Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബ് നാളെ രാജസ്ഥാനില്‍ ആവര്‍ത്തിക്കും; ജനം അസ്വസ്ഥരാണെന്ന് ബിജെപി നേതാവ്

തിരുവനന്തപുരം: പഞ്ചാബിലും രാജസ്ഥാനിലും ഉണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ അനന്തരഫലങ്ങള്‍ കോണ്‍ഗ്രസിനെ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കുമെന്ന് രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ് ഞായറാഴ്ച. പഞ്ചാബില്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ ഏറെ നാളായി രാജസ്ഥാനും കണ്ടുകൊണ്ടിരിക്കുകയാണ്. ഭരണം നടത്താന്‍ രണ്ട് സംസ്ഥാനത്തേയും സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല. പാര്‍ട്ടിയിലെ പ്രശ്നങ്ങല്‍ പരിഹരിച്ചാലല്ലേ അവര്‍ക്ക് ഭരണം നടത്താന്‍ സമയം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം ചോദിച്ചു.

രാജസ്ഥാന്‍

പഞ്ചാബിലെ സമാനമായ സാഹചര്യം രാജസ്ഥാനും നേരിടാന്‍ പോവുകയാണ്. മുഖ്യമന്ത്രി അശോഗ് ഗെലോട്ടിന് എതിരായ കോണ്‍ഗ്രസ് എംഎല്‍എമാരുടെ തന്നെ വികാരം അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൂടുതല്‍ ശക്തമായി പ്രതിഫലിക്കും. ഇതിന്റെ വ്യക്തമായ സൂചനകള്‍ കഴിഞ്ഞ മഴക്കാല സമ്മേളനത്തില്‍ തന്നെ വ്യക്തമായിരുന്നുവെന്നും ബി ജെ പി നേതാവ് രാജേന്ദ്ര റാത്തോഡ് പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ്

"2022 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. മികച്ച ഭരണം നടത്താത്തിരുന്ന ജനങ്ങളിൽ രോഷവും അസംതൃപ്തിയും സ്വാഭാവികമാണ്. പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നടക്കുന്ന രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ അനന്തരഫലങ്ങൾ കോൺഗ്രസ് പാർട്ടിയെ വളരെ മോശമായി തന്നെ ബാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്," ബി ജെ പി നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിസായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പച്ചിലകള്‍ക്കിടയിലൊരു താര സുന്ദരി; വൈറലായി രമ്യ നമ്പീശന്റെ പുതിയ ചിത്രങ്ങള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി

പഞ്ചാബിലെ നേതൃമാറ്റത്തെ വിമര്‍ശിച്ചതിന് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി ലോകേഷ് ശര്‍മ രാജിവെച്ചത് കൂടെ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനുള്ള വ്യക്തമായ വിമര്‍ശനമാണ് ഇതെന്നും രാജേന്ദ്ര റാത്തോഡ് അവകാശപ്പെടുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്നു ലോകേഷ് ശര്‍മ്മ. തന്‍റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി അദ്ദേഹം പിന്നീട് രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ജനവികാരം

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെയും അതിരൂക്ഷമായ വിമര്‍നമാണ് റാത്തോഡ് നടത്തിയത്. സംസ്ഥാനത്ത് ഭരണം നടക്കുന്നില്ല. ജനങ്ങളുടെ കാര്യ ശ്രദ്ധിക്കാന്‍ നേതാക്കള്‍ക്ക് സമയം ഇല്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം ഇതിന് മറുപടി നല്‍കി. കോണ്‍ഗ്രസ് സംസ്ഥാനത്ത് നിന്ന് തൂത്തെറിയപ്പടും. ജനവികാരം അവര്‍ക്ക് അത്രത്തോളം എതിരാണെന്നും അദ്ദേഹം പറഞ്ഞുന്നു.

അധികാരം ലഭിച്ചെങ്കിലും

രാജസ്ഥാനില്‍ 2018 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചെങ്കിലും അന്ന് മുതല്‍ തന്നെ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ സംസ്ഥാനമാണ് രാജസ്ഥാന്‍. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലായിരുന്നു തര്‍ക്കം. വിമത നീക്കം ശക്തമായ ഒരു ഘട്ടത്തില്‍ സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി പദവി നഷ്ടമാവുകയും ചെയ്തിരുന്നു. ഒടുവില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തിയത്.

പഞ്ചാബില്‍

അതേസമയം, പഞ്ചാബില്‍ ചരണ്‍ജിസ് സിങ് ചന്നി അടുത്ത മുഖ്യമന്ത്രിയാവും. ചരൺജിത്തിനെ നിയമസഭാ കക്ഷിനേതാവായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തതായി പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ട്വിറ്ററിലൂടെ അറിയിച്ചു. അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ വിദ്യാഭ്യായ മന്ത്രിയുടെ ചുമതലുയുള്ള മന്ത്രിയായിരുന്നു. ദളിത് വിഭാഗത്തില്‍ നിന്നുള്ള പഞ്ചാബിലെ ആദ്യ മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിങ്. നേരത്തെ സുഖ്ജിന്ദർ സിങ് രൺധാവയെ മുഖ്യമന്ത്രിയാക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഒരു വിഭാഗം എംഎല്‍എമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+