സാഷയുടെ മരണത്തിന് പിന്നാലെ ആ വാർത്ത; 75 വർഷത്തിന് ശേഷം ഇന്ത്യയിൽ 4 ചീറ്റക്കുഞ്ഞുങ്ങൾ ജനിച്ചു
ഭോപ്പാൽ: ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ ബുധനാഴ്ച നമീബിയൻ ചീറ്റ സിയായ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നാല് കുഞ്ഞുങ്ങളും ആരോഗ്യമുള്ളവയാണ്. മൃഗഡോക്ടറുടെ പ്രത്യേക സംഘം അവയെ നിരീക്ഷിക്കും.
75 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ ചീറ്റപ്പുലികൾ ജനിക്കുന്നത്. അവയുടെ ജനനം മധ്യപ്രദേശിലെ പ്രോജക്ട് ചീറ്റയ്ക്ക് ഒരു പുതിയ ഉത്തേജനം നൽകുന്നതാണ്, മാർച്ച് 27 ന് കുനോയിൽ ഒരു പെൺ ചീറ്റ സാഷ വൃക്കരോഗം ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ഈ വാർത്ത.
2022 ൽ പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിൽ കുനോയിൽ വിട്ടയച്ച നമീബിയൻ ചീറ്റകളിൽ ഒന്നാണ് സാഷ. കഴിഞ്ഞ വർഷം സെപ്തംബറിലാണ് 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ഇന്ത്യ നമീബിയയിൽ നിന്നും 5 പെണ്ണും 3 ആണും ഉൾപ്പടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്. പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിക്കുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ കുനോയിൽ തുറന്ന് വിട്ടത്.

pc: Twitter
ജനുവരിയിൽ സാഷയുടെ ആരോഗ്യനില ഗുരുതരമാണ് എന്നു കണ്ടെത്തിയതിന് പിന്നാലെ മധ്യപ്രദേശ് വകുപ്പ് അടിയന്തര മെഡിക്കൽ റെസ്‌പോൺസ് ടീമിനെ ഷിയോപൂർ ജില്ലയിലെ കുനോയിലേക്ക് അയച്ചിരുന്നു. ചീറ്റയുടെ പ്രാഥമിക വിലയിരുത്തലിൽ നിർജ്ജലീകരണത്തിന്റെയും വൃക്കസംബന്ധമായ രോഗത്തിന്റെയും ലക്ഷണങ്ങൾ കാണിച്ചുവെന്ന് ഉറവിടങ്ങൾ പറയുന്നു. ക്വാസുലു നടാലിലെ ഫിൻഡ ഗെയിം റിസർവ് ലിംപോപോ പ്രവിശ്യയിലെ റൂയിബർഗ് ഗെയിം റിസർവ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലെക്ക് കൊണ്ട് വരാനുള്ള ചീറ്റകളെ തിരഞ്ഞെടുത്തത്.
വംശനാശം സംഭവിച്ച് ഇന്ത്യയിൽ നിന്നും പൂർണമായും തുടവംശനാശം സംഭവിച്ച് ഇന്ത്യയിൽ നിന്നും പൂർണമായും ഇല്ലാതായ ഒരേയൊരു മാംസഭോജിയാണ് ചീറ്റ ച്ചു നീക്കപ്പെട്ട ഒരേയൊരു മാംസഭോജിയാണ് ചീറ്റ. ചീറ്റകളെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചതും












Click it and Unblock the Notifications