കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്റ്റര്‍ അറ്റോര്‍ണി, കാര്‍ഗില്‍ യുദ്ധം 2000ല്‍ അല്ലേ? റാഫേല്‍ വന്നത് 2014ല്‍- കോടതിയുടെ ചോദ്യം

Google Oneindia Malayalam News

Recommended Video

cmsvideo
അറ്റോർണി ജനറലെ ഉത്തരം മുട്ടിച്ച് രഞ്ജൻ ഗോഗോയ് | Oneindia Malayalam

ദില്ലി: റാഫേല്‍ യുദ്ധവിമാന ഇടപാട് വിവാദം സുപ്രീംകോടതിയില്‍ ചൂടേറിയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ വ്യോമ സേനയ്ക്ക് റാഫേല്‍ വിമാനം അത്യാവശ്യമാണെന്ന് കേന്ദ്രം നിലപാടെടുത്തു. ഇതിന്റെ ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

Supre

എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ടത് രഹസ്യമായ കാര്യങ്ങളാണെന്നും എല്ലാം പരസ്യമാക്കാന്‍ സാധിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ബോധിപ്പിച്ചു. വിലവിവരങ്ങള്‍ അറ്റോര്‍ണി ജനറല്‍ മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സാങ്കേതിക വിവരങ്ങള്‍ അറിയാന്‍ വ്യോമ സേനാ ഉദ്യോഗസ്ഥരെ കോടതി വിളിപ്പിക്കുകയും സംശയങ്ങള്‍ തീര്‍ക്കുകയും ചെയ്തു.

ബുധനാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെ അറ്റോര്‍ണി ജനറല്‍ വേണുഗോപാല്‍ കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം കോടതിയുടെ സംശയത്തിനിടയാക്കി. കാര്‍ഗില്‍ യുദ്ധവേളയില്‍ റാഫേല്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ഇത്രയും നഷ്ടങ്ങള്‍ സഹിക്കേണ്ടി വരില്ലായിരുന്നുവെന്ന് വേണുഗോപാല്‍ പറഞ്ഞു.

എണ്ണ തേടി ഇന്ത്യ അമേരിക്കയിലേക്ക്; സൗദിക്കും ഇറാനും തിരിച്ചടി, വില കുറഞ്ഞ എണ്ണയുമായി അമേരിക്കഎണ്ണ തേടി ഇന്ത്യ അമേരിക്കയിലേക്ക്; സൗദിക്കും ഇറാനും തിരിച്ചടി, വില കുറഞ്ഞ എണ്ണയുമായി അമേരിക്ക

ഈ സമയമാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് സരസമായ ചോദ്യം ഉന്നയിച്ചത്. മിസ്റ്റര്‍ അറ്റോര്‍ണി, കാര്‍ഗില്‍ യുദ്ധം നടന്നത് 1999-2000 കാലത്താണ്. റാഫേല്‍ വിമാനം വരുന്നത് 2014ല്‍ ആണ്. താങ്കള്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ പൊരുത്തപ്പെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സൂചിപ്പിച്ചു.

താന്‍ ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയതാണെന്നും കാര്‍ഗില്‍ യുദ്ധകാലത്ത് റാഫേല്‍ യുദ്ധവിമാനം ഉണ്ടായിരുന്നെങ്കില്‍ എന്നാണ് സൂചിപ്പിച്ചതെന്നും ചിരിച്ചുകൊണ്ട് വേണുഗോപാല്‍ പറഞ്ഞു.

English summary
"Rafale May Have Helped In Kargil": Centre's Hypothetical Claim In Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X