രണ്ടിടത്ത് ഒറ്റ ഫോര്‍മുല, ഗുജറാത്ത് പിടിക്കും രാജസ്ഥാന്‍ ഇളകില്ല, ഗെലോട്ടിന്റെ റോള്‍ ഇങ്ങനെ
ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ സംഘടനയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ശക്തമാക്കി രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ സമവായ ഫോര്‍മുലയില്‍ ഗുജറാത്തും മുന്നോട്ട് വന്നിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ഫോര്‍മുല രാഹുലാണ് സ്വന്തമാക്കിയത്. ഗുജറാത്തിലേക്ക് സച്ചിനേക്കാള്‍ പരിചയ സമ്പത്തുള്ള നേതാവിനെയാണ് അയക്കുക. ജിതിന്‍ പ്രസാദ പോയതോടെ സച്ചിന്റെ ആവശ്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ ഹൈക്കമാന്‍ഡ് കാണുന്നുണ്ട്.

രാജസ്ഥാനിലെ ഫോര്‍മുല പ്രകാരം ആറ് മന്ത്രിസ്ഥാനം വരെ സച്ചിന്‍ പൈലറ്റ് പക്ഷത്തിന് ലഭിക്കാം. അത് ഒരു മാസത്തിനുള്ളില്‍ തന്നെ പ്രഖ്യാപനമുണ്ടായേക്കും. കൊവിഡ് വ്യാപനമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അശോക് ഗെലോട്ടിന്റെ ചുമതലകള്‍ കുറയ്ക്കാനാണ് ഹൈക്കമാന്‍ഡിന്റെ മനസ്സിലുള്ളത്. സച്ചിനെ അനുനയിപ്പിക്കുന്നതിലൂടെ രാജസ്ഥാനിലെ ബിജെപിയുമായുള്ള രഹസ്യ ചര്‍ച്ചകളും അവസാനിക്കും. ബോര്‍ഡിലും കോര്‍പ്പറേഷനുകളിലും ടീം സച്ചിന് സ്ഥാനമുണ്ടാവും. അതോടെ രാജസ്ഥാന്‍ സേഫാകും.

ഗുജറാത്ത് നിലവില്‍ കോണ്‍ഗ്രസിന്റെ സംഘടന തകര്‍ന്ന അവസ്ഥയിലാണ്. ഹിന്ദു വിരുദ്ധരല്ല എന്ന് തോന്നലുള്ള നേതാക്കളെയാണ് ഗുജറാത്തില്‍ ഉപയോഗിക്കുന്നത്. ഇവിടെ ഒമ്പത് ശതമാനം മാത്രമാണ് ന്യൂനപക്ഷമുള്ളത്. ഈ വോട്ടുകള്‍ കിട്ടിയാല്‍ മാത്രം കോണ്‍ഗ്രസിന് ഗുജറാത്തില്‍ വിജയിക്കാനാവില്ല. അതുകൊണ്ട് അശോക് ഗെലോട്ടിനെയും ഭൂപേഷ് ബാഗലിനെയും ഉപയോഗിക്കാനാണ് രാഹുലിന്റെ തീരുമാനം. 2017ലെ മുന്നേറ്റം കോണ്‍ഗ്രസ് മറന്നിട്ടില്ല.

ബിജെപി എളുപ്പത്തില്‍ ജയിക്കുമെന്ന് കരുതിയ തിരഞ്ഞെടുപ്പാണ് ഗുജറാത്തിലേത്. എന്നാല്‍ അശോക് ഗെലോട്ടിനെ ഇവിടെ ഇറക്കി കളി മാറ്റിയത് രാഹുലാണ്. കൃത്യമായ പ്രവര്‍ത്തനവും ഒപ്പം ജിഗ്നേഷ് മേവാനി, ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍ എന്നിവരെ ചേര്‍ത്ത് നടത്തിയ ഒബിസി തന്ത്രവും കോണ്‍ഗ്രസിനെ വന്‍ നേട്ടത്തിലേക്കാണ് നയിച്ചത്. 77 സീറ്റുമായി കോണ്‍ഗ്രസ് കുതിപ്പ്. ഭരണം പിടിക്കാതിരുന്നത് നിര്‍ഭാഗ്യമായിരുന്നു. 16 സീറ്റാണ് വര്‍ധിപ്പിച്ചത്. രണ്ടര ശമതാനം വോട്ടും കൂടി. ഇതെല്ലാം ഗെലോട്ടിന്റെ മികവ് കൊണ്ടാണ്. 1985ന് ശേഷം ഇത്രയും സീറ്റുകള്‍ കോണ്‍ഗ്രസിന് കിട്ടുന്നതും ആദ്യമായിട്ടായിരുന്നു.

കോണ്‍ഗ്രസിലെ ഗ്രൗണ്ട് പൊളിറ്റിക്‌സില്‍ ചാണക്യന്മാരായ രണ്ട് പേരാണ് ഉള്ളത്. ഗെലോട്ടും ഭൂപേഷ് ബാഗലും. ഛത്തീസ്ഗഡില്‍ അടുത്തൊന്നും ഒരു തോല്‍വി കോണ്‍ഗ്രസ് നേരിട്ടിട്ടില്ല. രാജസ്ഥാനിലും അങ്ങനെ തന്നെയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള സ്റ്റഡി ക്ലാസ് ഗുജറാത്തില്‍ ഉണ്ടാവും. അതിന് ശേഷം ഗെലോട്ട് ഇവിടെ എത്തും. സീനിയര്‍മാരെ തിരഞ്ഞെടുപ്പ് ജയിക്കാന്‍ രാഹുല്‍ കൂടുതലായി ആശ്രയിക്കുകയാണ്. ജൂനിയര്‍ നേതാക്കളെ സംഘടനാ ചുമതല മാത്രം ഏല്‍പ്പിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

ഗുജറാത്തിന്റെ ചുമതലകളിലേക്ക് രണ്ട് പ്രമുഖ നേതാക്കളും എത്തും. അവിനാശ് പാണ്ഡെ, ബികെ ഹരിപ്രസാദ് എന്നിവരാണ് രാഹുലിന്റെ മനസ്സില്‍. രാജീവ് സതവിന് പകരമാണ് ഇവര്‍ എത്തുക. സമീപമുള്ള രാജസ്ഥാനില്‍ നിന്നോ അതല്ലെങ്കില്‍ ദില്ലിയില്‍ നിന്നോ ആയിരിക്കും നിയമനം ഉണ്ടാവുക. ഗെലോട്ടിന്റെ വിശ്വസ്തരാണ് ഈ രണ്ട് നേതാക്കളുമെന്നതാണ് പ്രത്യേകത. അനിവാശ് പാണ്ഡെ ഗെലോട്ടിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. ഹരിപ്രസാദ് നേരത്തെ ഗെലോട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യനായത് കൊണ്ടാണ് ഗെലോട്ടിനെ പരിഗണിക്കാനുള്ള മറ്റൊരു കാരണം.

അഹമ്മദ് പട്ടേല്‍ അന്തരിച്ചതോടെയാണ് ഗുജറാത്ത് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പുതിയ സംസ്ഥാന അധ്യക്ഷന്‍ വരുന്നതോടെ അത് പരിഹരിക്കപ്പെടും. ശക്തിസിംഗ് ഗോഹില്‍, അര്‍ജുന്‍ മോഡ് വാദിയ, ഭരത് സിംഗ് സോളങ്കി എന്നിവരാണ് അധ്യക്ഷനാവാന്‍ മുന്‍നിരയിലുള്ളത്. ദില്ലിയില്‍ രാഹുലിനെ കണ്ട് അധ്യക്ഷ സ്ഥാനത്തിനായി ശ്രമിക്കുന്നുണ്ട് ഭരത് സിംഗ് സോളങ്കി. നിലവില്‍ അമിത് ചാവ്ദ പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷനാണ്. അതേസമയം പ്രതിപക്ഷ നേതാവിനെ മാറ്റില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
Recommended Video

ബിജെപിയിക്കെതിരെ നിശബ്ദ വികാരം ഗുജറാത്തിലുണ്ട്. വിജയ് രൂപാണി അത്ര നല്ല മുഖ്യമന്ത്രിയല്ല. കൊവിഡ് പ്രതിരോധത്തിലും ഗുജറാത്തിന് പാളി. അങ്ങനെ ഹിന്ദു വോട്ടുകളില്‍ വലിയ വിള്ളല്‍ വീണിട്ടുണ്ട്. അടുത്ത ആറുമാസം ശക്തമായ പ്രവര്‍ത്തനമുണ്ടെങ്കില്‍ ഗുജറാത്ത് പിടിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം കോണ്‍ഗ്രസ് തോറ്റത് ദുര്‍ബലമായത് കൊണ്ടാണ്. ഒബിസി-ബ്രാഹ്മണ-ദളിത്-മുസ്ലീം വോട്ട് ഐക്യത്തിലാണ് ഇത്തവണയും കോണ്‍ഗ്രസ് ഫോര്‍മുല ഒരുക്കുന്നത്. മുന്നോക്ക വോട്ട് മറിഞ്ഞാല്‍ അത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഉറപ്പിക്കും. ദളിത്-ഒബിസി വോട്ടുകള്‍ ഗെലോട്ടിന്റെ വരവോടെ ഉറപ്പാണ് കോണ്‍ഗ്രസിന്.












Click it and Unblock the Notifications