റേപ്പ് കേസ് പ്രതിയായ എംഎല്‍എയും അതിജീവിതയുടെ അഭിഭാഷകനും നേര്‍ക്കുനേര്‍; പഞ്ചാബിലെ അതുല്യപോരാട്ടം
ചണ്ഡീഗഢ്: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അതം നഗര്‍ മണ്ഡലം അതുല്യപോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. നിലവിലെ എംഎല്‍എയും ലോക് ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ സിമര്‍ജീത് സിംഗ് ബെയ്ന്‍സിനെതിരെ മത്സരിക്കുന്നത് അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സ്ത്രീയുടെ അഭിഭാഷകനാണ്. സ്വത്ത് തര്‍ക്ക കേസില്‍ പരാതിയുമായി ചെന്ന തന്നെ 2020 ല്‍ ബെയ്ന്‍സ് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന സ്ത്രീയുടെ വെളിപ്പെടുത്തല്‍ വലിയ കോലാഹലമുണ്ടാക്കിയ ഒന്നായിരുന്നു. ഈ കേസില്‍ സ്ത്രീയുടെ അഭിഭാഷകനായ ഹരീഷ് റായ് ധണ്ഡയാണ് ഇവിടെ ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി.
ലുധിയാന വെസ്റ്റില്‍ നിന്ന് ഒരു തവണ എം എല്‍ എ ആയ ആളാണ് അഡ്വക്കറ്റ് ഹരീഷ് റായ് ധണ്ഡ. ഒന്നിലധികം ജാമ്യമില്ലാ വാറന്റുകള്‍ ഉണ്ടായിരുന്നിട്ടും അയാള്‍ (ബെയ്ന്‍സ്) ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ലെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസം നോക്കൂ. നീതി വൈകിപ്പിക്കാം, ഒരിക്കലും നിഷേധിക്കപ്പെടില്ലെന്ന് ബലാത്സംഗക്കേസ് പരാമര്‍ശിച്ചു കൊണ്ട് ധണ്ഡ പറഞ്ഞു. അതേസമയം അഭിഭാഷകന്‍ മത്സരരംഗത്തുള്ളത് തന്നെ ബലാത്സംഗ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിയിക്കുന്നതായി ബെയിന്‍സ് പറയുന്നു. തനിക്കെതിരെ നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്നാണ് ബെയ്ന്‍സ് പറയുന്നത്. വെള്ളിയാഴ്ച ബെയ്ന്‍സിനെതിരായ കേസ് സുപ്രീംകോടതി പരിഗണിച്ചിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റ് ഒരാഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

കൂടാതെ സ്ത്രീക്കെതിരെ ഫയല്‍ ചെയ്ത എല്ലാ ക്രോസ് എഫ് ഐ ആറുകളുടേയും നിലവിലെ അവസ്ഥ എന്താണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചാബ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശിരോമണി അകാലിദളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ബെയ്ന്‍സ് പിന്നീട് അവരുടെ കടുത്ത എതിരാളിയായി മാറുകയായിരുന്നു. മൂത്ത സഹോദരന്‍ ബല്‍വീന്ദര്‍ സിംഗിനൊപ്പം പഞ്ചാബിലുടനീളം തീപ്പൊരി പ്രസംഗങ്ങള്‍ നടത്തിയാണ് ബെയ്ന്‍സ് രാഷ്ട്രീയത്തില്‍ ഇടം ഉറപ്പിച്ചത്. ബെയ്ന്‍സ് സഹോദരന്‍മാര്‍ എന്ന് സ്വയം വിളിച്ച് ലോക് ഇന്‍സാഫ് പാര്‍ട്ടി രൂപീകരിച്ച ഇരുവര്‍ക്കും ലുധിയാനയില്‍ കാര്യമായ സ്വാധീനമുണ്ട്. ബെയ്സിനെതിരായ ബലാത്സംഗക്കേസിലെ പൊലീസ് കുറ്റപത്രത്തില്‍, അദ്ദേഹത്തിന്റെ മറ്റ് രണ്ട് സഹോദരന്മാരും വ്യവസായികളുമായ കരംജിത് സിംഗ്, പരംജിത് സിംഗ് എന്നിവരുടെ പേരുകളും പരാമര്‍ശിക്കുന്നുണ്ട്.

പ്രതിയുടെയും ഇരയുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ ഇര നല്‍കിയ സ്ഥലങ്ങളും സമയവുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി. ബലാത്സംഗം, ആക്രമണം, ക്രിമിനല്‍ ബലപ്രയോഗം, ലൈംഗിക പീഡനം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി 2021 ജൂലൈ 10 നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ബെയ്നെയോ മറ്റ് പ്രതികളെയോ ആറ് മാസമായി പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എം എല്‍ എ സിമര്‍ജീത് ബെയ്ന്‍സിനെ അറസ്റ്റ് ചെയ്യുന്നത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കും, കാരണം അദ്ദേഹത്തിന്റെ അനുയായികള്‍ പ്രക്ഷോഭം നടത്തിയേക്കാമെന്നാണ് ഇതിന് കാരണമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രാദേശിക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ട് ലുധിയാന പോലീസ് പറഞ്ഞത്.

'അഴിമതിക്കാരായ' ജീവനക്കാരെ ക്യാമറ സഹിതം റെയ്ഡ് നടത്തിയും മറ്റും സൃഷ്ടിച്ചെടുത്ത 'ജനപക്ഷ' പ്രതിച്ഛായയാണ് ബെയ്ന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. നിര്‍ഭയനായതിനാല്‍ ആളുകള്‍ തന്നെ സ്‌നേഹിക്കുന്നുവെന്ന് ബെയിന്‍സ് പറയുന്നു. സാധാരണക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നതില്‍ നിന്ന് ബെയിന്‍സ് സഹോദരന്മാരെ തടയാന്‍ യാതൊന്നിനും കഴിയില്ലെന്ന് അവര്‍ക്ക് അറിയാവുന്നതിനാല്‍ മറ്റ് പാര്‍ട്ടികള്‍ ഞങ്ങളെ ഭയപ്പെടുന്നു. ഞങ്ങള്‍ക്ക് അഴിമതി സഹിക്കാന്‍ കഴിയില്ല, ആരെങ്കിലും കൈക്കൂലി വാങ്ങിയാല്‍, ഞങ്ങള്‍ അവരെ തുറന്നുകാട്ടും. ഞങ്ങള്‍ പ്രൊഫഷണലുകളല്ല, ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്ന വികാരാധീനരായ രാഷ്ട്രീയക്കാരാണ്,'' ബെയ്ന്‍സ് പറയുന്നു.

2012ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, രണ്ട് ബെയിന്‍സ് സഹോദരന്മാരിലൊരാള്‍ക്ക് മാത്രം ടിക്കറ്റ് നല്‍കാമെന്ന് പാര്‍ട്ടി അറിയിച്ചതോടെയാണ് ഇരുവരും പാര്‍ട്ടി വിട്ടത്. പിന്നീട് ഇരുവരും സ്വതന്ത്രരായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഇതോടെ അത്തം നഗര്‍, ലുധിയാന സൗത്ത് എന്നിവിടങ്ങളില്‍ കൂടുതല്‍ സ്വാധീനം സ്ഥാപിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെയിന്‍സ് ലുധിയാനയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചെങ്കിലും നാലാം സ്ഥാനത്തെത്തി. 2017-ലെ പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം സ്വന്തം 'ലോക് ഇന്‍സാഫ് പാര്‍ട്ടി' രൂപീകരിച്ചു.
Recommended Video

ആ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടു. മത്സരിച്ച അഞ്ച് സീറ്റുകളില്‍ സഹോദരങ്ങള്‍ നിന്ന രണ്ട് സീറ്റുകളിലും ലോക് ഇന്‍സാഫ് പാര്‍ട്ടി വിജയിച്ചു. അകാലി നേതാവ് ബിക്രം മജിതിയയോട് അരവിന്ദ് കെജ്രിവാള്‍ ക്ഷമാപണം നടത്തിയതിന് തൊട്ടുപിന്നാലെ ബെയിന്‍സ് സഖ്യത്തില്‍ നിന്ന് പുറത്ത് പോരുകയായിരുന്നു. 2019ല്‍ ലുധിയാന ലോക്സഭയില്‍ നിന്ന് മത്സരിച്ച ബെയിന്‍സ് രണ്ടാം സ്ഥാനത്തെത്തി. ഇത്തവണ ലോക് ഇന്‍സാഫ് പാര്‍ട്ടി 42 സീറ്റുകളിലാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications