'പ്രവാചകന് ജീവിച്ചിരുന്നെങ്കില്‍ മുസ്ലിം വര്‍ഗീയവാദികളുടെ ഭ്രാന്ത് കണ്ട് ഞെട്ടിപ്പോയേനെ..'
ന്യൂഡല്‍ഹി: ബിജെപി വക്താവ് നുപൂര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദയില്‍ പ്രതികരണം നടത്തി വിവാദത്തിലായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റിന്. പ്രവാചക നിന്ദയ്ക്ക് പിന്നാലെ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ചായിരുന്നു തസ്ലിമ നസ്റിന് പ്രതികരണം നടത്തിയത്. പ്രവാചകന് നബി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തന്റെ പേരില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ട് ഞെട്ടിപ്പോയേനെ എന്നാണ് തസ്ലിമ നസ്റിന് പറഞ്ഞത്.
'ഇനി പ്രവാചകന് മുഹമ്മദ് നബി ജീവിച്ചിരുന്നെങ്കില്‍ ലോകം എമ്പാടുമുള്ള മുസ്ലിം വര്‍ഗീയവാദികളുടെ ഭ്രാന്ത് കണ്ട് ഞെട്ടിപ്പോയെനെ,' തസ്ലിമ നസ്രിന് ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് തസ്ലിമയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ചിന്നൂ...സാക്ഷാൽ ലക്ഷ്മിയോ അതോ നക്ഷത്രമോ.... ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

നുപൂറിന്റെ വിവാദ പരാമര്‍ശനത്തിന് പിന്നാലെ ഇന്ത്യയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഖത്തര്‍, കുവൈറ്റ്, ഇറാന്, സൗദി തുടങ്ങിയ രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും വലിയ പ്രതിഷേധം നടക്കുന്നുണ്ട്. വെള്ളിയാഴ്ച തലസ്ഥാന നഗരമായ ധാക്കയില്‍ നുപൂര്‍ ശര്‍മ്മയ്ക്കെതിരെ പ്രതിഷേധ റാലി നടന്നിരുന്നു.

ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ഒരു ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മ വിവാദ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശം. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു.

ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപൂര്‍ ചര്‍ച്ചയില്‍ പറഞ്ഞത്. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നു എന്നും നുപൂര്‍ ശര്‍മ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നുപൂറിന്റെ പ്രസ്താവന വലിയ വിവാദമാകുന്നത്. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പറഞ്ഞാണ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്പന്‍ഡ് ചെയ്തത്. ബിജെപി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു, ഒരു മതത്തേയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി പറഞ്ഞിരുന്നു.വിവാദം ശക്തമായതോടെ നുപൂര്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചിരുന്നു.

ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെത്തിയ ശിവലിംഗത്തെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും അതിന്റെ അമര്‍ഷമാണ് താന്‍ നടത്തിയ പ്രസ്താവനയില്‍ പ്രകടമായതെന്നും നുപൂര്‍ പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും നുപൂര്‍ പറഞ്ഞിരുന്നു.

എന്റെ വാക്കുകള്‍ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുകയോ ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ എന്റെ പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. നമ്മുടെ മഹാദേവനെ തുടര്‍ച്ചയായി അപമാനിക്കുകയും അനാദരിക്കുകയും ചെയ്യുന്ന ടിവി ചര്‍ച്ചകളില്‍ ഞാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പങ്കെടുക്കുന്നു.ഇതിന് പിന്നാലെ തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്നും തന്റെ അഡ്രസ് പുറത്തുവിടരുതെന്നും നുപൂര്‍ ശര്‍മ പറഞ്ഞിരുന്നു.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications