രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തിട്ടില്ല; വിശദീകരണവുമായി ട്വിറ്റർ
അതേസമയം കോൺഗ്രസിന്റെ പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്നും ട്വിറ്റർ അറിയിച്ചു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തട്ടില്ലെന്ന് കമ്പനി. അക്കൗണ്ട് ട്വിറ്റർ സസ്‌പെൻഡ് ചെയ്തന്ന ആരോപണം തള്ളിയ കമ്പനി പ്രവർത്തനക്ഷമമാണെന്നും വ്യക്തമാക്കി. സസ്‌പെൻഡ് ചെയ്താൽ അക്കൗണ്ട് കാണാൻ സാധിക്കില്ലെന്നാണ് കമ്പനി പറയുന്നത്. എന്നാൽ രാഹുലിന്റെ ട്വിറ്റർ ഹാൻഡിൽ കാണാൻ സാധിക്കുന്നുണ്ടെന്നും അറിയിച്ചു. അതേസമയം കോൺഗ്രസിന്റെ പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്നും ട്വിറ്റർ അറിയിച്ചു.
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

ഡൽഹിയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ മാതാപിതാക്കളുടെ വീഡിയോ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇത് ട്വിറ്റർ നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായാണ് കമ്പനി ട്വീറ്റ് നീക്കം ചെയ്തത്. ഇന്ത്യൻ ചട്ടമനുസരിച്ച് ഇത്തരം സാഹചര്യങ്ങളിൽ ഇരയുടെയും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന മറ്റ് വിവരങ്ങളോ പങ്കുവെക്കുന്നത് കുറ്റകരമാണ്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്.
അതേസമയം ട്വിറ്ററിനെതിരെ പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്. തങ്ങളുടെ മറ്റ് മുതിർന്ന നേതാക്കൾക്കെതിരെയും സമാന നടപടി സ്വീകരിക്കാൻ കോൺഗ്രസ് ട്വിറ്ററിനെ വെല്ലുവിളിച്ചു. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതപിതാക്കളുടെ ചിത്രങ്ങൾ കോൺഗ്രസും തങ്ങളുടെ ഔദ്യോഗിക ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്.
"ഞങ്ങളുടെ അക്കൗണ്ടും ലോക്ക് ചെയ്യൂ. ഞങ്ങൾ വെല്ലുവിളിക്കുന്നു. സത്യം തുറന്ന് കാണിക്കുന്നതിനും നീതിക്ക് വേണ്ടി പോരാടുന്നതിനും ഒന്നും ഞങ്ങളെ തടയില്ല," ഐ ആം രാഹുൽ ( I am Rahul) എന്ന ഹാഷ്ടാഗോട് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. സർക്കാരിന്റെ സമ്മർദ്ദം കാരണം ട്വിറ്റർ തിടുക്കത്തിൽ പ്രവർത്തിച്ചതായും കോൺഗ്രസ് പറഞ്ഞു. മാതാപിതാക്കളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച ദേശീയ പട്ടികജാതി കമ്മിഷന്റെയും മറ്റ് നേതാക്കളുടെയും അക്കൗണ്ടുകൾ എന്തുകൊണ്ടു സസ്പെൻഡ് ചെയ്യുന്നില്ലെന്നും കോൺഗ്രസ് ചോദിച്ചു. ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിനുപകരം നീതി ആവശ്യപ്പെടുന്ന ശബ്ദങ്ങളെ അടിച്ചമർത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് മുതിർന്ന നേതാവ് രൺദീപ് സുർജേവാല പറഞ്ഞു.
വിന്റേജ് മഞ്ഞയും മുല്ലമൊട്ടും; നമിത പ്രമോദിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു
അതേസമയം ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. രാഹുലിന്റെ പോസ്റ്റ് 2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 74, ലൈംഗികതയിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണത്തിന്റെ സെക്ഷൻ 23 (2) എന്നിവ ലംഘിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു. ജെജെ ആക്ടിലെ സെക്ഷൻ 74 ന്റെ ലംഘനം ആറ് മാസം വരെ തടവോ 2 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കാവുന്നതാണ്. പോക്‌സോ നിയമത്തിലെ സെക്ഷൻ 23 (2) ലംഘിച്ചാൽ കുറഞ്ഞത് ആറ് മാസവും പരമാവധി ഒരു വർഷവും തടവ് ശിക്ഷ ലഭിക്കും. സാമൂഹിക പ്രവർത്തകനായ സുരേഷ് മദ്‌ലേക്കറാണ് ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications