കുടുംബകാര്യങ്ങൾ വാട്സ്ആപ്പിലൂടെ സുഹൃത്തുക്കളെ അറിയിച്ചു; ഭാര്യയെ കൊന്ന് എഞ്ചിനീയർ ആത്മഹത്യ ചെയ്തു !!
വന്ധ്യതാചികിത്സയുടെ വിവരങ്ങൾ അടക്കം വാട്സ്ആപ്പിലൂടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചതാണ് രാകേഷിനെ പ്രകോപിപ്പിച്ചത്.
പൂനെ: കുടുംബ പ്രശ്‌നങ്ങള്‍ വാട്‌സ് ആപ്പിലൂടെ സുഹൃത്തുക്കളോട് പറഞ്ഞ ഭാര്യയോട് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ചെയ്തത് കേട്ടാല്‍ ഞെട്ടും. 34 വയസ്സുള്ള ഐടി പ്രൊഫഷണല്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ഇവരുടെ അപ്പാര്‍ട്ട്‌മെന്‌റില്‍ നിന്ന് ആരും പുറത്തേക്ക് ഇറങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് രാകേഷ് ബാലസഹേബിനെയും ഭാര്യ സൊണാലിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഐടി പ്രൊഫഷണല്‍ ആയ 34കാരന്‍ രാകേഷ് ബാലസാഹേബും 27കാരിയായ സൊണാലിയും 6 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇവര്‍ക്ക് ഇത് വരെ കുട്ടികള്‍ ഇല്ലായിരുന്നു.

രാകേഷും സൊണാലിയും വന്ധ്യതാ ചികിത്സയ്ക്ക് വിധേയരാകുന്നുണ്ടായിരുന്നു. ചികിത്സാര്‍ത്ഥം സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സൊണാലി ജോലിയ്ക്ക് പോകുന്നത് നിര്‍ത്തി.

വന്ധ്യതാ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ സൊണാലി വാട്‌സ് ആപ്പിലൂടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയാറുണ്ടായിരുന്നു. ഇതാണ് രാകേഷിനെ ചൊടിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് ഇരുവരും വഴക്ക് ഉണ്ടാക്കുന്നതും പതിവായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

മകളെയും മരുമകനെയും ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് സൊണാലിയുടെ അമ്മയും ബന്ധുക്കളും അപ്പാർട്ട്മെന്‌റില്‍ എത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അപ്പാര്‍ട്ട്‌മെന്‌റില്‍ നിന്ന് രാകേഷിന്‌റ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭാര്യ രഹസ്യങ്ങളെല്ലാം വാട്‌സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കൈമാറാറുണ്ടെന്നും ഇത് തനിക്ക് അപമാനമാണെന്ന് യുവാവ് എഴുതിയിരിക്കുന്നു.

ഭാര്യയെ കുത്തി കൊന്നശേഷം, തൂങ്ങി മരിക്കുകയാണ് യുവാവ് ചെയ്തത്. സൊണാലിയുടെ മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍ ഹാളിലും രാകേഷിന്‌റെ മൃതദേഹം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലും ആയിരുന്നു.












Click it and Unblock the Notifications