കോണ്‍ഗ്രസ് പ്രചാരണത്തില്‍ നിന്ന് മുങ്ങി രാഹുല്‍, മോഗ റാലി പൊളിഞ്ഞു, പഞ്ചാബില്‍ ട്രാപ്പിലായി സിദ്ദു
ദില്ലി: കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ വരവ് ഉറപ്പിച്ചതിന് പിന്നാലെ വന്‍ പ്രശ്‌നങ്ങള്‍. നിര്‍ണായകമായ തിരഞ്ഞെടുപ്പ് പ്രചാരണം പഞ്ചാബില്‍ നടക്കാനിരിക്കെ രാഹുല്‍ ഇന്ത്യയില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്. പല പ്രമുഖ നേതാക്കളും രാഹുലിന്റെ ഈ നീക്കത്തില്‍ രോഷത്തിലാണ്. ജി23 നേതാക്കള്‍ അടക്കം ഇത്തവണ രാഹുലിനെ കൈവിട്ടിരിക്കുകയാണ്.
ബൊമ്മൈയുടെ കോട്ടയില്‍ വീണ്ടും കോണ്‍ഗ്രസ്, ഡികെ മാജിക്കില്‍ ബിജെപിക്ക് ഹാട്രിക്ക് തോല്‍വി
പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം നഷ്ടമാകുന്നതിന്റെ വക്കിലാണ്. എന്നിട്ടും രാഹുല്‍ ഒന്നും പറയാതെ പോയത് രാഷ്ട്രീയ വൃത്തങ്ങളില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. കേരളത്തിലെ നേതാക്കള്‍ അടക്കം രാഹുലിനെ പരിഹസിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിലെ പല സീനിയര്‍ നേതാക്കളും ഈ നീക്കം തീരെ ഇഷ്ടപ്പെട്ടിട്ടില്ല. പ്രിയങ്ക ഗാന്ധി പാര്‍ട്ടിയെ നയിക്കണമെന്ന വാദവും ഇതോടെ ശക്തമായിരിക്കുകയാണ്.
മരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിള

രാഹുല്‍ ഗാന്ധി പഞ്ചാബിലെ മോഗയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. ഇതിനിടയിലാണ് രാഹുല്‍ മുങ്ങിയത്. പഞ്ചാബ് കോണ്‍ഗ്രസാകെ ഞെട്ടലിലാണ്. തിരഞ്ഞെടുപ്പ് നേരത്തെയായാല്‍ രാഹുലില്ലാതെ പ്രചാരണം മുന്നോട്ട് പോകുന്നത് കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കും. ജനുവരി മൂന്നിനായിരുന്നു മോഗയില്‍ രാഹുലിന്റെ റാലി തീരുമാനിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ പോയതോടെ ഈ റാലി തന്നെ മാറ്റിവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വ്യക്തിപരമായ സന്ദര്‍ശനത്തിനാണ് വിദേശത്ത് പോയതെന്നാണ് രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്.

ഇറ്റലിയിലേക്കാണ് രാഹുല്‍ ഗാന്ധി പോയിരിക്കുന്നതെന്നാണ് വിവരം. പാര്‍ട്ടിക്ക് അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ രാഹുല്‍ ഇത്തരത്തില്‍ മുങ്ങുന്നത് പതിവായിരിക്കുകയാണ്. നേതാക്കളാരും ഇതുവരെ രാഹുലിനെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടില്ല. കേരളത്തില്‍ സിപിഎമ്മും കേന്ദ്രത്തില്‍ ബിജെപിയും ഒരുപോലെ രാഹുലിനെ വളഞ്ഞിട്ട് ആക്രമണവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ ഒരു നേതാവ് പോലും ഇതിനെ ന്യായീകരിച്ചിട്ടില്ല. മറിച്ച് പലരും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഗാന്ധി കുടുംബത്തിനാകെ ഇത് സമ്മര്‍ദം തരുന്നതാണ്.

രാഹുല്‍ കോണ്‍ഗ്രസിന്റെ സ്ഥാപന ദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ ഇന്ത്യ. വിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുതുവത്സരാഘോഷം ഇറ്റലിയില്‍ ആഘോഷിക്കാനാണ് രാഹുലിന്റെ ശ്രമം. ഇവിടെ പ്രായമായ മുത്തശ്ശിയുണ്ട്. അവര്‍ക്കൊപ്പമാണ് സമയം ചെലവിടുക. കഴിഞ്ഞ വര്‍ഷവും രാഹുല്‍ ഇറ്റലിയിലായിരുന്നു. അതേസമയം ചെറിയൊരു സന്ദര്‍ശനത്തിനാണ് രാഹുല്‍ പോയത്. ബിജെപിയും മാധ്യമ സുഹൃത്തുക്കളും ചേര്‍ന്ന് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കരുതെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അതേസമയം നവംബറില്‍ മൂന്നാഴ്ച്ചയോളം രാഹുല്‍ വിദേശത്തായിരുന്നു. എന്നാല്‍ എവിടെയാണെന്ന് പോലും പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല.

രാഹുലിന്റെ തുടര്‍ച്ചയായിട്ടുള്ള റാലി പഞ്ചാബ് കോണ്‍ഗ്രസിനെയും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയുമാണ് ആശങ്കപ്പെടുത്തുന്നത്. പഞ്ചാബില്‍ ജനുവരി പതിനഞ്ചിനായിരിക്കും രാഹുല്‍ റാലി നടത്തുക. പതിനാറിന് ഗോവയിലും രാഹുല്‍ പ്രചാരണത്തിന് തുടക്കമിടും. പഞ്ചാബില്‍ രാഹുലിനെ കൊണ്ടുവന്ന് കാര്യങ്ങള്‍ അനുകൂലമാക്കാന്‍ നവജ്യോത് സിംഗ് സിദ്ദു ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ കൊഴിഞ്ഞുപോവുകയും, തുടര്‍ച്ചയായ തമ്മിലടിയും പരിഹരിക്കാതെ രാഹുല്‍ വിദേശത്തേക്ക് പോവുകയായിരുന്നു. മോഗയിലെ റാലി പാര്‍ട്ടിയിലെ ഐക്യത്തെ കാണിക്കാന്‍ വേണ്ടിയായിരുന്നു നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.

രാഹുല്‍ വിദേശത്ത് പോയെന്ന് പഞ്ചാബിലെ നേതാക്കളില്‍ ഒരാള്‍ പോലും അറിഞ്ഞിരുന്നില്ല. എന്നാല്‍ മോഗ റാലി പൊളിഞ്ഞതില്‍ കടുത്ത നിരാശയിലാണ് പഞ്ചാബിലെ നേതൃത്വം. ചരണ്‍ജിത്ത് ചന്നിയെയും സിദ്ദുവിനെയും ഒരുവേദിയില്‍ കൊണ്ടുവരാനായിരുന്നു രാഹുലിന്റെ പ്ലാന്‍. രാഹുലിന്റെ അസാന്നിധ്യം കാരണം പാര്‍ട്ടിയിലെ ടിക്കറ്റ് വിതരണം വൈകി കൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടിക വൈകിയാല്‍ അത് വിജയിക്കാനുള്ള സാധ്യത തീരെ കുറയ്ക്കും. നിലവില്‍ പഞ്ചാബില്‍ എഎപി അധികാരം പിടിക്കാനുള്ള സാധ്യതയാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. ഇതൊന്നും ഹൈക്കമാന്‍ഡ് കാര്യമായി എടുത്തിട്ടില്ല.

മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ദു ശ്രമിക്കുന്നുണ്ടെങ്കില്‍ രാഹുല്‍ പ്രഖ്യാപിക്കില്ലെന്ന നിലപാടിലാണ്. സിദ്ദു വേറെ പാര്‍ട്ടിയിലേക്ക് പോകുമെന്നാണ് കോണ്‍ഗ്രസിലെ പ്രമുഖരെല്ലാം പറയുന്നത്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ രാഹുലിനും താല്‍പര്യമില്ല. എന്നാല്‍ പ്രഖ്യാപനം വരാതെ താന്‍ പാര്‍ട്ടിക്കായി പ്രചാരണം നടത്തില്ലെന്നാണ് സിദ്ദുവിന്റെ നിലപാട്. മന്ത്രിയായ റാണ ഗുര്‍ജിത് സിംഗ് പരസ്യമായി സിദ്ദുവിനെ വെല്ലുവിളിച്ചിരിക്കുകയാണ്. തനിക്ക് ടിക്കറ്റ് നിഷേധിക്കാന്‍ നോക്കിയാല്‍ സ്വതന്ത്രനായി നിന്ന് ജയിക്കുമെന്നാണ് റാണയുടെ വെല്ലുവിളി. സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തിനായി മാത്രമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

കോണ്‍ഗ്രസ് നേതൃത്വവും സംസ്ഥാന നേതാക്കളും നിലവില്‍ സിദ്ദുവിനെതിരായി മാറിയിരിക്കുകയാണ്. രാഹുല്‍ ഇടപെട്ട് സിദ്ദുവിനെ നിയന്ത്രിക്കണമെന്നാണ് ആവശ്യം. അമരീന്ദറിനെ ഇതേ ആവശ്യ സമയത്ത് മുങ്ങുന്നതിനെ പഞ്ചാബിലെ നേതാക്കള്‍ വിമര്‍ശിക്കാറുണ്ടായിരുന്നു. ആര്‍ക്കും അദ്ദേഹത്തെ കാണാന്‍ പോലും കിട്ടാറില്ലായിരുന്നു. അത് തന്നെയാണ് രാഹുലിന്റെ കാര്യത്തിലും സംഭവിക്കുന്നതെന്ന് പഞ്ചാബിലെ സീനിയര്‍ നേതാക്കള്‍ പറയുന്നു. ബിജെപി പ്രമുഖ നേതാക്കളെയെല്ലാം ചാക്കിട്ട് പിടിക്കുന്നതാണ് ഏറ്റവും വലിയ ആശങ്ക. മൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ ഇതിനോടകം പാര്‍ട്ടി വിട്ടു. സീനിയര്‍ നേതാവ് സുഖ്ജീന്ദര്‍ രാജ് സിംഗ് രാജിവെച്ചു. ഇതൊക്കെ പരിഹരിക്കാന്‍ രാഹുല്‍ വന്നാലേ സാധിക്കും.