Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി: വയനാട്ടിലെ ജനങ്ങള്‍ക്ക് കത്തയക്കും; അവര്‍ കുടുംബത്തെ പോലെയെന്ന് രാഹുല്‍

ദില്ലി: അയോഗ്യതയില്‍ രാഷ്ട്രീയ വിശദീകരണവുമായി രാഹുല്‍ ഗാന്ധി. വയനാട്ടിലെ ജനങ്ങളുമായി തനിക്ക് കുടുംത്തിന് സമാനമായ ബന്ധമാണ് ഉള്ളത്. അവര്‍ താന്‍ അയോഗ്യതാ വിഷയത്തില്‍ കത്തെഴുതുമെന്നും രാഹുല്‍ പറഞ്ഞു. ഗൗരവപ്പെട്ട പല വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് ബിജെപി നേതാക്കളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അവര്‍ക്ക മോദിയെ ഭയമാണെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ ശബ്ദത്തിന് വേണ്ടിയാണ് ഞാന്‍ നിലകൊളളുന്നത്. ഇനിയും അത് തന്നെ ചെയ്യും. ആരെയും ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു.

പാവപ്പെട്ടവന്റെ ശബ്ദമായി ഞാന്‍ മാറും. എന്നെ ജീവിതകാലം മുഴുവന്‍ അയോഗ്യനാക്കൂ. എന്നെ ജയിലില്‍ അടയ്ക്കൂ. പക്ഷേ മുന്നോട്ട് തന്നെ പോകുമെന്നും രാഹുല്‍ വ്യക്തമാക്കി. ജീവിതകാലം മുഴുവന്‍ അവരെന്നെ അയോഗ്യരാക്കിയാലും, ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കും. പാര്‍ലമെന്റില്‍ ഞാനുണ്ടോ ഇല്ലേ എന്നൊന്നും വിഷയമല്ല. രാജ്യത്തിന് വേണ്ടി ഞാന്‍ പോരാടി കൊണ്ടിരിക്കും. മുമ്പ് പലപ്പോഴും, ജനാധിപത്യം ഇന്ത്യയില്‍ ആക്രമിക്കപ്പെടുകയാണ് പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ എല്ലാ ദിവസവും കാണുന്നുണ്ട്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണെന്ന് പാര്‍ലമെന്റില്‍ താന്‍ ചോദിച്ചിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

RAHUL GANDHI

താന്‍ അടുത്തതായി നടത്താന്‍ പോകുന്ന അദാനി പ്രസംഗത്തില്‍ പ്രധാനമന്ത്രി ആകെ ഭയന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ അതെനിക്ക് കാണാന്‍ കഴിയും. അതുകൊണ്ട് ഈ വിഷയത്തില്‍ നിന്ന് ആദ്യം ശ്രദ്ധ തിരിക്കാന്‍ തീരുമാനിച്ചത്. പിന്നീട് അയോഗ്യതയും വന്നതെന്ന് രാഹുല്‍ പറഞ്ഞു. സത്യത്തില്‍ മാത്രമാണ് എനിക്ക് താല്‍പര്യം ഞാന്‍ സത്യമേ പറയൂ. അതെന്റെ ജോലിയാണ്. അത് തുടര്‍ന്നും ചെയ്യും. എന്ത് തന്നെ വന്നാലും അത് തുടരും. ഈ രാജ്യമാണ് എനിക്കെല്ലാം തന്നത്. അതുകൊണ്ടാണ് ആ ജോലിയുമായി മുന്നോട്ട് പോകുന്നതെന്നും രാഹുല്‍ പറഞ്ഞു.

താന്‍ വീര സവര്‍ക്കരല്ല. അതുകൊണ്ട് മാപ്പുപറയാനും പോകുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല. ഇനിയും ചോദിച്ച് കൊണ്ടിരിക്കും. എന്താണ് മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്ന് ഇനിയും ചോദിച്ചു. അദാനിക്ക് ഷെല്‍ കമ്പനികളുണ്ട്. അതില്‍ ആരോ 20000 കോടി നിക്ഷേപിച്ചിട്ടുണ്ട്. ആരാണ് ഈ പണം നല്‍കിയതെന്നും രാഹുല്‍ ചോദിച്ചു. ബിജെപി മന്ത്രിമാര്‍ എന്നെ കുറിച്ച് കള്ളമാണ് പറഞ്ഞത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഞാന്‍ സഹായം തേടിയെന്നത് കള്ളമാണ്. അങ്ങനെയൊന്ന് ചെയ്തിട്ടില്ല. ചോദ്യം ചോദിക്കുന്നത് താന്‍ അവസാനിപ്പിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+