Get Updates
Get notified of breaking news, exclusive insights, and must-see stories!

റായ്ബറേലിയില്‍ ഗെയിം മാറുന്നു, അദിതിയെ പൂട്ടും, പ്രിയങ്കയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, വിശ്വസ്തര്‍!!

ലഖ്‌നൗ: റായ്ബറേലിയില്‍ വിമത ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന അദിതി സിംഗിനെ അടക്കം പൂട്ടാന്‍ കോണ്‍ഗ്രസ് തന്ത്രം ഒരുക്കുന്നു. പ്രധാനമായും നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യ നീക്കം. അദിതി സിംഗിന്റെ കുടുംബത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസിന് പിന്തുണ ലഭിച്ചിരിക്കുകയാണ്. ഇവരുടെ ഭര്‍ത്താവും പ്രമുഖ കോണ്‍ഗ്രസ് നേതാവാണ്. തനിക്ക് അദിതിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ഇയാള്‍ തുറന്നടിച്ചിരിക്കുകയാണ്. അതേസമയം വിശ്വസ്തരുടെ ഒരു പുതിയ നിരയെ തന്നെ ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ അണിനിരത്താനുള്ള നീക്കമാണ് പ്രിയങ്ക നടത്തുന്നത്.

ബസ് വിവാദം നേട്ടം

ബസ് വിവാദം നേട്ടം

കോണ്‍ഗ്രസിന് ബസ് വിവാദം വന്‍ രാഷ്ട്രീയമാണ് സമ്മാനിച്ചിരിക്കുന്നത്. ഇത് പരമാവധി ഉപയോഗിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. യുപിയില്‍ കൂടുതല്‍ പ്രക്ഷോഭങ്ങളാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. യോഗി സര്‍ക്കാരിനെ വീഴ്ച്ചകള്‍ ഒന്നും വിട്ടുകളയരുതെന്നാണ് നിര്‍ദേശം. കര്‍ഷകര്‍, പിന്നോക്ക വിഭാഗം, അന്യസംസ്ഥാന തൊഴിലാളികള്‍, മുസ്ലീങ്ങള്‍, പാവപ്പെട്ടവര്‍ എന്നിവരെ ചേര്‍ത്തുള്ള വോട്ടുബാങ്ക് ഉണ്ടാക്കണമെന്നും, അതിനായി കോവിഡ് വീഴ്ച്ചകള്‍ പരമാവധി ബിജെപിക്കെതിരെ ഉപയോഗിക്കാനാണ് നിര്‍ദേശം. കോണ്‍ഗ്രസ് സര്‍വേയില്‍ ഇപ്പോഴത്തെ യുപി പ്രതിപക്ഷ നേതാവായി ജനങ്ങള്‍ അംഗീകരിക്കുന്നത് പ്രിയങ്കയെയാണ്.

റായ്ബറേലിയില്‍ പ്ലാന്‍

റായ്ബറേലിയില്‍ പ്ലാന്‍

റായ്ബറേലിയില്‍ പത്ത് വര്‍ഷത്തിന് ശേഷം പൊളിച്ചെഴുതാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. അതിഥിക്കൊപ്പമുള്ള വലിയ ജനപ്രതിനിധകളെ ഒപ്പം നിര്‍ത്താന്‍ പ്രിയങ്ക നേരത്തെ തന്നെ യോഗം വിളിച്ചിട്ടുണ്ട്. ഇവര്‍ക്ക് ജില്ലയുടെ ചുമതല നല്‍കുന്നുണ്ട്. അമേഠിയിലും പൊളിച്ച് പണിയലുണ്ട്. രാഹുല്‍ ഗാന്ധിയുടെ തോല്‍വിക്ക് പ്രധാന കാരണമായി പ്രിയങ്ക പറയുന്നത് അമേഠി രാജയെന്ന് അറിയപ്പെടുന്ന സഞ്ജയ് സിംഗും ഭാര്യ അമീത സിംഗും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ്. ഇവര്‍ നടത്തിയ ഗംഭീര പ്രചാരണമാണ് രാഹുലിന്റെ തോല്‍വിയിലേക്ക് നയിച്ചത്. ഇവിടെ സഞ്ജയ് സിംഗുമായി അടുപ്പമുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവന്ന് അദ്ദേഹത്തിനെതിരെ പോരാടാനാണ് പ്രിയങ്കയുടെ പ്ലാന്‍.

പഞ്ചാബില്‍ നിന്ന് പിന്തുണ

പഞ്ചാബില്‍ നിന്ന് പിന്തുണ

അദിതിയുടെ ഭര്‍ത്താവ് അംഗദ് സെയ്‌നി കോണ്‍ഗ്രസിനെ തുറന്ന് പിന്തുണയ്ക്കുന്നുണ്ട്. പഞ്ചാബിലെ നവാന്‍ഷഹര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് 28കാരനായ സെയ്‌നി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി വളരെ അടുപ്പമുള്ളവരാണ് സെയ്‌നിയുടെ കുടുംബം. ഇവരുടെ കുടുംബത്തിന്റെ കോട്ടയാണ് നവാന്‍ഷഹര്‍. അതേസമയം അദിതി ബിജെപിയിലേക്ക് പോകാതിരിക്കാന്‍ പ്രധാന കാരണം ഭര്‍ത്താവിന്റെ സാന്നിധ്യമാണ്. എന്തായാലും അദിതിയുടെ നിലപാടിനെ സെയ്‌നി തള്ളിയിരിക്കുകയാണ്.

പറയുന്നത് ഇങ്ങനെ

പറയുന്നത് ഇങ്ങനെ

നിരവധി വിഷയങ്ങളില്‍ അദിതിയുമായി എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഞാന്‍ ഇപ്പോഴും ഹാര്‍ഡ് കോര്‍ കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടിയുമായുള്ള എന്റെ ബന്ധം വ്യക്തിപരമാണ്. അദിതിയുടെ ബന്ധം അവരാണ് തീരുമാനിക്കേണ്ടത്. അവര്‍ പറയുന്ന കാര്യങ്ങളില്‍ എനിക്ക് ബാധ്യതയില്ല. സ്വതന്ത്രയായ വ്യക്തിയാണ് അദിതി. മനസ്സിലുള്ളത് തുറന്ന് പറയാനുള്ള ധൈര്യം അവര്‍ക്കുണ്ടെന്നും അംഗത് സെയ്‌നി പറഞ്ഞു. യുപിയില്‍ നടക്കുന്ന കാര്യം പഞ്ചാബിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് മണ്ഡലങ്ങള്‍

അഞ്ച് മണ്ഡലങ്ങള്‍

അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രിയങ്ക അദിതിയുടെ കോട്ട പൊളിക്കാന്‍ ഒരുങ്ങുന്നത്. ബച്ച്‌റാവന്‍, ഹര്‍ചന്ദ്പൂര്‍, റായ്ബറേലി, സരേനി, ഉന്‍ചാഹര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. സോണിയയുടെ അഭാവത്തില്‍ കോണ്‍ഗ്രസിന്റെ കരുത്ത് ഈ മണ്ഡലത്തില്‍ ചോര്‍ന്ന് വരുന്നുണ്ട്. ഇനിയും ഇവിടെ ഇതേ രീതി തുടര്‍ന്നാല്‍ അമേഠിയില്‍ സംഭവിച്ചത് റായ്ബറേയിലും സംഭവിച്ചേക്കും. ബിജെപി പ്രമുഖ നേതാക്കളെ ഇവിടെ അണിനിരത്തുന്നുണ്ട്. നേരത്തെ അരുണ്‍ ജെയ്റ്റ്‌ലിയെ മത്സരിപ്പിക്കാനായിരുന്നു മോദി തീരുമാനിച്ചിരുന്നത്. ഇത്തരം അപകടങ്ങളെയാണ് കോണ്‍ഗ്രസ് അതിജീവിക്കേണ്ടത്.

പ്രിയങ്ക ലക്ഷ്യമിടുന്നത്

പ്രിയങ്ക ലക്ഷ്യമിടുന്നത്

അദിതിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട് പ്രിയങ്കയ്ക്ക്. അദിതിയുടെ പിതാവ് അഖിലേഷ് പ്രതാപ് സിംഗ് റായ്ബറേലിയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. സദറായിരുന്നു അദ്ദേഹത്തിന്റെ മണ്ഡലം. അദ്ദേഹം മരിച്ചതോടെയാണ് അദിതി രാഷ്ട്രീയത്തില്‍ എത്തിയത്. പ്രിയങ്കയുമായി വളരെ നല്ല ബന്ധമാണ് ഉള്ളതെന്ന് അദിതി പറയുന്നു. അതേസമയം താന്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് തോല്‍ക്കുമെന്ന് അറിയാമായിരുന്നു. എന്നിട്ടും കോണ്‍ഗ്രസിനൊപ്പം നിന്ന് മത്സരിച്ചു. എനിക്ക് വേണമെങ്കില്‍ ബിജെപിയില്‍ ചേരാമായിരുന്നു. ഇത് പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നും അദിതി പറയുന്നു.

വിശ്വസ്തര്‍ മാത്രം

വിശ്വസ്തര്‍ മാത്രം

പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറയ്ക്കുകയാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. നിലവില്‍ അദിതി സിംഗ് പുറത്തുപോകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇവരെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇവര്‍ റായ്ബറേലിയില്‍ നിന്ന് മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിന് നാണക്കേടാണ്. ബിജെപിയില്‍ ഇവര്‍ ചേരില്ല. അതേസമയം വിശ്വസ്തരുടെ പുതിയൊരു നിരയാണ് പ്രിയങ്ക യുപിയില്‍ ഉണ്ടാക്കുന്നത്. അജയ് കുമാര്‍ ലല്ലു, സന്ദീപ് സിംഗ്, ജിതിന്‍ പ്രസാദ് എന്നിവര്‍ ഇതിലെ വന്‍ സ്രാവുകളാണ്. ഇവരുടെ പിന്തുണ റായ്ബറേലിയിലെ കോട്ടയില്‍ പ്രിയങ്കയ്‌ക്കൊപ്പമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+