ടെക്കി, ഡോക്ടറായ ഭാര്യയെ വെടിവെച്ചുകൊന്നു; മുന്‍ ഭാര്യമാരുടെ മരണവും ദുരൂഹം
പൂണെ: ഡോക്ടറായ ഭാര്യയെ വെടിവെച്ചുകൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ടെക്കിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂണെയിലെ പാട്ടിദാര്‍ എന്നയാളാണ് ഭാര്യ ഡോ. അഞ്ജലിയെ(34) വെടിവെച്ചു കൊലപ്പെടുത്തിയത്. ഭാര്യയുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ തലയ്ക്കുവെടിവെക്കുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന സൂചന.
അതേസമയം, കൊലപാതകം ആസൂത്രിതമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ 22,000 രൂപയ്ക്ക് ഇന്ത്യന്‍ നിര്‍മിത തോക്ക് വാങ്ങിയത്. ഇത് ഉപയോഗിച്ചുകൊണ്ടായിരുന്നു കൊലപാതകം. കൊലപാതകത്തിനുശേഷം ഇയാള്‍ ഒന്നരവയസായ കുട്ടിയെയും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടിയിലകപ്പെടുകയായിരുന്നു.

പൂണെയിലെ ഹിഞ്ജവാലി ഐടി ഹബ്ബിലാണ് പ്രതി ജോലി ചെയ്യുന്നത്. വീട്ടിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ വെടിവെക്കുകയായിരുന്നു. പിന്നീട് ഓടി രക്ഷപ്പെട്ടെന്നും പോലീസ് ഉദ്യോഗസ്ഥനായ മഹേന്ദ്ര അഹര്‍ പറഞ്ഞു. പ്രതിയുടെ മൂന്നാം വിവാഹത്തിലെ ഭാര്യയാണ് കൊല്ലപ്പെട്ടത്.
മുന്‍ വിവാഹത്തിലെ രണ്ടുഭാര്യമാരും ദുരൂഹ സാഹചര്യത്തില്‍ മരിച്ചതാണെന്നു കണ്ടെത്തിയതോടെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. മുന്‍ ഭാര്യമാര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നുംചാടി ആത്മഹത്യ ചെയ്തതാണെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, മൂന്നാംഭാര്യയെ കൊലപ്പെടുത്തിയതോടെ പ്രതി മുന്‍ഭാര്യമാരെയും സംശയരഹിതമായി കൊലപ്പെടുത്തിയതാണെന്ന വാദം ശക്തമാവുകയാണ്.












Click it and Unblock the Notifications