സച്ചിന്, ഡികെ ലിസ്റ്റില്‍, ടീം രാഹുല്‍ തിരിച്ചുവരുന്നു, പ്രിയങ്കയ്ക്കും റോള്‍, മുഖം മാറും!!
ദില്ലി: പഞ്ചാബിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പുതിയ അധികാര കേന്ദ്രം രൂപപ്പെടുന്നു. രാഹുല്‍ ഗാന്ധി-പ്രിയങ്ക ഗാന്ധി എന്നിവരിലേക്ക് ഹൈക്കമാന്‍ഡ് മാറിയിരിക്കുകയാണ്. പഞ്ചാബിലെ മാറ്റം ഒരു സൂചനയാണ്. പുതിയ നേതാക്കളുടെ ഒരു ലിസ്റ്റ് തന്നെ രാഹുലിന്റെ മുന്നിലുണ്ട്. രാജസ്ഥാനിലേക്കാണ് അടുത്ത നോട്ടം എന്നാണ് റിപ്പോര്‍ട്ട്. കൃത്യമായി പറഞ്ഞാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ദുര്‍ബലമായ ടീം രാഹുലിന്റെ തിരിച്ചുവരവാണ് സാധ്യമായിരിക്കുന്നത്.
അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

രാഹുലും പ്രിയങ്കയും ഒരു തലമുറ മാറ്റത്തിനാണ് ഒരുങ്ങി നില്‍ക്കുന്നത്. അതോടൊപ്പം ഒരു സംസ്ഥാനം ഒറ്റയ്ക്ക് പിടിക്കാന്‍ കെല്‍പ്പുള്ളവരെ തഴയില്ല. പഞ്ചാബില്‍ സിദ്ദു വന്നതോടെ സച്ചിന് തന്റെ അടുപ്പക്കാരെ ഹൈക്കമാന്‍ഡിന് മുന്നിലേക്ക് അയച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയാണ് ഇതിനും മുന്‍കൈ എടുക്കുന്നത്. സച്ചിനുമായുള്ള പ്രശ്നങ്ങള്‍ രാഹുല്‍ പരിഹരിച്ച് കഴിഞ്ഞു. ഉപമുഖ്യമന്ത്രിയായി സച്ചിന് തിരിച്ചുവരാനുള്ള സാധ്യത ശക്തമാണ്. അതിന് അശോക് ഗെലോട്ടിനെ മറികടക്കാന്‍ രാഹുല്‍ തയ്യാറാണ്.

സിദ്ദു പഞ്ചാബില്‍ കൂടുതല്‍ സീറ്റ് നേടി കോണ്‍ഗ്രസ് വിജയിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണ്. ക്യാപ്റ്റനുള്ള ആശങ്കയും അതാണ്. കാരണം 79 പിന്നിട്ട രാജ്യത്തെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയെ തുടരാന്‍ അനുവദിക്കുന്നതില്‍ താല്പര്യമില്ലാത്തയാളാണ് രാഹുല്‍. അതേ ഫോര്‍മുല തന്നെയാണ് രാജസ്ഥാനിലും വരാന്‍ പോകുന്നത്. നൂറ് സീറ്റില്‍ കൂടുതല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് 2023ലെ തിരഞ്ഞെടുപ്പില്‍ നേടിയാല്‍ മുഖ്യമന്ത്രി സച്ചിനായിരിക്കും. 2024ലെ ലോക്സഭാ പോരാട്ടത്തില്‍ സച്ചിന് നിര്‍ണായക റോളും രാഹുലിനൊപ്പമുണ്ടാവും.

സച്ചിന് മുന്നില്‍ രണ്ട് ഓപ്ഷനുകളാണ് ഇപ്പോഴുള്ളത്. ഒന്ന് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയാണ്. അതല്ലെങ്കില്‍ രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രി പദം നേടിയെടുക്കുക എന്നതാണ്. ഇതില്‍ ഉപമുഖ്യമന്ത്രി ഏറ്റെടുത്താല്‍ അത് ഗെലോട്ടിന് കീഴിലായി വരും. അതിലുപരി വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതാണ്. 2023ല്‍ കോണ്‍ഗ്രസിലൊരു അഴിച്ചുപണിയുണ്ടാവും. ആ സമയത്ത് രാജസ്ഥാനിലേക്ക് കളം മാറുകയും ചെയ്യാം. ആ തന്ത്രമാണ് ഇപ്പോള്‍ സച്ചിന് മുന്നിലുള്ളത്.

യുവാക്കളുടെ ഒരു നിര തന്നെ രാഹുലിന് മുന്നിലുണ്ട്. രാജസ്ഥാനൊപ്പം കര്‍ണാടകയാണ് അടുത്ത ലക്ഷ്യം. ഇവിടെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉറപ്പാണ്. ഡികെ ശിവകുമാറാണ് രാഹുലിന്റെ ലിസ്റ്റിലുള്ളത്. വൊക്കലിഗ വിഭാഗത്തിന്റെ പിന്തുണ നേടാനുള്ള കഴിവും ശിവകുമാറിനുണ്ട്. സംസ്ഥാന അധ്യക്ഷനായി അദ്ദേഹം വന്നതും ഇതിന്റെ തുടക്കമാണ്. സിദ്ധരാമയ്യ 2013ല്‍ മുഖ്യമന്ത്രിയായി. 2018ല്‍ പാര്‍ട്ടി നയിച്ചെങ്കിലും തോറ്റു. ഇനി വഴിമാറട്ടെ എന്നാണ് രാഹുലിന്റെ നിലപാട്.

പ്രിയങ്കയും രാഹുലുമാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കുക. പ്രിയങ്കയാണ് പാര്‍ട്ടിയുടെ ട്രബിള്‍ ഷൂട്ടര്‍. പ്രശ്നങ്ങള്‍ രാഹുലിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതും പ്രിയങ്കയാണ്. അതേസമയം ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് ഇപ്പോള്‍ കണ്‍ഫ്യൂഷനുള്ളത്. ഒരു വെറ്ററിനെ ഹിമാചലിലേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം. വീരഭദ്ര സിംഗിന്റെ മരണത്തെ തുടര്‍ന്ന് ഒരു മാസ് ലീഡറുടെ അഭാവം അവിടെയുണ്ട്. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും. റാവത്ത് ടീം രാഹുലിന്റെ ഭാഗമാണ്.

ഭൂപേഷ് ബാഗലിനെ പോലുള്ള നേതാക്കളെയാണ് രാഹുല്‍ ഇപ്പോള്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നത്. ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡയുടെ രാഷ്ട്രീയ കരിയര്‍ അവസാനിപ്പിക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. എന്നാല്‍ ഹൂഡ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. രണ്‍ദീപ് സുര്‍ജേവാലയാണ് ലിസ്റ്റിലുള്ള നേതാവ്. അതല്ലെങ്കില്‍ കുമാരി സെല്‍ജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും. എന്നാല്‍ ഭൂപീന്ദര്‍ ഹൂഡയേക്കാള്‍ ജനപ്രീതി ഇവര്‍ക്കില്ല. ഹൂഡ ജാട്ടുകളുടെയും കര്‍ഷകരുടെയും പ്രിയ നേതാവാണ്.

കമല്‍നാഥിനും പ്രശാന്ത് കിഷോറിനും വലിയ റോള്‍ കോണ്‍ഗ്രസിലുണ്ടാവുമെന്ന് വ്യക്തമാണ്. എഎപി സിദ്ദുവിനെ പാര്‍ട്ടിയില്‍ എടുക്കില്ലെന്നും, പകരം കോണ്‍ഗ്രസില്‍ വിമതനാക്കി നിര്‍ത്തി തിരഞ്ഞെടുപ്പ് നേട്ടം കൊയ്യുക എന്നതുമായിരുന്നു ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് പ്രിയങ്ക പഞ്ചാബിലെ പ്രശ്നങ്ങള്‍ പരിഹരിച്ചത്. അതേസമയം അമരീന്ദര്‍ സിംഗുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ പ്രിയങ്ക റെഡിയാണ്. പ്രിയങ്കയുടെ പുതിയ റോള്‍ ക്യാപ്റ്റനെയും അമ്പരിപ്പിച്ചിരിക്കുകയാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പ്രിയങ്കയാവും സംഘടനയെ നയിക്കുന്ന രീതിയിലേക്ക് വളരുക.
ഹോട്ട് ആന്‍ഡ് സെക്സി ലുക്കിന് ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍
Recommended Video
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications