കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ പിറന്നാള്‍ ആഘോഷിക്കരുത്, അതിന് പറ്റിയ സമയമല്ല,പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 52ാം പിറന്നാളാണ്. എന്നാല്‍ ആഘോഷങ്ങളൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞിരിക്കുകയാണ്. തന്റെ പിറന്നാള്‍ ആഘോഷിക്കേണ്ടെന്ന് പ്രവര്‍ത്തകരോടും നിര്‍ദേശിച്ചിരിക്കുകയാണ് അദ്ദേഹം. രാരാജ്യം വലിയ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ തന്റെ പിറന്നാള്‍ ആഘോഷിക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് രാഹുല്‍. കേന്ദ്രത്തിനെതിരെയുള്ള അഗ്നിപഥ് പദ്ധതിയിലെ പ്രതിഷേധമാണ് രാഹുല്‍ പിറന്നാള്‍ ആഘോഷിക്കാതിരിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് രാഹുലിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തത്. ഈ സമയത്ത് പ്രതിഷേധിക്കുന്നത് ശരിയല്ലെന്നാണ് രാഹുല്‍ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്.

അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്; ബീഹാറില്‍ പ്രതിഷേധം ആളിക്കത്തുന്നു, പൊലീസ് ജീപ്പ് കത്തിച്ചുഅഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്; ബീഹാറില്‍ പ്രതിഷേധം ആളിക്കത്തുന്നു, പൊലീസ് ജീപ്പ് കത്തിച്ചു

1

അഗ്നിപഥിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ നടത്തുന്നത്. കോണ്‍ഗ്രസ് പ്രക്ഷോഭകര്‍ക്കൊപ്പം ഉറച്ച് നില്‍ക്കുകയാണ്. ഇഡിയുടെ ചോദ്യം ചെയ്യലിലും തളര്‍ന്നിട്ടില്ല എന്ന് കാണിക്കുകയാണ് രാഹുല്‍. യുവജനതയുടെ ആവശ്യപ്രകാരം അഗ്നിപഥ് സ്‌കീം ഒഴിവാക്കണമെന്ന് രാഹുല്‍ പറയുന്നു. കര്‍ഷക സമരം മോദിക്ക് ഓര്‍മയില്ലേ, അതില്‍ കര്‍ഷകരുടെ ആവശ്യത്തിന് മുന്നില്‍ മുട്ടുമടക്കിയത് പോലെ ഈ സമരത്തിന് മുന്നില്‍ ബിജെപിക്കും മോദിക്കും മുട്ടുമടക്കേണ്ടി വരുമെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം സോണിയാ ഗാന്ധി ആശുപത്രിയില്‍ ആയത് കൊണ്ടുള്ള അഭാവം പരിഹരിക്കാനാണ് രാഹുലിന്റെ പ്ലാന്‍.

പുതിയൊരു സൈന്യത്തെ കേന്ദ്രം ഉണ്ടാക്കാന്‍ നോക്കുന്ന ദൗര്‍ഭാഗ്യാണ്. ദിശയറിയാതെ തിരഞ്ഞ് കളിക്കുന്ന പദ്ധതിയെന്നും രാഹുല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാഹുല്‍ രൂക്ഷമായി മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഈ രാജ്യത്തെ യുവാക്കളോട് പ്രധാനമന്ത്രി മാപ്പുചോദിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എട്ട് വര്‍ഷമായി സൈനികരെ അപമാനിക്കുകയാണ് ബിജെപിയെന്നും അദേദഹം പറഞ്ഞു. അതേസമയം പ്രിയങ്ക ഗാന്ധിയും നേരത്തെ രൂക്ഷമായി സര്‍ക്കാരിനെതിരെ പ്രതികരിച്ചിരുന്നു. തൊഴിലില്ലാത്ത പാവപ്പെട്ടവരുടെയും വേദന ഈ സര്‍ക്കാരിന് മനസ്സിലാവില്ല. അവരെ സഹായിക്കുന്നതിന് പകരം, ജനങ്ങളില് നിന്ന് എല്ലാം തട്ടിയെടുക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

ചൊവ്വാഴ്ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. 17 വയസ്സ് മുതല്‍ 21 വയസ്സ വരെയള്ളവര്‍ക്ക് ഈ റിക്രൂട്ട്‌മെന്റ് ഗുണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ നാല് വര്‍ഷത്തെ പരിശീലനത്തിന് ശേഷം 25 ശതമാനം ആളുകളെ മാത്രമേ സേനയില്‍ എടുക്കൂ. ഇതാണ് ഏറ്റവും ആശങ്കയായി എല്ലാവരം ഉന്നയിച്ചത്. ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ ആനുകൂല്യങ്ങളും പുതിയ നിയമപ്രകാരം ലഭിക്കില്ല. പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതിയിലെ പ്രായപരിധി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

തെരുവില്‍ സോപ്പ് വില്‍ക്കുന്നത് പബ്ലിസിറ്റിക്കാണോ? അമ്മയുമായി പ്രശ്‌നങ്ങള്‍, വെളിപ്പെടുത്തി ഐശ്വര്യതെരുവില്‍ സോപ്പ് വില്‍ക്കുന്നത് പബ്ലിസിറ്റിക്കാണോ? അമ്മയുമായി പ്രശ്‌നങ്ങള്‍, വെളിപ്പെടുത്തി ഐശ്വര്യ

English summary
rahul gandhi request congress workers not to celebrate his birthday over agneepath protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X