Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക സമരക്കാര്‍ വീടുകളിലേക്ക്; വഴിയോരങ്ങളില്‍ സ്വീകരണം... 15 മാസത്തിന് ശേഷം മടക്കം

ന്യൂഡല്‍ഹി: ഉജ്വലമായ സമര മാതൃക തീര്‍ത്ത് വിജയം നേടിയ കര്‍ഷകര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിക്കാന്‍ തുടങ്ങി. വഴിയോരങ്ങളില്‍ പ്രത്യേക സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് മടക്കം. ഡല്‍ഹിയുടെ അതിര്‍ത്തികളായ സിംഘു, ഗാസിയാബാദ്, തിക്രി എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സമരത്തിലായിരുന്നു കര്‍ഷകര്‍. വിവാദമായ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി എത്തിയ കര്‍ഷക സമരക്കാരെ, ഖലിസ്താനികള്‍, ഭീകരവാദികള്‍ തുടങ്ങിയ പദപ്രയോഗങ്ങളുമായി ബിജെപി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് തീരുമാനിച്ച കര്‍ഷകര്‍ക്ക് മുമ്പില്‍ ഒടുവില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അടിയറവ് പറഞ്ഞു.

നിറചിരിയോടെ കാവ്യ മാധവന്‍; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍

കര്‍ഷകരുടെ ആവശ്യം കണക്കിലെടുത്ത് മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളും റദ്ദാക്കി. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബില്ല് പാസാക്കി. സമരക്കാര്‍ക്കെതിരെ എടുത്ത ആയിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കാമെന്ന് ഉറപ്പും നല്‍കി. വിളകളുടെ താങ്ങുവില നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്ക് ഒരു കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനിച്ചു. ഇതോടെയാണ് ശനിയാഴ്ച രാവിലെ മുതല്‍ കര്‍ഷകര്‍ സമര ഭൂമിയില്‍ നിന്ന് മടങ്ങാന്‍ തുടങ്ങിയത്. സമര ഭൂമിയിലെ ടെന്റുകള്‍ ഇന്ന് രാവിലെ മുതലേ പൊളിച്ചുനീക്കാന്‍ തുടങ്ങിയിരുന്നു.

f

വിജയ മാര്‍ച്ച് നടത്തി ഗ്രാമങ്ങളിലേക്ക് മടങ്ങാനായിരുന്നു കര്‍ഷകരുടെ ആദ്യ തീരുമാനം. വെള്ളിയാഴ്ചയാണ് മാര്‍ച്ച് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപ്രതീക്ഷിത വിയോഗം കാരണം മാര്‍ച്ച് ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എന്നാല്‍ കര്‍ഷകര്‍ സമരം പിന്‍വലിക്കാന്‍ അന്ന് തയ്യാറായില്ല. താങ്ങുവില സംബന്ധിച്ച ഉറപ്പ് വേണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നു അവര്‍ ആവശ്യപ്പെട്ടു.

പൊട്ടിച്ചിരിച്ച് അനശ്വര രാജന്‍; ചുവപ്പില്‍ വേറിട്ട ലുക്ക്... മേക്കപ്പ് കൂടിയെന്ന് കമന്റുകള്‍

സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അഞ്ചംഗ കമ്മിറ്റി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. താങ്ങുവില നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കാര്‍ഷിക രംഗത്തെ വിദഗ്ധര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സമരത്തിനിടെ മരിച്ച 700ഓളം കര്‍ഷകര്‍ക്ക് ഹരിയാന, യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്രം അറിയിച്ചു.

Recommended Video

cmsvideo
    Rahul Gandhi's old tweet is going viral | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+