Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടും, പിന്തുണ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

ദില്ലി: ലക്ഷദ്വീപിലെ വിവാദങ്ങളില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്ററെ ഉപയോഗിച്ച് ലക്ഷദ്വീപിന്റെ പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു. ജനങ്ങള്‍ക്ക് മേല്‍ കിരാത നിയമങ്ങള്‍ നടപ്പാക്കാനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ശ്രമമെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. അതേസമയം കോണ്‍ഗ്രസ് വിഷയത്തില്‍ സജീവമായി ഇടപെടുമെന്ന സന്ദേശമാണ് പ്രിയങ്ക നല്‍കുന്നത്. ഗുണ്ടാ ആക്ട് കൊണ്ടുവരാനും ബീഫ് നിരോധനം അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കാനുമുള്ള അഡ്മിനിസ്‌ട്രേറ്രര്‍ പ്രഫുല്‍ പട്ടേലിന്റെ നീക്കത്തിനെതിരെ കടുത്ത ജനരോഷമാണ് ഉയരുന്നത്.

1

കേരളത്തില്‍ എല്ലാ നേതാക്കളും ശക്തമായി തന്നെ ലക്ഷദ്വീപിലെ നടപടികള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. ബിജെപി സര്‍ക്കാരിനും അവരുടെ കൂടെയുള്ളവര്‍ക്കും ലക്ഷദ്വീപില്‍ യാതൊരു കാര്യവുമില്ല. അവര്‍ ഈ സംസ്‌കാരത്തെയും പൈതൃകത്തെയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. നിര്‍ബന്ധിച്ച് ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. അതിലൂടെ അവരെ ഭരിക്കാനാണ് ശ്രമമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് മാത്രമാണ് അവിടെയുള്ള സംസ്‌കാരത്തെ കുറിച്ച് അറിയുകയെന്നും പ്രിയങ്ക പറഞ്ഞു.

ലക്ഷദ്വീപില്‍ എന്തെങ്കിലും നടപടികള്‍ എടുക്കുന്നുണ്ടെങ്കില്‍ ആദ്യം ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയണം. അവരുടെ സമ്മതമില്ലാതെ ഒരിക്കലും ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല. ജനാധിപത്യത്തെ നിലനിര്‍ത്തുന്നത് ചര്‍ച്ചകളാണ്. എന്തുകൊണ്ടാണ് അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപ് ജനങ്ങളോട് ചോദിക്കാതെ കാര്യങ്ങള്‍ നടപ്പാക്കിയത്. നിങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം നല്ലതാണെന്ന് എന്തുകൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചില്ല. ലക്ഷദ്വീപുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി താന്‍ പോരാടുമെന്നും പ്രിയങ്ക വ്യക്തമാക്കി.

Recommended Video

cmsvideo
    Singer Shahbaz Aman supports save Lakshadweep campaign | Oneindia Malayalam

    അതേസമയം കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രണ്ട് കുട്ടികള്‍ ഉള്ളവരെ മത്സരിപ്പിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ നയങ്ങളാണ് അഡ്മിനിസ്്‌ട്രേറ്റര്‍ നടപ്പാക്കുരന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണകൂടത്തിന്റെ അധികാരങ്ങളാണ് അഡ്മിനിസ്‌ട്രേറ്റര്‍ കവര്‍ന്നെടുക്കുന്നതെന്നും മാക്കന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+