Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്വാഡ് ഉച്ചകോടി; 'മോദി ... നിങ്ങളെ കണ്ടതിൽ സന്തോഷം', മോദിയെ അഭിവാദ്യം ചെയ്ത് ബൈഡന്‍

ആദ്യ ക്വാഡ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. 'പ്രധാനമന്ത്രി മോദി ... നിങ്ങളെ കണ്ടതിൽ സന്തോഷമുണ്ട്'- എന്നായിരുന്നു മോദിയെ അഭിവാദ്യം ചെയ്ത് ബൈഡന്‍ പറഞ്ഞത്. ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച് നരേന്ദ്ര മോദി ഉള്‍പ്പടേയുള്ളവര്‍ സംസാരിച്ചു. വാക്‌സിനുകൾ, കാലാവസ്ഥാ വ്യതിയാനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് രാഷ്ട്രങ്ങളുടെ അജണ്ട ആഗോള നന്മയുടെ തന്നെ ശക്തിയായി കൂട്ടായ്മയുടെ മാറ്റുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരതയുടെ ഒരു പ്രധാന സ്തംഭമായി ക്വാഡ് കൂട്ടായ്മ തുടരുമെന്നും മോദി വ്യക്തമാക്കി.

പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ ഇന്തോ-പസഫിക് മേഖല നിലനിർത്തുന്നതിനുള്ള സഹകരണത്തിന്റെ പ്രായോഗിക മേഖലകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കുവെച്ചു. ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്ന 'വാസുധൈവ കുട്ടുമ്പകം' എന്ന പുരാതന തത്ത്വചിന്തയുടെ വിപുലീകരണമായാണ് ഞാൻ ഈ പോസിറ്റീവ് കാഴ്ചപ്പാടിനെ കാണുന്നത്. മുന്നോട്ട് വെച്ച മൂല്യങ്ങൾ നടപ്പിലാക്കുന്നതിനായി നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

bid

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡ് സുഗ, യുഎസ്എ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു. സമകാലിക വെല്ലുവിളികളായ ഊർജ്ജസ്വലമായ വിതരണ ശൃംഖലകൾ, ഉയർന്നുവരുന്നതും നിർണായകവുമായ സാങ്കേതികവിദ്യകൾ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടുകളാണ് ഉച്ചകോയിടിയില്‍ ചര്‍ച്ചയായത്.

ഇന്തോ-പസഫിക് മേഖലയിൽ സുരക്ഷിതവും സമതുലിതവും താങ്ങാനാവുന്ന നിരക്കിലുള്ളതുമായ വാക്സിനുകൾ ഉറപ്പ് വരുത്തുന്നതിനും , കോവിഡ് -19 മഹാമാരിയെ ചെറുക്കാനായി നടന്നു വരുന്ന ഉദ്യമങ്ങളിലെ സഹകരണത്തിനുള്ള അവസരങ്ങളും നേതാക്കൾ ചർച്ച ചെയ്തു.

നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+