പഞ്ചാബില്‍ ബിജെപി നീക്കം പാളിയോ: കൂറുമാറ്റക്കാരുടെ സ്ഥാനാർത്ഥിത്തില്‍ ഇടഞ്ഞ് നേതാക്കള്‍
ജലന്ധർ: കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള നേർക്ക് നേർ പോരാട്ടത്തില്‍ പഞ്ചാബില്‍ ഇത്തവണ ബി ജെ പി ഏറെ പിന്നിലായിപ്പോവുന്ന എന്നതാണ് പൊതുവെ കാണാന്‍ സാധിക്കുന്നത്. പഴയ സഖ്യകക്ഷികളായ ശിരോമണി അകാലിദള്‍ ആവട്ടെ ഇത്തവണ ബി എസ് പിയുമായി സഖ്യം രൂപീകരിച്ചാണ് മത്സരം.
ബി ജെ പി പാളയത്തിലുള്ള മറ്റൊരു പാർട്ടി എന്ന് പറയുന്നത് കോണ്‍ഗ്രസ് വിട്ടുവന്ന അമരീന്ദർ സിങ് രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസാണ്. അവർക്കാവട്ടെ വിചാരിച്ചത്ര സ്വാധിനം ചെലുത്താന്‍ കഴിയുന്നില്ല. ഇത്തരം പ്രതിസന്ധികള്‍ക്കിടയില്‍ തന്നെയാണ് സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള തർക്കവും പാർട്ടിയില്‍ സജീവമായിരിക്കുന്നത്.

വെള്ളിയാഴ്ച പുറത്തിറക്കിയ ആദ്യ പട്ടികയിൽ ദോബ മേഖലയിലേക്ക് ബി ജെ പി പ്രഖ്യാപിച്ച 11 സ്ഥാനാർത്ഥികളിൽ, കുറഞ്ഞത് മൂന്ന് പേരെങ്കിലും പുതുതായി പാർട്ടികളിലേക്ക് കടന്ന് വന്നവരാണ്. തങ്ങളുടെ പാർട്ടിയില്‍ നിന്നും സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഇവർ ബി ജെ പിയിലേക്ക് ചേക്കേറിയത്. പാർട്ടിയില്‍ ചേർന്ന് അധികം കഴിയുന്നതിന് മുമ്പ് തന്നെ ഇവർക്ക് ബി ജെ പിടിക്കറ്റ് അനുവദിക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ അടുത്തിടെ മാത്രം പാർട്ടിയിലേക്ക് വന്നവർക്ക് സീറ്റ് അനുവദിച്ചതില്‍ നേരത്തെയുള്ള നേതാക്കളില്‍ പലരും അസ്വസ്ഥരാണ്. ഈ മണ്ഡലങ്ങളില്‍ സീറ്റ് ലക്ഷ്യമിട്ട് പ്രവർത്തിച്ചവരായിരുന്നു പലരും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രാഥമിക പ്രവർത്തനങ്ങളും ഇവർ നടത്തി വന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് പാർട്ടിയിലേക്ക് പുതിയ ആളുകള്‍ കടന്ന് വരികയും അവർക്ക് പാർട്ടി ടിക്കറ്റ് അനുവദിക്കുകയും ചെയ്യുന്നത്

കപൂർത്തലയിലെ സ്ഥാനാർത്ഥി ജതേദാർ രഞ്ജിത് സിംഗ് ഖോജേവാൾ (മുൻ അകാലിദൾ നേതാവ്), ഗർശങ്കർ സ്ഥാനാർത്ഥി നിമിഷ മേത്ത (മുൻ കോൺഗ്രസ് നേതാവ്), ബംഗ സ്ഥാനാർത്ഥി മോഹൻ ലാൽ എന്നിവരാണ് ബി ജെ പിയിലേക്ക് പുതുതായി കടന്ന് വന്നയുടന്‍ തന്നെ ടിക്കറ്റ് ഉറപ്പിച്ച് മൂന്ന് പേർ. പുതുതായി വന്നവർക്കൊപ്പം തന്നെ മറ്റ് സീറ്റുകളില്‍ മുതിർന്ന നേതാക്കളും ഇടം പിടിച്ചിട്ടുണ്ട്.

മുൻ ക്യാബിനറ്റ് മന്ത്രിയായിരുന്ന മനോരഞ്ജൻ കാലിയയെ പാർട്ടി ജലന്ധർ സെൻട്രലിൽ നിന്നാണ് മത്സരിപ്പിക്കുന്നത്. ജലന്ധർ നോർത്തിൽ നിന്ന് മുൻ സിപിഎസ് കെ ഡി ഭണ്ഡാരിയും ജലന്ധർ വെസ്റ്റിൽ നിന്ന് മഹീന്ദർ ഭഗത്തും മത്സരിക്കുന്നു. മൂവരും ബി ജെ പിയിൽ തുടക്കം മുതൽ കൂടെയുള്ള മുതിർന്ന പാർട്ടി നേതാക്കളാണ്. ഇവർക്കെല്ലാം അർഹമായ പ്രാധിനിത്യം ലഭിച്ചപ്പോള്‍ തങ്ങള്‍ തഴയപ്പെട്ടു എന്ന വികാരമാണ് കപൂർത്തല ഉള്‍പ്പടേയുള്ള മണ്ഡലങ്ങളിലുള്ളവർക്കുള്ളത്.

തിക്ഷൻ സുദ്, രഘുനാഥ് റാണ, ജംഗി ലാൽ മഹാജൻ, ഡോ ദിൽബാഗ് സിംഗ് തുടങ്ങിയ സ്ഥാനാർത്ഥികളും ദീർഘകാലമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കനന്നുവരാണ്. ഹോഷിയാർപൂരിൽ നിന്ന് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട തിക്ഷൻ സുദ് മുമ്പ് മൂന്ന് തവണ ഹോഷിയാർപൂരിൽ നിന്ന് വിജയിച്ചിട്ടുമുണ്ട്. മുമ്പ് സഖ്യ സക്കാറില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്.
Recommended Video

രഘുനാഥ് റാണയും (ദസൂയ സ്ഥാനാർത്ഥി), ഡോ ദിബാഗ് റായിയും (ചബ്ബേവാൾ സ്ഥാനാർത്ഥി) എന്നിവരാണ് മറ്റ് രണ്ട് പുതുമുഖങ്ങള്‍. ഹോഷിയാർപൂരിലെ കാണ്ടി മേഖലയില്‍ കായിക രംഗവുമായി ബന്ധപ്പെട്ട സംരംഭകനാണ് രഘുനാഥ് റാണ. ദീർഘകാലമായി ബിജെപിയിൽ ഉണ്ടായിരുന്ന ജംഗി ലാൽ മഹാജൻ 2017 ല്‍ മുകേരിയനിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ചിരുന്നു. 2019ലെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും വീണ്ടും പരാജയപ്പെട്ടു. പാർട്ടിയുടെ ചബ്ബേവാൾ സ്ഥാനാർത്ഥിയായ ഡോ ദിൽബാഗ് റായ് മുമ്പ് കോൺഗ്രസിലായിരുന്ന ഒരു മുൻ ഡോക്ടറാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ബിജെപിക്കൊപ്പമാണ് അദ്ദേഹത്തിന്റെ പ്രവർത്തനം.












Click it and Unblock the Notifications