• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്ക മുന്നില്‍ നിന്ന് നയിക്കും: യുപിയില്‍ വന്‍ തിരിച്ച് വരവ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

Google Oneindia Malayalam News

ലഖ്നൗ: കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ വര്‍ഷമാണ് വരാനിരിക്കുന്ന 2022. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, മണിപ്പൂര്‍, ഉത്തരാഘണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഇതില്‍ നിലവില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്.

ദേശീയ രാഷ്ട്രീയത്തിലേക്ക് അതി ശക്തമായി തിരിച്ച് വരാന്‍ കോണ്‍ഗ്രസിന് കഴിയണമെങ്കില്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച മുന്നേറ്റം സാധ്യമാവണം. അതില്‍ തന്നെ ഏറ്റവും പ്രധാനമാവുക ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പാണ്.

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

ഉത്തര്‍പ്രദേശ്

ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ കോട്ടയായ സംസ്ഥാനമാണെങ്കില്‍ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകേയുള്ള നാനൂറിലേറെ നിയമസഭാ സീറ്റുകളില്‍ കേവലം ഏഴിടത്ത് മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. അന്ന് എസ്പിയുമായി സഖ്യം ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിന്‍റെ മത്സരം. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ പാര്‍ട്ടികളുമായി സഖ്യമില്ലാതെ മത്സരിച്ചപ്പോള്‍ ജയിക്കാന്‍ കഴിഞ്ഞതാവട്ടെ കേവലം ഒരു സീറ്റിലും.

സഖ്യത്തിനില്ല

ഇത്തവണ കോണ്‍ഗ്രസ് ഉള്‍പ്പടെ ഒരു പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ കൃത്യമായ മുന്നൊരുക്കം നടത്തിയാല്‍ ഇത്തരത്തിലുള്ള വെല്ലുവിളികളെയെല്ലാം മറികടക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

പ്രിയങ്ക നയിക്കും

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഒന്നും ഉണ്ടാവില്ലെങ്കിലും പ്രിയങ്കാ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി തന്നെയാവും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രിയങ്ക ഗാന്ധി ലഖ്നൗവിലേക്ക് സ്ഥിരമായി താമസം മാറാനുള്ള ആലോചനയിലുമാണ്. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുമുള്ള പ്രക്രിയക്ക് പ്രിയങ്ക ഗാന്ധി നേരത്തെ തുടക്കം കുറിച്ചിരുന്നു.

കോണ്‍ഗ്രസ് തന്ത്രം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ തന്ത്രത്തെക്കുറിച്ച് ആലോചിക്കുന്നതിനായി യുപിസിസി മേധാവി അജയ് കുമാർ ലല്ലു ചൊവ്വാഴ്ച മുതിർന്ന കോൺഗ്രസ് നേതാക്കളും മുൻ എം‌എൽ‌എമാരുമായി ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത് യോഗം ചേരുകയും ചെയ്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചർച്ചകൾ നടക്കുകയും മുൻ എം‌എൽ‌എമാരോട് അതത് പ്രദേശങ്ങളിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്നും യോഗ ശേഷം അജയ് കുമാര്‍ ലല്ലു പറഞ്ഞു.

സഖ്യം വേണമോ

യുപിസിസി പ്രസിഡന്റിനെ കൂടാതെ പാർട്ടിയുടെ മീഡിയ ചെയർമാൻ നസീമുദ്ദീൻ സിദ്ദിഖിയും യോഗത്തിൽ പങ്കെടുത്തു. സഖ്യ നീക്കങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. സഖ്യം വേണമെന്ന ആവശ്യവും, അതല്ല പാര്‍ട്ടി തനിച്ച് മത്സരിച്ച് ശക്തി വീണ്ടെടുക്കണമെന്ന് ആവശ്യപ്പെടുന്നവരുമായി രണ്ട് വിഭാഗം കോണ്‍ഗ്രസിനുള്ളിലുണ്ട്.

 കോണ്‍ഗ്രസിനെ വിടാതെ പിസി ചാക്കോ: രണ്ട് പ്രമുഖ നേതാക്കള്‍ എന്‍സിപിയില്‍ ചേര്‍ന്നു കോണ്‍ഗ്രസിനെ വിടാതെ പിസി ചാക്കോ: രണ്ട് പ്രമുഖ നേതാക്കള്‍ എന്‍സിപിയില്‍ ചേര്‍ന്നു

ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍

cmsvideo
  Focus back on Congress leadership drift, turmoil in party | Oneindia Malayalam

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Congress is aiming for a big comeback in UP in the Assembly elections
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X