പോലീസ് ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി, കുത്തിയിരുന്ന് പ്രതിഷേധം, വലിച്ചിഴച്ച് വാഹനത്തിലിട്ട് പോലീസ്
ദില്ലി: എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വലിച്ചിഴച്ച് ദില്ലി പോലീസ്. രാഷ്ട്രപതി ഭവനിലേക്ക് വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത പ്രതിഷേധ മാര്‍ച്ച് തടഞ്ഞ പോലീസ് എംപിമാര്‍ അടക്കമുളളവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, ശശി തരൂര്‍ അടക്കമുളള നേതാക്കളെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു. എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ഉന്തും തള്ളും നടന്നു.
Recommended Video
പ്രിയങ്ക ഗാന്ധി അടക്കമുളള നേതാക്കളെ വലിച്ചിഴച്ചാണ് ദില്ലി പോലീസ് വാനിലേക്ക് കയറ്റിയത്. വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളള എല്ലാ നേതാക്കളും കറുത്ത വേഷം ധരിച്ചാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. മാത്രമല്ല നിരോധനാജ്ഞയും ദില്ലി പോലീസ് പുറപ്പെടുവിച്ചു.

വിജയ് ചൗക്ക് റോഡും പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കുളള റോഡും ദില്ലി പോലീസും പാരാമിലിറ്ററി സേനയും ബാരിക്കേഡുകള്‍ വെച്ച് അടച്ചിരുന്നു. ബാരിക്കേഡ് ചാടിക്കടന്നാണ് പ്രിയങ്ക ഗാന്ധി പ്രതിഷേധ സ്ഥലത്ത് എത്തിയത്. പ്രിയങ്ക അടക്കമുളള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം ഉയര്‍ത്തിയോടെ ദില്ലി പോലീസ് ബലം പ്രയോഗിച്ച് നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത നേതാക്കളെ പോലീസ് ജിടിബി നഗറിലെ കിംഗ്‌സ് വേ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.
ഓഫ് വൈറ്റും ക്രീം നിറവും കലർന്ന കുർത്തയിൽ സംയുക്തയുടെ റോയൽ ലുക്ക്!
''ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. എന്നാല്‍ ഞങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിക്കുന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുക എന്നത് ഞങ്ങളുടെ ജോലിയാണ്. എംപിമാരെ കസ്റ്റഡിയിലെടുത്തിരിക്കുന്നു. ചിലര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്'', രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാവിലെ രാജ്യസഭ തടസ്സപ്പെട്ടിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത വേഷത്തില്‍ പ്രതിഷേധത്തിന് ഇറങ്ങുകയായിരുന്നു. പ്രധാനമന്ത്രിയുടെ വീട് ഘരാവോ ചെയ്യാനുളള മാര്‍ച്ചില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളും ചലോ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചില്‍ രാജ്യസഭയിലേയും ലോക്‌സഭയിലേയും എംപിമാരും പങ്കെടുക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം.












Click it and Unblock the Notifications