കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വീഴ്ത്തുക 3 കാര്യങ്ങള്‍, പ്രവചനവുമായി രാഹുല്‍, പ്രധാനമന്ത്രി ചെയ്തത് ഒരേയൊരു നല്ലകാര്യം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പതനം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച് രാഹുല്‍ ഗാന്ധി. മൂന്ന് കാര്യങ്ങളാണ് നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന് രാഹുല്‍ പറയുന്നു. ജനങ്ങള്‍ക്ക് അത്രയേറെ രോഷം മോദി സര്‍ക്കാരിനെതിരെ ഉണ്ടെന്നും അദ്ദേഹം പറയുന്നു. നേരത്തെ മമതാ ബാനര്‍ജിയും ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രി ചെയ്ത നല്ല കാര്യത്തെയും രാഹുല്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് രാഹുല്‍ മോദിയെ ഒരു വിഷയത്തില്‍ പുകഴ്ത്തുന്നത്. കോണ്‍ഗ്രസിന്റെ സുപ്രധാന പ്രൊജക്ടായ ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തെ കുറിച്ച് അദ്ദേഹം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

കാരണങ്ങള്‍ 3 എണ്ണം

കാരണങ്ങള്‍ 3 എണ്ണം

മെയ് 23ന് ഫലം വരുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വമ്പന്‍ ജയം നേടുമെന്ന് രാഹുല്‍ പറഞ്ഞു. ബിജെപി സര്‍ക്കാരിനെതിരെ രോഷം പ്രകടമാണെന്നും, ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലില്ലായ്മ, യുവാക്കളുടെ രോഷം, അഴിമതി എന്നിവ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് തുരത്തുമെന്ന് രാഹുല്‍ പറയുന്നു. ഇത് മാത്രമായിരിക്കും വലിയ വിഷയമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ക്ക് തൊഴില്‍ ഇല്ല

യുവാക്കള്‍ക്ക് തൊഴില്‍ ഇല്ല

രാജ്യത്തെ യുവാക്കള്‍ തൊഴില്‍ ഇല്ലാതെ നടക്കുകയാണ്. അവര്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത ദേഷ്യത്തിലാണ്. പ്രധാനമന്ത്രി അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. റാഫേല്‍ അടക്കമുള്ള അഴിമതികളും മോദിക്ക് പ്രശ്‌നമല്ല. മോദിക്ക് അഴിമതിയില്‍ നേരിട്ട് പങ്കുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ട്. അതുകൊണ്ട് ബിജെപി വന്‍ തോല്‍വി ഏറ്റുവാങ്ങുമെന്നും രാഹുല്‍ പറഞ്ഞു.

യുപിഎ വരുമോ?

യുപിഎ വരുമോ?

തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയാല്‍ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. അക്കാര്യങ്ങളൊക്കെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് തീരുമാനിക്കും. ഇപ്പോള്‍ അങ്ങനെ ഒരു നേതാവിനെ തീരുമാനിച്ചിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം പ്രാദേശിക പാര്‍ട്ടികളെ ഒപ്പം കൂട്ടുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും, ആവശ്യം വന്നാല്‍ അവരെയും കൂടെ നിര്‍ത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

മോദിയുടെ ഗുണം

മോദിയുടെ ഗുണം

രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമാണെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ ആ അക്കൗണ്ട് വഴി അനില്‍ അംബാനിക്ക് പണം കൈമാറാനാണ് മോദി ശ്രമിച്ചത്. എന്നാല്‍ ഞാന്‍ ഈ അക്കൗണ്ട് വഴി പണം ജനങ്ങളിലേക്ക് എത്തിക്കും. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഈ അക്കൗണ്ടുകള്‍ പണക്കാര്‍ക്ക് വേണ്ടിയാണ് മോദി ഉപയോഗിച്ചത്. ഇത് പാവപ്പെട്ടവരുടെ അക്കൗണ്ടായി തന്നെ മാറ്റുമെന്ന് രാഹുല്‍ വ്യക്തമാക്കി.

ന്യായ് നടപ്പിലാക്കുന്നത്?

ന്യായ് നടപ്പിലാക്കുന്നത്?

മധ്യവര്‍ഗം ഒറ്റ രൂപ പോലും ന്യായ് പദ്ധതിക്കായി നല്‍കേണ്ടതില്ല. ന്യായ് കോണ്‍ഗ്രസിന് എങ്ങനെ നടപ്പാക്കണമെന്ന് അറിയാം. മോദിയുടെ സുഹൃത്തുക്കളില്‍ നിന്നുള്ള പണം ഞാന്‍ പാവപ്പെട്ടവര്‍ക്ക് നല്‍കും. അതിനായി മധ്യവര്‍ഗത്തിന്റെ നികുതി വര്‍ധിപ്പിക്കില്ല. ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 3.6 ലക്ഷം രൂപ അഞ്ച് വര്‍ഷം കൊണ്ട് എത്തുമെന്നും രാഹുല്‍ പറഞ്ഞു. നോട്ടുനിരോധനവും ജിഎസ്ടിയുമാണ് സാധാരണക്കാരെ തകര്‍ത്തതെന്നും രാഹുല്‍ ആരോപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെ

English summary
rahul gandhi says fall of nda govt certain list 3 reasons why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X