കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന്‍ രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ പുതിയ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ഒരേസമയം പിന്തുണയും എതിര്‍പ്പും. രാജസ്ഥാനില്‍ നടന്ന റാലിയില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ രാഹുല്‍ എടുത്തിരുന്നു. അത് അടുത്ത വര്‍ഷത്തോടെ നടപ്പാക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ രാഹുലിന് ചുറ്റും നില്‍ക്കുന്ന ടീമിനെ മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് നീക്കം.

മേഘാലയയില്‍ കോണ്‍ഗ്രസ് ചതിച്ചെന്ന് തൃണമൂല്‍, ബിജെപി സഖ്യത്തില്‍ പ്രതിപക്ഷത്തിന് അമ്പരപ്പ്

അതേസമയം കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ വന്‍ തോതില്‍ രാഹുലുമായി അകന്നിരിക്കുകയാണ്. രാഹുലിന്റെ ഇപ്പോഴത്തെ പ്രചാരണം ചൗക്കീദാര്‍ ചോര്‍ എന്ന ക്യാമ്പയിന് പോലെ തന്നെയാണെന്ന് ഇവര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ തോല്‍വി കടുപ്പമാകാനുള്ള സാധ്യത ഇവര്‍ മുന്നില്‍ കാണുന്നു. എന്നാല്‍ മാറ്റവുമായി മുന്നോട്ടെന്ന് രാഹുലും പറയുന്നു.

1

രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള നീക്കങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാനായി സീനിയര്‍ നേതാക്കള്‍ അണിയറയില്‍ ഒരുങ്ങി നില്‍ക്കുകയാണ്. അതുകൊണ്ട് കൂടിയാണ് ഇത് ഹൈക്കമാന്‍ഡ് വൈകിക്കുന്നത്. ദേശീയ തലത്തില്‍ മാത്രമല്ല സംസ്ഥാന തലത്തിലും മാറ്റം ആ സമയം വേണ്ടി വരും. ഗുലാം നബി ആസാദ് കശ്മീരില്‍ അധ്യക്ഷനാവാന്‍ വേണ്ടി കാത്തിരിക്കുന്നതും ആ മാറ്റത്തിന് വേണ്ടിയാണ്. കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സംസ്ഥാന തലത്തിലും സോണിയാ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അത് പല പ്രമുഖരെയും പ്രാദേശിക തലത്തില്‍ കരുത്തുറ്റ നേതാവാക്കുകയും ചെയ്യും.

2

സംസ്ഥാന തലത്തില്‍ മാറ്റം വന്നാല്‍ രാഹുലിന് ഹൈക്കമാന്‍ഡില്‍ കാര്യമായ നിയന്ത്രണം ഉണ്ടാവില്ല. ജി23 നേതാക്കളെ നിയന്ത്രിക്കാന്‍ രാഹുലിന് സാധിക്കുന്നില്ലെന്ന പരാതി രാഹുലിനെ കുറിച്ചുണ്ട്. എന്നാല്‍ അവര്‍ക്ക് വേണ്ടിയാണ് രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചതെന്ന് രാഹുല്‍ പക്ഷം പറയുന്നു. നിലവില്‍ ഹൈക്കമാന്‍ഡ് രാഹുല്‍-പ്രിയങ്ക പക്ഷത്തിന്റെ സ്വാധീനത്തിലാണ്. എല്ലാ നേതാക്കളും ഇവരോട് അടുപ്പമുള്ളവരാണ്. അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ നേതാക്കള്‍ ഡിസിസികള്‍ പിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. കശ്മീരിന് പുറമേ മഹാരാഷ്ട്രയില്‍വ സഞ്ജയ് നിരുപം സംസ്ഥാന സമിതി പിടിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഛത്തീസ്ഗഡിലും പഞ്ചാബിലും ഇതിന്റെ തുടര്‍ച്ചയുണ്ട്.

3

ഈ സാഹചര്യത്തിലാണ് ഇനി ഉപദേശകരെ തനിക്ക് വേണ്ടെന്ന് രാഹുല്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ റാലി നേരത്തെ ദില്ലിയില്‍ നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇതിന് അനുമതി നിഷേധിച്ചതോടെ ആരോടും ചോദിക്കുക പോലും ചെയ്യാതെയാണ് രാഹുല്‍ ഇത് ജയ്പൂരിലേക്ക് മാറ്റിയത്. അതിന് ശേഷമാണ് അശോക് ഗെലോട്ടിനെ വിവരമറിയിച്ചത്. ഇത് ഉപദേശകരെ വേണ്ട എന്ന് തീരുമാനിച്ചതിന് ശേഷമായിരുന്നു. എന്നാല്‍ ഇതില്‍ രാഹുലിന് പക്ഷേ പിഴച്ചു. വില വര്‍ധനവിനെതിരെയുള്ള സമരം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അല്ലായിരുന്നു നടത്തേണ്ടിയിരുന്നത്. കാരണം അവിടെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ നിലവിലുണ്ടാവും.അത് വര്‍ധിപ്പിക്കാന്‍ മാത്രമാണ് ഇത്തരം സമരങ്ങള്‍ സഹായിക്കുക.

4

രാഹുലിന് പിഴച്ചെങ്കിലും സച്ചിന്‍ പൈലറ്റിന് ഈ സമരം കൊണ്ട് വന്‍ നേട്ടമാണ് ഉണ്ടായത്. ജനങ്ങളില്‍ നിന്ന് വമ്പന്‍ പ്രതികരണമാണ് സച്ചിന് ലഭിച്ചത്. അശോക് ഗെലോട്ട് അതില്‍ മുങ്ങി പോയി. സച്ചിന്‍ തിരിച്ചുവരണമെന്ന ആവശ്യമാണ് ഇതിലുടനീളം സാധാരണക്കാര്‍ ഉയര്‍ത്തിയത്. സച്ചിന്‍ ഗ്രൂപ്പിന് വരെ ഇത് ആവേശമാണ് നല്‍കിയത്. ഗെലോട്ടിന്റെ ജനപ്രീതിയില്‍ കാര്യമായ ഇടിവ് സംസ്ഥാനത്തുണ്ടായിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുന്ന നേതാവ് ഗെലോട്ടായിരിക്കുമെന്ന് ഉറപ്പാണ്. നിലവില്‍ എംഎല്‍എമാരുടെ എണ്ണത്തിലാണ് ഗെലോട്ട് പിടിച്ച് നില്‍ക്കുന്നത്. രാഹുല്‍ മുഖ്യമന്ത്രിയുടെ സര്‍വേ എടുക്കാന്‍ തീരുമാനിച്ചാല്‍ ആ നിമിഷം ഗെലോട്ടിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകും. കാരണം സച്ചിന്‍ അതിന് മുകളിലെത്തുമെന്ന് ഉറപ്പാണ്.

Recommended Video

cmsvideo
മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam
5

അതേസമയം ജി23 നേതാക്കളെ രാഹുല്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ജയ്പൂരിലെ റാലിയിലേക്ക് ആസാദ് അടക്കമുള്ളവര്‍ക്ക് ക്ഷണവുമുണ്ടായിരുന്നു. ഹരിയാനയിലെ പ്രമുഖ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ, ആനന്ദ് ശര്‍മ, എന്നിവര്‍ ഗാന്ധി കുടുംബവുമായി വേദി പങ്കിടുകയും ചെയ്തു. ഇത് ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ്. എന്നാല്‍ ഗുലാം നബി ആസാദ് ചടങ്ങില്‍ പങ്കെടുത്തില്ല. അസൗകര്യം മൂലമാണിത്. ഇവരെല്ലാം രാഹുല്‍ വിലക്കയറ്റത്തിന്റെ വിഷം ഹിന്ദു-ഹിന്ദുത്വയിലേക്ക് മാറ്റിയെന്ന പരാതിയാണ് അറിയിച്ചത്. ഹിന്ദു രാഷ്ട്രീയം എന്നത് ബിജെപിയുടെ ശക്തി കേന്ദ്രമാണ്. അവിടേക്ക് കയറി ചെന്നാല്‍ അത് ബിജെപിക്ക് എളുപ്പത്തില്‍ ജയിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കലാണ്. അതാണ് സീനിയര്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

6

സച്ചിനുള്ള പിന്തുണ രാഹുലിനെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇനിയും അദ്ദേഹത്തെ പ്രമുഖ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്താനാവില്ലെന്ന കാഴ്ച്ചപ്പാടിലാണ് രാഹുല്‍. നിലവില്‍ ദേശീയ തലത്തില്‍ തന്നെ വലിയ പദവികള്‍ സച്ചിന് നല്‍കും. കോണ്‍ഗ്രസിലെ രണ്ടാമന് തുല്യനായി സച്ചിനെ മാറ്റുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ സച്ചിന്‍ സംസ്ഥാന തലത്തില്‍ നിന്ന് രാജസ്ഥാനിലേക്ക് മടങ്ങി വരാനും സാധ്യതയുണ്ട്. അവിടെ മുഖ്യമന്ത്രി സ്ഥാനം രാഹുലിനെ കാത്തിരിക്കുന്നുണ്ട്. 2023ലെ നിയസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സച്ചിന്‍ രാജസ്ഥാനിലേക്ക് മടങ്ങും. അശോക് ഗെലോട്ടിന്റെ മകന് സംസ്ഥാനത്ത് കൂടുതല്‍ പദവി ലഭിക്കും. അതേസമയം ഗെലോട്ടിന് ദേശീയ തലത്തില്‍ റോളുണ്ടാവും.

7

മമതയുടെ കാര്യം നോക്കി കൊള്ളാമെന്ന് ശരത് പവാര്‍ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. സോണിയ ഗാന്ധി വിളിച്ച യോഗത്തിലാണ് പവാര്‍ ഇക്കാര്യം അറിയിച്ചത്. രാഹുലും ഈ ചര്‍ച്ചയിലുണ്ടായിരുന്നു. മമതയും തൃണമൂല്‍ കോണ്‍ഗ്രസുമായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. പവാര്‍ പാര്‍ലമെന്റ് സെഷന് ശേഷം മമതയുമായി കാര്യങ്ങള്‍ സംസാരിക്കും. ഇതില്‍ കോണ്‍ഗ്രസുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് പവാര്‍ അഭ്യര്‍ത്ഥിക്കും. സോണിയ മറ്റൊരു യോഗം കൂടി വിളിക്കുന്നുണ്ട്. എംകെ സ്റ്റാലിന്‍, ഹേമന്ദ് സോറന്‍, ഉദ്ധവ് താക്കറെ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം യുപിഎ ഇല്ലെന്ന മമതയുടെ പരാമര്‍ശം പൊറുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. പക്ഷേ നേരിട്ട് മമതയെ ഒന്നും പറയേണ്ടെന്നാണ് തീരുമാനം.

8

തെലങ്കാന രാഷ്ട്രസമിതിയെ യുപിഎയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ടിആര്‍എസ് നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. ഇതിനെ തുടര്‍ന്നാണ് സ്റ്റാലിനെ കാണാന്‍ കെ ചന്ദ്രശേഖര റാവു എത്തിയത്. ബിജെപിയുടെ അധികാര മോഹങ്ങളെ തുടര്‍ന്ന് കെസിആര്‍ ആകെ രോഷത്തിലാണ്. പാര്‍ലമെന്റില്‍ ബിജെപി അതിശക്തമായിട്ടാണ് ടിആര്‍എസ് നേരിടുന്നത്. നേരത്തെ പ്രമുഖ ടിആര്‍എസ് നേതാവും മന്ത്രിയുമായിരുന്ന എടേല രാജേന്ദര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതാണ് ടിആര്‍എസും ബിജെപിയും തമ്മില്‍ തെറ്റാന്‍ കാരണം. കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന കക്ഷികള്‍ക്ക് പകരം മറ്റ് കക്ഷികളെ കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാന്‍ സോണിയ നിര്‍ദേശിച്ചത്.

കാഴ്ച്ച തിരിച്ചുകിട്ടിയോ? വൈക്കം വിജയലക്ഷ്മിയുടെ മറുപടി വൈറല്‍, റെറ്റിന മാറ്റിവെച്ചാല്‍ ശരിയാവുംകാഴ്ച്ച തിരിച്ചുകിട്ടിയോ? വൈക്കം വിജയലക്ഷ്മിയുടെ മറുപടി വൈറല്‍, റെറ്റിന മാറ്റിവെച്ചാല്‍ ശരിയാവും

English summary
rahul gandhi may avoid advisers, nww chapter opended by congress, opposition alliance on cards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X