ശ്രീധരന്‍ പിള്ളയെ മിസോറാമില്‍ നിന്നും സ്ഥലം മാറ്റി: പുതിയ ഗവര്‍ണ്ണറായി കേന്ദ്ര മന്ത്രിയും
ദില്ലി: പിഎസ് ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണ്ണറായി നിയമിച്ചു. നിലവില്‍ മിസോറാം ഗവര്‍ണ്ണറായിരുന്നു. പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് പകരക്കാരാനായി മിസോറാമിന്‍റെ പുതിയ ഗവര്‍ണ്ണറായി കെ ഹരിബാബുവിനെയാണ് നിയമിച്ചിരിക്കുന്നത്.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
ഏറ്റവും ശ്രദ്ധേയമായ നിയമനം നടന്നിരിക്കുന്നത് കര്‍ണാടകയിലാണ്. കേന്ദ്ര മന്ത്രിയായിരുന്ന തവാർചന്ദ് ഗെലോട്ടിനെയാണ് പുതിയ കര്‍ണാടക ഗവര്‍ണ്ണറായി നിയമിച്ചിരിക്കുന്നത്. ഏറെനാളായി കര്‍ണാടകത്തിന് പ്രത്യേകമായി ഗവര്‍ണ്ണര്‍ ഉണ്ടായിരുന്നില്ല.

മധ്യപ്രദേശ് ഗവർണറായി മംഗുഭായ് ചഗൻഭായ് പട്ടേൽ, ഹിമാചൽ പ്രദേശ് ഗവർണറായി രാജേന്ദ്രൻ വിശ്വനാഥ് അർലേക്കർ എന്നിവരെ കൂടി നിയമിച്ചു. ഹരിയാന ഗവര്‍ണറായിരുന്ന സത്യദേവ് നാരായണയെ ആര്യയെ ത്രിപുര ഗവർണറായി നിയമിച്ചു. രാമേഷ് ബെയ്‌സ് ജാര്‍ഖണ്ഡ് ഗവർണറായി ചുമതലയേൽക്കും.

ഹിമാചല്‍ ഗവര്‍ണറായിരുന്ന ബന്ദാരു ദത്താത്രയൊണ് പുതിയ ഹരിയാണ ഗവര്‍ണ്ണറായി നിയമിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ പുറത്തിറക്കി.2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്. കുമ്മനം രാജശേഖരന്‍ ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ മിസോറാം ഗവര്‍ണ്ണറായി നിയമിച്ചത്.

മിസോറമിന്റ പതിനഞ്ചാമത് ഗവർണ്ണറും ഈ ചുമതലയിലെത്തുന്ന മൂന്നാമത് മലയാളിയായിരുന്നു ശ്രീധരന്‍ പിള്ള. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കേന്ദ്ര മന്ത്രിയായിരുന്ന തവാർചന്ദ് ഗെലോട്ടിനെ അടക്കം ഉള്‍പ്പെടുത്തി ഗവര്‍ണ്ണര്‍മാരുടെ പുനഃസംഘടന നടത്തിയിരിക്കുന്നത്. നിലവില്‍ സാമൂഹിക നീതി വകുപ്പിന്‍റെ ചുമതലയായിരുന്നു ഗെലോട്ടിന്.

ഈ ആഴ്ചയോടെ തന്നെ കേന്ദ്ര മന്ത്രിസഭാ വികസനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച യോഗം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുകയും ചെ്തു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരുമായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications