രാഹുല്‍ പറഞ്ഞതെല്ലാം ശരിയായി; പുല്‍വാമയില്‍ വീഴ്ച്ചയുണ്ടായി, മോദി മിണ്ടരുതെന്ന് പറഞ്ഞെന്ന് മാലിക്
ദില്ലി: പുല്‍വാമയില്‍ ജവാന്മാര് കൊല്ലപ്പെട്ട വിഷയം സുരക്ഷാ വീഴ്ച്ചയാണെന്ന് മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ജവാന്മാരെ ഹെലികോപ്ടര്‍ മുഖേന കൊണ്ടുപോകാനായിരുന്നു കശ്മീരില്‍ നിന്ന് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഇത് ആഭ്യന്തര മന്ത്രാലയം അനുവദിച്ചില്ല.
ഇതേ തുടര്‍ന്നാണ് സൈനികരെ ബസ് മാര്‍ഗം കൊണ്ടുപോകേണ്ടി വന്നത്. അത് വലിയ ദുരന്തത്തിന് വഴിവെച്ചുവെന്നും, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സുരക്ഷാ വീഴ്ച്ചയുണ്ടായതായും മാലിക് പറഞ്ഞു. അതേസമയം മാലികിന്റെ പരാമര്‍ശം ട്വീറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് രാഹുല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഴിമതിയോട് യാതൊരു എതിര്‍പ്പുമില്ല. അത് നടന്നുപോകട്ടെ എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നും മാലിക് തുറന്നടിച്ചു.

ദ വയറിന് വേണ്ടി കരണ്‍ താപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് സത്യപാല്‍ മാലിക്ക് കേന്ദ്രത്തിനെതിരെ വന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.അതേസമയം ഇത് കേന്ദ്രവുമായി ഇടഞ്ഞ് നില്ക്കുന്ന മാലിക്കിന്റെ ഈ വെളിപ്പെടുത്തലുകള്‍ മോദിയുടെ പ്രതിച്ഛായക്കേറ്റ തിരിച്ചടി കൂടിയാണ്. പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ സത്യപാല്‍ മാലിക് കശ്മീരിലെ ഗവര്‍ണറാണ്.
മോദിക്ക് തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നത്. കശ്മീരിലെ വിഷയത്തില്‍ അദ്ദേഹത്തിന് അവഗണനാ മനോഭാവമാണ് ഉള്ളത്. പുല്‍വാമ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴച്ചയെ പറ്റി പറഞ്ഞപ്പോള്‍ അക്കാര്യത്തെ കുറിച്ച് പുറത്തുപറയരുതെന്നാണ് നിര്‍ദേശിച്ചതെന്നും മാലിക് വ്യക്തമാക്കി.
സിആര്‍പിഎഫ് സംഘത്തിന് നേരെയുള്ള ആക്രമണം, നമ്മുടെ വീഴ്ച്ചയാണ്. ഇന്ത്യയിലെ സംവിധാനങ്ങളും, സിആര്‍പിഎഫും, ആഭ്യന്തര മന്ത്രാലയവും അവരുടെ കഴിവിനൊത്ത് പ്രവര്‍ത്തിച്ചില്ല. ബസ്സ് യാത്ര പോകുന്ന വഴിയിലെ ശുചീകരണ പ്രവര്‍ത്തി പോലും ശരിക്കും നടന്നിരുന്നില്ല. പുല്‍വാമ ആക്രമണം കഴിഞ്ഞ്, കോര്‍ബറ്റ് പാര്ക്കിന് പുറത്തേക്ക് മോദി തന്നെ വിളിച്ചിരുന്നു.
ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്
ആ സമയം ഈ വീഴ്ച്ചകളെല്ലാം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞതാണ്. എന്നാല്‍ മിണ്ടാതിരിക്കാനാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം ആരോടും പറയരുതെന്നും നിര്‍ദേശിച്ചു. ആ നിമിഷം എനിക്ക് മനസ്സിലായി, പാകിസ്താന്റെ മേല്‍ പഴിച്ചാരി, തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെയും സര്‍ക്കാരിന്റെ ശ്രമമെന്നും മാലിക് പറഞ്ഞു.
പുല്‍വാമയുടെ കാര്യത്തില്‍ വലിയ ഇന്റലിജന്‍സ് വീഴ്ച്ചയാണ് സംഭവിച്ചത്. സ്ഫോടക വസ്തുക്കള്‍ പാകിസ്താനില്‍ നിന്നാണ് വന്നത്. എന്നാല്‍ ജമ്മു കശ്മീരിലെ റോഡുകളിലൂടെ 15 ദിവസത്തോളം അത് സഞ്ചരിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും അത് കണ്ടെത്താന്‍ സാധിച്ചില്ലെന്നും മാലിക് ആരോപിച്ചു. താന്‍ ഗവര്‍ണറായിരിക്കെ പ്രമുഖ ബിജെപി-ആര്‍എസഎസ് നേതാവായ രാം മാധവ് എന്നെ കാണാന്‍ വന്നിരുന്നു.
ഹൈഡ്രോ ഇലക്ട്രിക് സ്കീം, റിലയന്‍സ് ഇന്‍ഷുറന്‍സ് സ്കീം എന്നിവയ്ക്ക് അനുമതി നല്‍കാനായിരുന്നു വരവ്. എന്നാല്‍ ഞാന്‍ അത് നല്‍കിയില്ല. രാവിലെ എഴു മണിക്കാണ് മാധവ് വന്നത്. ആ പദ്ധതിക്ക് അനുമതി നല്കിയാല് 300 കോടി രൂപയോളം എനിക്ക് ലഭിക്കുമായിരുന്നുവെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
കശ്മീരിന്റെ കാര്യത്തില്‍ തെറ്റായ കാര്യങ്ങളാണ് മോദിക്ക് അറിയുക. കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയത് മഹാ അബദ്ധമാണ്. അത് ഉടനെ പുനസ്ഥാപിക്കണമെന്നും മാലിക് പറയുന്നു. ഗോവയില്‍ നിന്ന് തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രധാനമന്ത്രിയെ പലവട്ടം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയെ പറ്റി അറിയിച്ചത് കൊണ്ടാണ്. ഈ അഴിമതിയെ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്യുന്നത്.
മോദിക്ക് ചുറ്റുമുള്ളവര്‍ അഴിമതിക്കാരാണ്. പ്രധാനമന്ത്രിയുടെ പേരാണ് അവര്‍ ഉപയോഗിക്കുന്നത്. ഇതെല്ലാം മോദിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. പക്ഷേ അദ്ദേഹത്തിന് അതൊന്നും ശ്രദ്ധിക്കാന്‍ നേരമില്ല, താല്പര്യവുമില്ല. രാഷ്ട്രപതി ദ്രൗപതി മുര്‍മു കൂടിക്കാഴ്ച്ചയ്ക്ക് പോലും അനുമതി നല്‍കുന്നത് മോദി നിര്‍ദേശിച്ച ശേഷം മാത്രമാണെന്നും മാലിക് പറഞ്ഞു.
അദാനി വിഷയം പ്രധാനമന്ത്രിയുടെ പ്രതിച്ഛായക്ക് വലിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. പ്രതിപക്ഷം ഒറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഉറപ്പായും ബിജെപി പരാജയപ്പെടും. അദാനി വിഷയത്തില്‍ രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കാത്തത് വലിയ അബദ്ധമാണ്. രാഹുല്‍ ശരിയായ ചോദ്യങ്ങളാണ് ഉന്നയിച്ചത്. അതിന് മോദിക്ക് ഉത്തരമില്ലായിരുന്നു. മൂന്നാം കിട നേതാക്കളെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഗവര്ണറാക്കുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില








Click it and Unblock the Notifications