരണത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെ വാക്‌സിനാണ് വിതരണം ചെയ്തിരിക്കുന്നത്. ഇത് അമ്പരിപ്പിക്കുന്ന കണക്കാണ്.
ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജാര്‍ഖണ്ഡ് അടക്കമുള്ള എട്ടോളം സംസ്ഥാനങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ വാങ്ങിയ മൊത്തം വിതരണത്തിന്റെ രണ്ട് ശതമാനത്തിനും നാല് ശതമാനത്തിനും ഇടയിലാണ്. വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്‌സിനും കേന്ദ്ര സര്‍ക്കാരിന് വാങ്ങാമെന്നാണ് നേരത്തെ നിലവില്‍ വന്ന മാനദണ്ഡങ്ങള്‍. ബാക്കിയുള്ള 2 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വില്‍ക്കാം. മെയ് ഒന്ന് മുതല്‍ ജൂണ്‍ 20 വരെയുണ്ടായിരുന്ന നയത്തില്‍ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വാക്‌സിന്‍ പൂളിന് ലഭ്യമായ 50 ശതമാനത്തില്‍ നിന്ന് നേരിട്ട് വാങ്ങാമെന്നായിരുന്നു പരാമര്‍ശിച്ചിരുന്നത്.
മെയ് ഒന്നിനും ഓഗസ്റ്റ് 17നും ഇടയില്‍ സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം വാക്‌സിന്‍ പരിധി പിന്നിടത് മൂന്ന് സംസ്ഥാനങ്ങളാണ്. തെലങ്കാനയില്‍ 33, മഹാരാഷ്ട്രയില്‍ 29, ദില്ലിയില്‍ 29 ശതമാനം എന്നിങ്ങനെയാണ് കണക്ക്. ഇവിടങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ ഭേദപ്പെട്ട നിലയില്‍ വാക്‌സിന്‍ വാങ്ങാന്‍ തയ്യാറായിട്ടുണ്ട്. അതേസമയം വാക്‌സിന്‍ ലഭിക്കുന്നതിന് മുമ്പ് തന്നെ പണം സ്വകാര്യ ആശുപത്രികള്‍ നല്‍കണം. എന്നാല്‍ വിതരണം പലപ്പോഴും വൈകുകയും ചെയ്യും. ഇതാണ് സ്വകാര്യ ആശുപത്രികളെ വാക്‌സിന്‍ വാങ്ങുന്നതില്‍ നിന്ന് തടയുന്നതെന്ന് മുംബൈയിലെ അമിക്കസിലെ പ്രിന്‍സിപ്പള്‍ അഭിഭാഷകനായ മുരളി നീലകണ്ഠന്‍ പറയുന്നു.
പുതിയ നിയമപ്രാകരം നേരത്തെ പണം അടയ്ക്കണമെന്നാണ് നിയമം. മുമ്പ് അങ്ങനെ ഇല്ലായിരുന്നു. എന്നാല്‍ ഡോസുകള്‍ നല്‍കുക എന്നതിന് കൃത്യമായ ഒരു ഡേറ്റും കേന്ദ്രം നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ വാക്‌സിനേഷന്‍ വിതരണം ഇവര്‍ക്ക് കൃത്യമായി പ്ലാന്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ വാക്‌സിന്‍ വാങ്ങുന്നത് കുറയ്ക്കുകയാണ് അവരുടെ മുന്നിലെ മാര്‍ഗമെന്നും മുരളി നീലകണ്ഠന്‍ പറഞ്ഞു. അതേസമയം വിലയുടെ കാര്യത്തിലെ നിയന്ത്രണങ്ങളും പിന്നാലെ വന്നു. അതുകൊണ്ട് ഇവര്‍ വിചാരിച്ച വിലയ്ക്ക് പലയിടത്തും വാക്‌സിന്‍ നല്‍കാന്‍ സാധിച്ചില്ല. നഗര മേഖലയില്‍ ഇത് വല്ലാതെ ഇടിയുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പലരും വാക്‌സിന്‍ സ്റ്റോക് ചെയ്ത് വെച്ച്, മെച്ചപ്പെട്ട ലാഭം നോക്കി പലര്‍ക്കും കൈമാറുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ വാങ്ങുന്നത് കുറഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായി തന്നെ കാണുന്നുണ്ട്. നേരത്തെ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാക്‌സിന്‍ വാങ്ങാന്‍ സ്വകാര്യ ആശുപത്രികള്‍ ചിലയിടങ്ങളില്‍ വരുന്നില്ലെന്ന് പറഞ്ഞിരുന്നു. വാങ്ങിയാലും വിതരണം വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ മന്ത്രിയും നേരത്തെ ഇക്കാര്യം പറഞ്ഞിരുന്നു.












Click it and Unblock the Notifications