കേരളത്തില്‍ മാത്രമല്ല മാറ്റം, കോണ്‍ഗ്രസില്‍ അടുത്ത ഘട്ടം ഇങ്ങനെ, രാഹുലിന്റെ സര്‍വേ വരുന്നു
ദില്ലി: കോണ്‍ഗ്രസില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി തയ്യാറാക്കിയ ഫോര്‍മുലയാണ് കെ സുധാകരന്റെ വരവ് എളുപ്പമാക്കിയത്. താരിഖ് അന്‍വര്‍ കേരളത്തിലെത്തി നേതാക്കളെ കണ്ടതും രാഹുലിന്റെ നിര്‍ദേശപ്രകാരമായിരുന്നു. അതിന് മുമ്പ് തന്നെ ഇവര്‍ സഹകരിക്കില്ലെന്ന രീതി രാഹുല്‍ ഉണ്ടാക്കിയിരുന്നു. അതിലൂടെ ഗ്രൂപ്പ് നേതാക്കളെ മാറ്റി നിര്‍ത്തി തീരുമാനം പ്രഖ്യാപിക്കാനും രാഹുലിന് അവസരം ലഭിച്ചിരിക്കുകയാണ്. ഇതിനായി സര്‍വേകളും രാഹുലിന്റെ നിര്‍ദേശത്തില്‍ നടന്നിരുന്നു. ഹൈക്കമാന്‍ഡിന്റെ തന്ത്രത്തിന്റെ കഥ കൂടിയാണിത്.
17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം

ഗ്രൂപ്പ് നേതാക്കളുടെ ശുപാര്‍ശ കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന രീതി വേണ്ടെന്ന കടുത്ത നിലപാടാണ് രാഹുല്‍ എടുത്തത്. ഇതാണ് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തഴയാന്‍ കാരണം. ഇത് കേരളത്തില്‍ മാത്രമല്ല രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് തിരിച്ചടിയായതും ഗ്രൂപ്പിസമാണ്. അതേ മോഡലാണ് കേരളത്തിലുമുള്ളത്. താരിഖ് അന്‍വര്‍ കേരളത്തിലെത്തിയത് ഈ നിര്‍ദേശത്തെ തുടചര്‍ന്നതാണ്. ഗ്രൂപ്പ് നേതാക്കളെയും എംപി-എംഎല്‍എമാരെയും ഭാരവാഹികളെയും ഫോണില്‍ വിളിച്ചായിരുന്നു താരിഖ് അന്‍വര്‍ അഭിപ്രായം തേടിയത്.

രണ്ട് സര്‍വേകള്‍ സുധാകരന് അനുകൂലമായി വന്നു. കേരളത്തിന്റെ കാര്യത്തില്‍ നിയോഗിച്ച സമിതി നടത്തിയ സര്‍വേയില്‍ കൂടുതല്‍ പേര്‍ പിന്തുണച്ച് കെ സുധാകരന്റെ പേരായിരുന്നു. താരിഖ് അന്‍വര്‍ റിപ്പോര്‍ട്ടും സുധാകരന് അനുകൂലമായിരുന്നു. എന്നാല്‍ ഫോണിലൂടെ നടത്തിയ സര്‍വേയില്‍ എതിര്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതോടെയാണ് തീരുമാനം നീണ്ടത്. രാഹുലാണ് ഇക്കാര്യത്തില്‍ കടുത്ത നിലപാട് എടുത്തത്. സുധാകരന്‍ മതിയെന്ന നിലപാടിലായിരുന്നു രാഹുല്‍.

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സംഘടനാ തിരഞ്ഞെടുപ്പാണ് അടുത്തതായി ഒരുങ്ങുന്നത്. കേരളത്തിലെ മാറ്റം ആദ്യ സൂചനയാണ്. ദേശീയ തലത്തില്‍ കംപ്ലീറ്റ് മാറ്റത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. സംസ്ഥാന തലത്തിലെ പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിക്കാന്‍ രാഹുലിന്റെയും പ്രിയങ്കയുടെ വിശ്വസ്തരെ നിയമിച്ച് കഴിഞ്ഞു. സോണിയ നേരിട്ടും നിര്‍ദേശം നല്‍കി. ഉത്തരാഖണ്ഡും രാജസ്ഥാനും ഹിമാചല്‍ പ്രദേശുമാണ് പ്രശ്‌നങ്ങളില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്.

ഗെലോട്ടിന്റെ ചിറകുകള്‍ ക്ലിപ്പിടാനാണ് രാഹുല്‍ ഒരുങ്ങുന്നത്. മുപ്പതിനടുത്ത് വകുപ്പുകള്‍ കൈവശം വെച്ചിരിക്കുന്നത് എന്തിനാണെന്ന ചോദ്യം രാഹുല്‍ ഉന്നയിച്ച് കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയും സച്ചിനൊപ്പമാണ്. ആറ് മന്ത്രിമാര്‍ സച്ചിന്‍ പക്ഷത്തിനും മൂന്ന് പേരെ ബിഎസ്പിയില്‍ നിന്നും സ്വതന്ത്രരില്‍ നിന്നും നിയമിക്കാനാണ് പ്ലാന്‍. നേരത്തെ വിവിധ ബോര്‍ഡുകളിലും സച്ചിന്‍ പക്ഷത്തിന് ആധിപത്യം ലഭിച്ചിരുന്നു. സച്ചിന്‍ കഴിഞ്ഞ ദിവസം പരസ്യമായി വിഷയങ്ങള്‍ ഉന്നയിച്ചതാണ് രാഹുലിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ജി23യെ പൂര്‍ണമായും കോണ്‍ഗ്രസ് അവഗണിക്കും. ഗുലാം നബി ആസാദിനെ മാത്രമാണ് തല്‍ക്കാലം കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഇതിലെ മനീഷ് തിവാരിയും ശശി തരൂരും രാഹുല്‍ പക്ഷത്തേക്ക് മാറി കഴിഞ്ഞു. കപില്‍ സിബലാണ് പ്രശ്‌നക്കാരന്‍. ഇവര്‍ക്കൊന്നും വലിയ റോള്‍ കൊടുക്കില്ല. ജനപിന്തുണയില്ലെന്ന് രാഹുലിന്റെ സര്‍വേയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ തരൂരൊന്നും അങ്ങനെയല്ല. നല്ല ജനപ്രീതിയിലുള്ള നേതാവാണ്. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിനെ മുഖ്യമന്ത്രി മുന്നില്‍ കാണുന്നുണ്ട് കോണ്‍ഗ്രസ്. ഹിമാചലില്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് പ്രഖ്യാപിക്കുക.

ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗല്‍ ജനപ്രീതിയില്‍ ഏറ്റവും മുന്നിലാണ്. അതുകൊണ്ട് ടിഎസ് സിംഗ് ദേവിനെ തല്‍ക്കാലം പരിഗണിക്കില്ല. രണ്ടര വര്‍ഷം കഴിഞ്ഞ് മുഖ്യമന്ത്രിയാക്കാമെന്ന ഓഫര്‍ ഇല്ലെന്ന തരത്തിലാണ് രാഹുല്‍ സംസാരിക്കുന്നത്. അന്ന് ഭൂരിപക്ഷ എംഎല്‍എമാരും പിന്തുണച്ചത് ബാഗലിനെയാണെന്നും ടീം രാഹുല്‍ പറയുന്നു. വിമത ഭീഷണി ഉണ്ടായാലും പ്രശ്‌നമില്ല. ഇവിടെ ബാഗേലിനെ വിട്ട് ഒരു എംഎല്‍എ പോലും ബിജെപിയിലേക്ക് പോവില്ലെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.

ഗുജറാത്തും ഉത്തരാഖണ്ഡും ഹിമാചലും പിടിക്കാന്‍ ടീം രാഹുലിലെ ഇലക്ട്രല്‍ മാനേജര്‍മാരെ തന്നെ രാഹുല്‍ നിയോഗിക്കുന്നുണ്ട്. പ്രിയങ്കയുടെ ടീമിലെ ചിലരും ഇതിനൊപ്പം ചേരും. ഭൂപേഷ് ബാഗല്‍ ഇവരെ നയിക്കുന്ന ഘടകമായി രാഹുല്‍ മാറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ കേഡര്‍ സംവിധാനത്തിലേക്ക് കൊണ്ടുവരികയാണ് ബാഗലിനുള്ള ടാര്‍ഗറ്റ്. അസമിലെ രീതി രാഹുലിന് ബോധിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലും പ്രശ്‌നങ്ങള്‍ അവസാനിച്ചു. ബാഗലിന്റെ ഛത്തീസ്ഗഡ് മോഡലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വിജയ ഫോര്‍മുല.
മഞ്ഞ സാരിയിൽ സുന്ദരിയായി നടി നിധി അഗർവാൾ ചിത്രങ്ങൾ












Click it and Unblock the Notifications