സ്ഥാനാര്‍ഥി അറസ്റ്റില്‍; രാഹുല്‍ റാലി ഒഴിവാക്കി

ദില്ലി: രാഹുല്‍ ഗാന്ധി സഹറന്‍പൂര്‍ മണ്ഡലത്തില്‍ നടത്താനിരുന്ന റാലി ഒഴിവാക്കി. ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാഹുല്‍ റാലി ഒഴിവാക്കിയത്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വെട്ടിനുറുക്കി കൊല്ലുമെന്ന് പ്രസംഗിച്ചതിനാണ് പോലീസ് കോണ്‍ഗ്രസ് നേതാവും സഹറന്‍പൂരിലെ സ്ഥാനാര്‍ഥിയുമായ ഇമ്രാന്‍ മസൂദിനെ അറസ്റ്റ് ചെയ്തത്.

സ്ഥാനാര്‍ഥിയില്ലാതെ മണ്ഡലത്തില്‍ റാലി നടത്തുക എന്ന സാഹസം ഒഴിവാക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കൂടിയായ രാഹുല്‍ ഗാന്ധി റാലി വേണ്ടെന്ന് വെച്ചത്. സ്ഥാനാര്‍ഥിയെവിടെ എന്ന് ആളുകള്‍ ചോദിച്ചാല്‍ അവരോടും പറയേണ്ടി വരും സ്ഥാനാര്‍ഥി പോലീസ് സ്‌റ്റേഷനിലാണ് എന്ന്. അറസ്റ്റിന്റെ കാരണവും പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നതല്ല.

rahul-gandhi

ഉത്തര്‍ പ്രദേശിനെ ഗുജറാത്താക്കാന്‍ ശ്രമിച്ചാല്‍ നരേന്ദ്ര മോദിയെ വെട്ടി നുറുക്കി കഷണങ്ങളാക്കും എന്നായിരുന്നു ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഇമ്രാന്‍ മസൂദ് പ്രസംഗിച്ചത്. ഈ വീഡിയോ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇമ്രാന്‍ മസൂദിന്റെ പ്രസ്താവനയ്ക്ക് യാതൊരു വിധ പിന്തുണയും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും കിട്ടിയില്ല.

ശനിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഇമ്രാന്‍ മസൂദിന്റെ തിരഞ്ഞെടുപ്പ് ഭാവിയും ഇതോടെ ആശങ്കയിലായിരിക്കുകയാണ്. ബി എസ് പിയിലെ ജഗദീഷ് സിംഗ് റാണയാണ് സഹറന്‍പൂരിലെ ഇപ്പോഴത്തെ എം പി. കോണ്‍ഗ്രസിന് പുറമേ സിറ്റിംഗ് എം പിയായ റാണ, ബി ജെ പിയുടെ രാഘവ് പാല്‍ ശര്‍മ, എസ് പി യിലെ ഷസാന്‍ മസൂദ് എന്നിവരും ഇത്തവണ മത്സരത്തിനുണ്ട്. യോഗേന്ദ്ര ദഹിയയാണ് ഇവിടത്തെ ആപ്പ് സ്ഥാനാര്‍ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+