കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

38 പേരോട് പൊരുതിജയിച്ച സ്വതന്ത്ര എംഎൽഎയെ ബിജെപി പൊക്കി... പ്രതിഫലം 50 കോടിയും മന്ത്രിക്കസേരയും??

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുടെ കുതിരക്കച്ചവടം കൊഴുക്കുന്നു. മുള്‍ബാഗലില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച് ജയിച്ച എച്ച് നാഗേഷ് ബിജെപിയിലേക്ക് മറുകണ്ടം ചാടിയതായതാണ് റിപ്പോര്‍ട്ട്. 50 കോടിയും മന്ത്രി പദവും വാഗ്ദാനം ചെയ്താണ് നാഗേഷിനെ ബിജെപി കാമ്പില്‍ എത്തിച്ചതെന്നാണ് വിവരം. ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാഗേഷ് ഇന്നലെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

bjp

കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റായ മുള്‍ബാഗലില്‍ എംഎല്‍എ ആയ കൊത്തൂര്‍ മഞ്ജുനാഥിന്‍റെ പത്രിക തള്ളിയതോടെ കോണ്‍ഗ്രസിന് അവിടെ സ്ഥാനാര്‍ത്ഥി ഇല്ലാതാവുകയായിരുന്നു. പട്ടികജാതി സംവരണ സീറ്റായിരുന്നു മുള്‍ബാഗല്‍. മഞ്ജുനാഥിന് ഇവിടെ സീറ്റ് നല്‍കരുതെന്ന് ദളിത് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അത് അംഗീകരിച്ചില്ല. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‌ മഞ്ജുനാഥിന്‍റെ പത്രിക തള്ളിയതോടെ കോണ്‍ഗ്രസിന് അവിടെ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതാവുകയായിരുന്നു. പിന്നാലെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നാഗേഷിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
Karnataka Elections 2018 : പണമൊഴുക്കി BJPയുടെ ചാക്കിട്ട് പിടുത്തം | Oneindia Malayalam

ബിജെപിയുടെ ഓഫര്‍ നാഗേഷ് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ നാല് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് ജെഡിഎസ് എംഎല്‍എമാരും അപ്രത്യക്ഷതായും വിവരമുണ്ട്. ഇവരേയും ബിജെപി ചാക്കിലാക്കിയതാവും എന്നാണ് നിരീക്ഷണം. ഏത് വിധേനയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും ഭരണം കൈവിട്ട് പോകുന്നത് ബിജെപിക്ക് ചിന്തിക്കാനേ കഴിയില്ല. തനിച്ച് അധികാരത്തില്‍ വരാമെന്ന് ഏറെ കുറേ ഉറപ്പായതിനിടെയായിരുന്നു ബിജെപിക്ക് പ്രതിസന്ധി തീര്‍ത്ത് കോണ്‍ഗ്രസും ജെഡിഎസും നീങ്ങിയത്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കി ഭരണം നേടുകമാത്രമാണ് ബിജെപിയുടെ ലക്ഷ്യം.

English summary
r nagesh offered 50 crore and minister seat says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X