കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിജി... 'കാട്ടിക്കൂട്ടലുകള്‍' അവസാനിപ്പിക്കൂ, ആവശ്യമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കൂ എന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാട്ടിക്കൂട്ടലുകളെല്ലാം അവസാനിപ്പിച്ച് കൊറോണ വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്കെല്ലാം എത്തിക്കാന്‍ ശ്രമിക്കൂ എന്ന് അദ്ദേഹം ഉപദേശിച്ചു. പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രാഹുല്‍ പ്രതികരിച്ചത്.

r

18 ദിവസം കൊണ്ട് കൊറോണക്കെതിരായ യുദ്ധം വിജയിക്കുമെന്ന മോദിയുടെ പഴയ വാഗ്ദാനം രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. പാത്രം കൊട്ടലും ബെല്ലടിക്കലും മൊബൈല്‍ ടോര്‍ച്ച് തെളിയിക്കലുമെല്ലാം നടത്തിയില്ലേ. കൊറോണ ഇപ്പോഴും ശക്തമായി മുന്നോട്ട് പോകുന്നു. ഇപ്പോള്‍ രണ്ടാം തരംഗമാണ്. ലക്ഷക്കണക്കിന് ആളുകളാണ് രോഗികളാകുന്നത്. 'ആഘോഷമാക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍' അവസാനിപ്പിക്കണം. ആവശ്യമുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണം. വാക്‌സിന്‍ കയറ്റുമതി അവസാനിപ്പിക്കണം. രോഗ വ്യാപനം കാരണം പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം. 385 ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊറോണക്കെതിരായ മോദിയുടെ പോരാട്ടം വിജയിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2

രാജ്യത്ത് കൊറോണ വ്യാപനം ശക്തമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.68 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. 904 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഛത്തീസ്ഗഡിലും കേരളത്തിലുമെല്ലാം രോഗ വ്യാപനം ശക്തമാകുകയാണ്. മഹാരാഷ്ട്ര ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന സൂചനകളുണ്ട്. ദില്ലിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കര്‍ണാടക ആവശ്യമെങ്കില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. കേരളത്തിലും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ആവശ്യത്തിന് വാക്‌സിന്‍ ഇല്ലാത്തത് കാരണം റഷ്യയുടെ വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് അനുമതി നല്‍കി.

English summary
Rahul Gandhi criticized Narendra Modi and says Vaccinate All Who Need It
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X