തിരിച്ചടിക്ക് ഒരുക്കം; പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി, തിരക്കിട്ട ചർച്ചകൾ
Recommended Video

ദില്ലി: പുൽവാമയിലുണ്ടായ ഭീകരാക്രമണണത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. കശ്മീരിൽ യുദ്ധ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ പൊതു പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേകമന്ത്രിസഭാ യോഗം ചേർന്നിരുന്നു. കേന്ദ്ര ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ ധനമന്ത്രിമാരും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സേനാ മേധാവികൾ, ഐബി, റോ മേധാവികളും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഇന്റലിജൻസും യോഗത്തിൽ പങ്കെടുത്തു. തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രധാനമന്ത്രി ദില്ലിയിൽ പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിലും മധ്യപ്രദേശിലുമായി രണ്ട് രാഷ്ട്രീയ പരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കാനിരുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. വിദേശ സ്ഥാനപതിമാരുമായി രാഹുൽ ഗാന്ധി നടത്താനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്. ലക്നൗവിൽ നടത്താനിരുന്ന പത്രസമ്മേളനം പ്രിയങ്കാ ഗാന്ധിയും റദ്ദാക്കിയിരുന്നു. ഭീകരവാദത്തെ നേരിടുന്ന കാര്യത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്നും സർക്കാരിനും സൈന്യത്തിനും ഒപ്പമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോയ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. 78 ബസുകളിലായി 2500 സൈനീകരാണുണ്ടായിരുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനങ്ങൾക്ക് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. 350 കിലോയോളം സ്ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് കരുതുന്നത്. മലയാളി ജവാൻ ഉൾപ്പെടെ 39 പേർ വീരമൃത്യു വരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.












Click it and Unblock the Notifications